- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ വിവാഹ തീയതി നിശ്ചയിച്ചതായി സൂചന; ബോളിവുഡ് പ്രണയിതാക്കളായ രൺവിറിന്റെയും ദീപികയുടെയും വിവാഹം നവംബർ 19ന് മുംബൈയിൽ; ഹിന്ദു ആചാരപ്രകാരം നടക്കുന്ന വിവാഹത്തിനായി ഒരുക്കങ്ങൾ തുടങ്ങി
ബോളിവുഡ് പ്രണയജോഡികളായ ദീപികയുടെ രൺവീറിന്റെയും വിവാഹ തീയതി നിശ്ചയിച്ചതായി സൂചന. ബോളിവുഡ് മാധ്യമങ്ങളാണ് ഇരുവരുടെയും വിവാഹം നവംബർ 19 ന് നടക്കുമെന്ന വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ഇതോടെ ബോളിവുഡിൽ മറ്റൊരു താരവിവാഹത്തിന് കൂടി കളമൊരുങ്ങുകയാണ്. മുംബയിൽ വച്ചായിരിക്കും വിവാഹം നടക്കുകയെന്നുമാണ് റിപ്പോർട്ട്. ദീപിക വധുവാകാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുവെന്നും വിവാഹ ഷോപ്പിങ് തുടങ്ങിയെന്നും അടുത്തവൃത്തങ്ങൾ പറയുന്നു. ഹിന്ദു മതാചാരപ്രകാരമായിരിക്കും വിവാഹം. അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമായിരിക്കും ക്ഷണം ഉണ്ടാകുക. തുടർന്ന് വലിയ തോതിൽ വിവാഹവിരുന്നും നടത്താനാണ് തീരുമാനമെന്നുമാണ് റിപ്പോർട്ട്. ഇരുവരും അഞ്ച് വർഷത്തോളമായി പ്രണയത്തിലായിരുന്നു.2013ൽ പുറത്തിറങ്ങിയ രാംലീലയിൽ അഭിനയിച്ചതോടെയാണ് ദീപികയും രൺവീറും പ്രണയത്തിലാണെന്ന വാർത്തകൾ പരക്കുന്നത്. പിന്നീട് ഇരുവരും പലപ്പോഴും പൊതുവേദികളിൽ ഒരുമിച്ച് എത്തിയിരുന്നു.പ്രണയത്തിലാണെന്ന വാർത്ത രണ്ടുപേരും നിരസിക്കാതിരുന്നത് ഗോസിപ്പുകൾക്ക് ആക്കം കൂട്ടിയിരുന്നു.
ബോളിവുഡ് പ്രണയജോഡികളായ ദീപികയുടെ രൺവീറിന്റെയും വിവാഹ തീയതി നിശ്ചയിച്ചതായി സൂചന. ബോളിവുഡ് മാധ്യമങ്ങളാണ് ഇരുവരുടെയും വിവാഹം നവംബർ 19 ന് നടക്കുമെന്ന വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ഇതോടെ ബോളിവുഡിൽ മറ്റൊരു താരവിവാഹത്തിന് കൂടി കളമൊരുങ്ങുകയാണ്.
മുംബയിൽ വച്ചായിരിക്കും വിവാഹം നടക്കുകയെന്നുമാണ് റിപ്പോർട്ട്. ദീപിക വധുവാകാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുവെന്നും വിവാഹ ഷോപ്പിങ് തുടങ്ങിയെന്നും അടുത്തവൃത്തങ്ങൾ പറയുന്നു. ഹിന്ദു മതാചാരപ്രകാരമായിരിക്കും വിവാഹം. അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമായിരിക്കും ക്ഷണം ഉണ്ടാകുക. തുടർന്ന് വലിയ തോതിൽ വിവാഹവിരുന്നും നടത്താനാണ് തീരുമാനമെന്നുമാണ് റിപ്പോർട്ട്.
ഇരുവരും അഞ്ച് വർഷത്തോളമായി പ്രണയത്തിലായിരുന്നു.2013ൽ പുറത്തിറങ്ങിയ രാംലീലയിൽ അഭിനയിച്ചതോടെയാണ് ദീപികയും രൺവീറും പ്രണയത്തിലാണെന്ന വാർത്തകൾ പരക്കുന്നത്. പിന്നീട് ഇരുവരും പലപ്പോഴും പൊതുവേദികളിൽ ഒരുമിച്ച് എത്തിയിരുന്നു.പ്രണയത്തിലാണെന്ന വാർത്ത രണ്ടുപേരും നിരസിക്കാതിരുന്നത് ഗോസിപ്പുകൾക്ക് ആക്കം കൂട്ടിയിരുന്നു.