മുംബൈ: ആരെന്തുവേണമെങ്കിലും പറഞ്ഞുകൊള്ളട്ടെ.താൻ അതിനെയൊന്നും കൂസുകയില്ല. ഇതാണ് ദീപിക പദുക്കോണിന്റെ ഭാവം. പത്മാവതി സിനിമയുടെ പേരിൽ കർണിസേന ദീപികയുടെ തല കൊയ്യാൻ നടക്കുമ്പോഴാണ് ആരാധകരുടെ ഹരമായ ദീപിക ശ്രീലങ്കയിൽ ഫോട്ടോ ഷൂട്ടിനെത്തിയത്.

പ്ദമാവതി എന്തുവന്നാലും റിലീസ് ചെയ്യുമെന്ന ദീപികയുടെ പ്രസ്താവന കർണിസേനയെ ചൊടിപ്പിച്ചിരുന്നു. ദീപികയുടെ അച്ഛൻ പ്രകാശ് പദുക്കോൺ മാന്യനാണെങ്കിലും, ദിപീക ഒന്നിനും കൊള്ളാത്തവളാണെന്നാണ് കർണിസേനാത്തലവൻ ആക്ഷേപിച്ചത്.

കർണിസേനയുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ നടി ദീപിക പദുകോണിന്റെ സുരക്ഷ മുംബൈ പൊലീസ് ശക്തമാക്കിയിരുന്നു. താരത്തിന്റെ മുംബൈയിലെ വീട്ടിലും ഓഫീസിലും പ്രത്യേക സുരക്ഷാ സംഘത്തെ നിയോഗിച്ചു.

സഞ്ജയ് ലീല ബൻസാലിയുടെ പത്മാവതിക്കെതിരെയാണ് ഭീഷണിയുമായി രാജസ്ഥാനിലെ കർണിസേന രംഗത്തെത്തിയിരുന്നത്. ചലച്ചിത്രത്തിലെ നായിക ദീപികയുടെ മൂക്ക് ചെത്തുമെന്നാണ് കർണിസേനയുടെ ഭീഷണി. ഇന്ത്യൻ സംസ്‌കാരം കളങ്കപ്പെടുത്തുന്ന ദീപികയോട് ശൂർപ്പണഘയോട് ലക്ഷമണൻ ചെയ്തത് ചെയ്യുമെന്നും കർണിസേന നേതാവ് മഹിപാൽ സിങ് പറഞ്ഞിരുന്നു

എന്നാൽ ഇത്തരം വിവാദങ്ങളൊന്നും താരത്തെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ശ്രീലങ്കയിൽ ഫിലിം ഫെയറിന് വേണ്ടിയുള്ള ഫോട്ടോ ഷൂട്ട്

.ഫിലിം ഫെയറിനു വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്. എറിക്കോസ് ആൻഡ്രുവിന്റെ ക്യാമറയിൽ ദീപിക അതീവ സുന്ദരിയാണ്. ഷലീന നതാലിയയാണു സ്റ്റൈലിസ്റ്റ്.