കൊച്ചി: തോൽവിയിൽ ഇടറിക്കൊണ്ടിരുന്ന കേരള ബ്ലാസ്റ്റേഴ്‌സിനെ വിജയ വഴിയിൽ തിരിച്ചെത്തിച്ച കഴിഞ്ഞ മൽസരത്തിലെ സൂപ്പർ സ്റ്റാറാണ് യുവതാരമായ ദീപേന്ദ്ര നേഗി. ആദ്യ മൽസരത്തിൽ പകരക്കാരനായി ഇറങ്ങി ആദ്യ ടച്ചിൽ തന്നെ ഗോൾ നേടിയ താരത്തിന്റെ ഗോളിനെ ഐഎസ്എല്ലിലെ കഴിഞ്ഞ ആഴ്ചയിലെ മികച്ച ഗോളായി തിരഞ്ഞെടുത്തു.

മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയ താരത്തിന് കിട്ടുന്ന മറ്റൊരു നേട്ടമാണിത്.മൊത്തം വോട്ടിന്റെ 92.1 ശതമാനം വോട്ട് നേടിയാണ് നേഗി പുരസ്‌കാരം സ്വന്തമാക്കിയത്. ഡൽഹി ഡൈനാമോസിനെതിരെ നേടിയ സമനില ഗോളായിരുന്നു ഇത്. രണ്ടാം പകുതിയിൽ ജയമുറപ്പിച്ച ഇയാൻ ഹ്യൂമിന്റെ പെനാൽറ്റി ഗോളിനു വഴിയൊരുക്കിയതും നേഗി ആയിരുന്നു.