- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദീപാവലി; പടക്കം പൊട്ടിക്കാൻ നിയന്ത്രണങ്ങൾ; അനുവദിക്കുന്നത് 2 മണിക്കൂർ മാത്രം
തിരുവനന്തപുരം : സംസ്ഥാനത്ത് ദീപാവലി ദിവസം പടക്കം പൊട്ടിക്കാൻ കർശന നിയന്ത്രണം. ആഘോഷങ്ങളുടെ ഭാഗമായി രാത്രി 8 മുതൽ 10 വരെ മാത്രമായിരിക്കും പടക്കം പൊട്ടിക്കാൻ അനുമതി. ക്രിസ്മസ്, ന്യൂ ഇയർ അവസരങ്ങളിൽ 11.55 മുതൽ 12.30 വരെ മാത്രമായിരിക്കും സമയം അനുവദിക്കുക.
ഇത്തവണ ഹരിത പടക്കങ്ങൾ (ഗ്രീൻ ക്രാക്കേഴ്സ്) മാത്രമേ വിൽക്കാനും ഉപയോഗിക്കാനും പാടുള്ളൂവെന്നും ആഭ്യന്തര വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവയിൽ ബേരിയം നൈട്രേറ്റ് ഇല്ലാതെ നിർമ്മിക്കുന്നതിനാൽ വായു മലിനീകരണ തോത്കുറവായിരിക്കും.
ദേശീയ ഹരിത ട്രിബ്യൂണലിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെയും നിർദേശങ്ങൾ കണക്കിലെടുത്താണ് ഉത്തരവ്.
Next Story