- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം ആരുടെ വിവാഹമെന്നുള്ള ചോദ്യത്തിന് പരസ്പരം വിരൽ ചൂണ്ടി ദീപികയും ആലിയയും; ദീപികയുടെ മറുപടി നുണയാണെന്ന് ആരോപിച്ച് ആലിയയും കരണും; കോഫി വിത്ത് കരൺ ചാറ്റ് ഷോയിൽ രൺബിറിന്റെ പഴയ കാമുകിയും നിലവിലെ കാമുകിയും എത്തിയപ്പോൾ സംഭവിച്ചത്
നിർമ്മാതാവും സംവിധായകനുമായ കരൺ ജോഹർ അവതാരകനാകുന്ന 'കോഫി വിത്ത് കരൺ' എന്ന ചാറ്റ് ഷോയുടെ ആറാമത് സീസണിന്റെ ആദ്യ എപ്പിസോഡിൽ അതിഥികളായി എത്തുന്നത് ബോളിവുഡ് താരസുന്ദരികളായ ദീപിക പദുക്കോണും ആലിയ ഭട്ടുമാണ്. പുതിയ സീസണ് തുടക്കം കുരിച്ചുകൊണ്ട് എത്തിയ താരസുന്ദരിമാരുമായുള്ള കരണിന്റെ സംസാര്ങ്ങളുുടെ ടീസറാണ് ഇപ്പോൾ ചർച്ചയാവുന്നത്. ബോളിവുഡിലെ സുന്ദരനായ രൺബിറിന്റെ പഴയ കാമുകി ദീപികയും നിലവിലെ കാമുകി ആലിയയും ഒന്നിച്ചെത്തിയതുകൊണ്ട് തന്നെ ടീസറിന് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.പരിപാടിയുടെ ടീസർ കരൺ ജോഹർ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചത. ദീപികയും ആലിയയും കരൺജോഹറും സംസാരിക്കുന്നതിനിടെ ദി എലിഫന്റ് ഇൻ ദി റൂം എന്നൊരു പരാമർശം കരൺ ജോഹർ നടത്തി. രൺബീറിനെക്കുറിച്ച് കരൺ സംസാരിച്ചു തുടങ്ങിയപ്പോൾ ദീപിക ഇതിനിടയിൽ കയറി സംസാരിക്കുന്നുമുണ്ട്. ദീപികയും ആലിയയും ഉടൻ വിവാഹത്തിന് തയ്യാറെടുക്കുന്നു എന്ന തരത്തിലാണ് കരൺ ജോഹർ സംസാരിക്കുന്നത്. ആരുടെ വിവാഹമാണ് ആദ്യം എന്ന ചോദ്യത്തിന് ഇരുവരും പരസ്പരം വിരൽ ചൂണ്ടിക്കാണിക്
നിർമ്മാതാവും സംവിധായകനുമായ കരൺ ജോഹർ അവതാരകനാകുന്ന 'കോഫി വിത്ത് കരൺ' എന്ന ചാറ്റ് ഷോയുടെ ആറാമത് സീസണിന്റെ ആദ്യ എപ്പിസോഡിൽ അതിഥികളായി എത്തുന്നത് ബോളിവുഡ് താരസുന്ദരികളായ ദീപിക പദുക്കോണും ആലിയ ഭട്ടുമാണ്. പുതിയ സീസണ് തുടക്കം കുരിച്ചുകൊണ്ട് എത്തിയ താരസുന്ദരിമാരുമായുള്ള കരണിന്റെ സംസാര്ങ്ങളുുടെ ടീസറാണ് ഇപ്പോൾ ചർച്ചയാവുന്നത്.
ബോളിവുഡിലെ സുന്ദരനായ രൺബിറിന്റെ പഴയ കാമുകി ദീപികയും നിലവിലെ കാമുകി ആലിയയും ഒന്നിച്ചെത്തിയതുകൊണ്ട് തന്നെ ടീസറിന് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.പരിപാടിയുടെ ടീസർ കരൺ ജോഹർ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചത.
ദീപികയും ആലിയയും കരൺജോഹറും സംസാരിക്കുന്നതിനിടെ ദി എലിഫന്റ് ഇൻ ദി റൂം എന്നൊരു പരാമർശം കരൺ ജോഹർ നടത്തി. രൺബീറിനെക്കുറിച്ച് കരൺ സംസാരിച്ചു തുടങ്ങിയപ്പോൾ ദീപിക ഇതിനിടയിൽ കയറി സംസാരിക്കുന്നുമുണ്ട്.
ദീപികയും ആലിയയും ഉടൻ വിവാഹത്തിന് തയ്യാറെടുക്കുന്നു എന്ന തരത്തിലാണ് കരൺ ജോഹർ സംസാരിക്കുന്നത്. ആരുടെ വിവാഹമാണ് ആദ്യം എന്ന ചോദ്യത്തിന് ഇരുവരും പരസ്പരം വിരൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ ഈ വിഷയത്തിൽ ദീപിക പറയുന്നത് നുണയാണെന്ന് ആലിയയും കരണും ആരോപിക്കുന്നുമുണ്ട്.
ദീപികയുടേയും രൺവീർ സിങിന്റേയും വിവാഹം ഉടനുണ്ടാകുമെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് ഒരുപാട് നാളായി. നവംബർ 20ന് ഇറ്റലിയിൽ വച്ചായിരിക്കും ഇരുവരുടേയും വിവാഹം എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. അതേസമയം പ്രിയങ്കാ ചോപ്രയുടേയും നിക് ജൊനാസിന്റയേയും വിവാഹവും നവംബറിൽ ഉണ്ടാകും എന്ന് അറിയുന്നു.