കൊച്ചി: പരിണയം, നിറക്കൂട്ട്, ഇവൾ യമുന, സ്ത്രീധനം തുടങ്ങിയ സീരിയലിലൂടെ തിളങ്ങുന്ന ടെലിവിഷൻ താരമായ നടൻ ദീപൻ മുരളി വിവാഹിതനാകുന്നു. നിരവധി സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരനായ താരത്തിന്റെ വിവാഹം സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതോടെയാണ് ആരാധകരും സഹപ്രവർത്തകരും അറിഞ്ഞത്.

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയുടെ അടുത്ത ബന്ധുവായ മായ ആണ് ദീപന്റെ വധു. കഴിഞ്ഞ ജൂൺ 22 നാണ് വിവാഹ നിശ്ചയം നടന്നത്. ഡിസംബറിൽ വിവാഹം നടത്താനിരുന്നതാണെങ്കിലും അമ്മയുടെ മരണത്തിനുശേഷം വിവാഹം ഏപ്രിലിലേക്ക് മാറ്റുകയായിരുന്നു

ബിഗ് സ്‌ക്രീനിലും ദീപൻ മുരളി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സൂരയാടൽ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. അഭിനയത്തിന് പുറമെ അവതാരകനായും തിളങ്ങുന്ന താരമാണ് ദീപൻ മുരളി.