- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്പെയ്ത്തിലെ ഒരു ഇന്ത്യൻ മെഡൽ പ്രതീക്ഷ കൂടി പൊലിഞ്ഞു; ക്വാർട്ടറിൽ മുട്ടുമടക്കി ദീപിക കുമാരി; സൗത്തുകൊറിയൻ താരത്തിനോട് തോറ്റ് പുറത്ത്; അവശേഷിക്കുന്ന ഏക പ്രതീക്ഷ അതാനുവിൽ മാത്രം
ടോക്യോ: അമ്പെയ്ത്തിൽ ഇന്ത്യയുടെ ദീപിക കുമാരി ക്വാർട്ടർ ഫൈനലിൽ പുറത്ത്. സൗത്തുകൊറിയയുടെ ആൻ സാനിനോട് തോറ്റാണ് ദിപീക കുമാരി മടങ്ങുന്നത്. 6-0നാണ് ദീപികയെ ആൻ സാൻ തകർത്തത്. മൂന്ന് സെറ്റിൽ ഒന്നിൽ പോലും ദീപികയ്ക്ക് ജയം പിടിക്കാനായില്ല. 30-27,26-24,26-24 എന്ന സ്‌കോറിനാണ് ലോക ഒന്നാം നമ്പർ താരം ദീപികയെ ആൻ സാൻ വീഴ്‌ത്തിയത്.
പ്രീക്വാർട്ടറിൽ കടുത്ത പോരാട്ടം കാഴ്ച വെച്ച് ഷൂട്ട് ഓഫിലൂടെയാണ് ദീപിക ക്വാർട്ടർ ഉറപ്പിച്ചത്. ഇവിടെ 6-5 എന്ന സ്‌കോറിനാണ ദീപിക ജയിച്ചു കയറിയത്. ആദ്യ സെറ്റിൽ 28-25ന് ദീപിക ജയിച്ചു. എന്നാൽ രണ്ടാം സെറ്റ് 26-27ന് റഷ്യൻ താരം സ്വന്തമാക്കി. മൂന്നാം സെറ്റ് 28-27ന് ജയിച്ച് ദീപിക തിരികെ കയറി. എന്നാൽ നാലാം സെറ്റ് 26-26ന് സമനില പാലിച്ചു.അഞ്ചാം സെറ്റ് റഷ്യൻ താരം നേടിയതോടെയാണ് ഷൂട്ട്ഓഫിലേക്ക് നീണ്ടത്. ഇവിടെ ദീപിക 10-8ന് ജയിച്ചു.
ഇഇനി അമ്പെയ്ത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ പുരുഷ സിംഗിൾസിൽ അതാനുവിൽ മാത്രമാണ്.
മറുനാടന് ഡെസ്ക്