71-ാമത് കാൻ ചലച്ചിത്രമേളയിൽ പങ്കെടുക്കാനെത്തി ബോളിവുഡ് സൂപ്പർതാരങ്ങളായ ദീപിക പദുക്കോണിന്റെയും കങ്കണ റണാവത്തിന്റെയും വസ്ത്രങ്ങൾ ഫാഷൻ ലോകത്തും ശ്രദ്ധ നേടുന്നു. ആദ്യമായി കാൻ ഫെസ്റ്റിവലിലെത്തിയ കങ്കണയുടെ ചുവടുകൾ പിഴയ്ക്കാതെയുള്ള റെഡ് കാർപറ്റിലെ ചുവടുകൾ ഏറെ ശ്രദ്ധ നേടുന്നുണ്ട്.

ലെബനീസ് ഫാഷൻ ഡിസൈനർ സുഹൈർ മുറാദ് ഡിസൈൻ ചെയ്ത ക്യാറ്റ് സ്യൂട്ട് ധരിച്ചാണ് കങ്കണ റെഡ്കാർപെറ്റിലെത്തിയത്. ബ്രണ്ടൻ ഡിഗി ആയിരുന്നു കങ്കണയുടെ മേക്കപ്പ് ആർട്ടിസ്റ്റ്. വസ്ത്രത്തിനു അനുയോജ്യമായ രീതിയിലായിരുന്നു മേക്കപ്പും ഹെയർസ്‌റ്റൈലും. കാനിന്റെ റെഡ്കാർപെറ്റിലെ കങ്കണയുടെ ആദ്യ ചുവടുവയ്പ് ഒട്ടും തന്നെ മോശമായില്ല.

പിങ്ക് നിറത്തിൽ ധാരാളം ഫ്രില്ലുകൾ ഘടിപ്പിച്ച ഗൗണാണ് ദീപിക ആണിഞ്ഞത്. താരത്തിന്റെ ഈ ലുക്കിന് സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദനങ്ങളുടെ പെരുമഴയാണ്. ലോറിയലിനെ പ്രതിനിധീകരിച്ചാണ് ദീപിക കാൻ വേദിയിൽ എത്തിയത്. ഡിസൈനർ സുഹൈർ മുറാദ് രൂപകല്പന ചെയ്ത വെള്ള ഗൗണാണ് ദീപിക കാനിലെ തന്റെ ആദ്യ ദിനത്തിൽ അണിഞ്ഞത്.