ബോളിവുഡിന്റെ ക്യൂട്ടി കിഡ് ആണ് ദീപിക പദുക്കോൺ. വിവാദങ്ങൾ എത്ര വന്നാലും അതുകൊണ്ട് തന്നെ ദീപികയുടെ ആരാധകരിലും തെല്ലും കുറവുണ്ടാകില്ല. ഏത് പ്രതിസന്ധിയിലും തങ്ങൾ ദീപികയ്‌ക്കൊപ്പമെന്ന് പറഞ്ഞിരിക്കുകയാണ് ഒരു കാലത്തെ ബോളിവുഡിന്റെ സ്വപ്‌ന റാണിമാരായിരുന്ന ഹേമാ മാലിനിയും മാധുരി ദീക്ഷിതും.

ബോളിവുഡിലെ ഏറ്റവും മികച്ച നടി ഏതെന്നു ചോദിച്ചാൽ ഇരുവർക്കും ഒരുത്തരമേ ഉള്ളൂ ദീപികാ പദുക്കോൺ. ദീപികയെ വാനോളം പുകഴ്‌ത്തുകയാണ് ഇരുവരും. മാധുരി ദീക്ഷിതാണ് ദീപികയെ പുകഴ്‌ത്തി ആദ്യം രംഗത്തെത്തിയത്. ചരിത്ര കഥാപാത്രങ്ങൾ ചെയ്യാൻ ദീപികയെ കഴിഞ്ഞേ ആളുള്ളുവെന്നാണ് മാധുരിയുടെ വാക്ക്. ആ വേഷത്തിൽ ദീപിക ഒരു മഹാറാണി തന്നെയാണെന്നും മാധുരി പറയുന്നു

ഒരു അവാർഡ്ദാനച്ചടങ്ങിനിടെ ഇഷ്ടമുള്ള നടിയാരാണെന്ന ചോദ്യത്തിനുള്ള മറുപടിയായാണ് മാധുരി ദീപികയുടെ പേര് പറഞ്ഞത്. തന്റെ ഇഷ്ട നടിമാരിൽ ഒന്നാം സ്ഥാനം ദീപികയ്ക്കാണ്. ചരിത്ര സിനിമകൾ ചെയ്യാൻ പ്രത്യേക കഴിവ് ദീപികയ്ക്കുണ്ട്, അത്തരത്തിലൊരു ഓറയാണ് അവർക്കുള്ളത്. പിന്നാലെ ആലിയയേയും പ്രിയങ്കയേയും ഇഷ്ടമാണെന്നും പറഞ്ഞു.

ബോളിവുഡിന്റെ ഡ്രീം ഗേളായ ഹേമാമാലിന് ആ പട്ടം താൻ ദീപികയ്ക്ക് കൈമാറുന്നു എന്നാണ് പറഞ്ഞത്. ഒരു അഭിമുഖത്തിനിടെയാണ് ഹേമാ മാലിനി തന്റെ ആരാധന വെളിപ്പെടുത്തിയത്. ഡ്രീം ഗേൾ എന്നുള്ള തന്റെ പട്ടം ഇനി ആർക്കു കിട്ടാനാണ് ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് അത് ചേരുന്നത് ദീപികയ്ക്കു മാത്രമാണെന്നാണ് അഭിപ്രായപ്പെട്ടത്. ഇന്ന് ബോളിവുഡിന് ഒരു ഡ്രീം ഗേളുണ്ടെങ്കിൽ അത് ദീപിക മാത്രമാണെന്ന് ഹേമ പറഞ്ഞു. അത്രയേറെ പെർഫക്ഷനാണ് അഭിനയത്തിലും സൗന്ദര്യത്തിലും ദീപികയ്ക്കുള്ളതെന്നും വ്യക്തമാക്കി.