17 ദിവസം നീണ്ട് നില്ക്കുന്ന ദീപാവലി ആഘോഷങ്ങളൊരുക്കി റാമോജി ഫിലിംസിറ്റി വർണശബളമായിരിക്കുകയാണ്. അതിഥികൾക്കായി സ്‌പെഷ്യൽ ദീപാവലി ആഘോഷങ്ങളാൽ ഒക്‌ടോബർ 28ന് ആരംഭിച്ച ആഘോഷങ്ങൾ നവവംബർ 13ന് ആണ് അവസാനിക്കുക റ

ാമോജി ഫിലിം സിറ്റിയിലെ പതിവ് കാഴ്ചകളും എന്റർടെയിന്മെന്റ് പോഗ്രാമുകൾക്കും പുറമെ നിരവധി പുതിയ ലൈവ് പോഗ്രാമുകളും ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ദീപങ്ങൾ നിറഞ്ഞു നിൽക്കുന്ന പതിനേഴ് ദിവസത്തെ ആഘോഷ പരിപാടികളിൽ പുതിയ സിനിമാറ്റിക്ക് പോഗ്രാമുകളും മാജിക്ക് ഷോകളും വൈകുന്നേരത്തെ ഗ്രാൻഡ് ഈവനിംഗിൽ അരങ്ങേറും. അതിഥികൾക്ക് പുതിയ അനുഭവമായിരിക്കും ദീപാവലി ആഘോഷ ദിവസങ്ങളിലെ ഗ്രാൻഡ് ഈവനിങ്.

ഇതോടൊപ്പം റാമോജിയുടെ മാത്രം പ്രത്യേകതയായ ചലച്ചിത്ര അനുഭവകാഴ്ചകളിലൂടെ കടന്നു പോകാനും അതിഥികൾക്ക് അവസരമൊരുങ്ങും. ദിപാവലി ആഘോഷത്തിന്റെ ഭാഗമായി എല്ലാ ദിവസവും പ്രത്യേകം ടാലന്റ് ഹണ്ടും സംഘടിപ്പിക്കും. സംഗീതത്തിനുംനൃത്തത്തിനും പ്രത്യേകമായ ടാലന്റ് ഹണ്ട് ഉണ്ടായിരിക്കുന്നതാണ്.

ദീപാവലി ആഘോഷ സീസണിനായി പ്രത്യേകം ടൂർ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം കുടുംബങ്ങൾക്കായി പ്രത്യേകം സ്റ്റേ പാക്കേജുകളും സജ്ജമാക്കിയിട്ടുണ്ട്. റാമോജി ഫിലിംസിറ്റിയിലെ തന്നെ മൂന്ന് ഹോട്ടലുകളിലായി വിവിധ പാക്കേജുകളിലുള്ള താമസ സൗകര്യവും ലഭ്യമാണ്.

  For more details call: Toll free number 1800 4250 9999 or visit www.ramojifilmcity.com