മുംബൈ: ആത്മാഭിമാനത്തിന്റെ ആൾരൂപമായിരുന്നു ചിറ്റോറിലെ റാണി പത്മിനി.റാണി പത്മിനിയെ വെള്ളിത്തിരയിൽ പത്മാവതിയായി പുനരവതരിപ്പിച്ച ദീപികയ്ക്ക് ഇത് എന്താണ് സംഭവിക്കുന്നത്?

നടന്മാരും മുൻ കാമുകൻ രൺബീർ കപൂറിന്റെ ബന്ധുക്കളുമായ അർമാൻ ജെയിനിനൊപ്പവും ആദർ ജെയിനിനൊപ്പവും നിൽക്കുന്ന ചിത്രമാണ് ദീപികയ്ക്ക് വിനയാകുന്നത്. മദ്യപിച്ച് ലക്കുകെട്ട ലുക്കിലാണ് ഈ രണ്ട് ചിത്രങ്ങളിലും ദീപിക. ദീപിക മദ്യപിക്കുന്നതിന്റെ പടമൊന്നും പുറത്തുവന്നിട്ടില്ല. പക്ഷേ, ലക്കുകെട്ട് നടന്മാരുടെ തോളിൽ തൂങ്ങിനിൽക്കുന്ന ദീപികയെ കടന്നാക്രമിക്കുകയാണ് സോഷ്യൽ മീഡിയ.

മദ്യപാനിയെന്നും എന്തിനും തുനിഞ്ഞിറങ്ങിയവളെന്നുമെല്ലാം വിളിച്ചായിരുന്നു ഇൻസ്റ്റഗ്രാമിലെ അധിക്ഷേപങ്ങൾ. എന്നാൽ ദീപികയ്ക്ക് പിന്തുണയുമായി വന്നവരും കുറവല്ല. ആരാധകർക്ക് സ്വന്തം കാര്യം മാത്രം നോക്കിയാൽ പോരേയെന്നും ഇതുവരെ മദ്യപിക്കാത്ത പുണ്യവാളന്മാരാണല്ലോ ഈ പറയുന്നതെന്നും ചോദിക്കുന്നവരും ഉണ്ട്.

ഇതാദ്യമായല്ല മദ്യപിച്ചതിന്റെ പേരിൽ ദീപിക പുലിവാൽ പിടിക്കുന്നത്. മുൻപ് കരൺ ജോഹർ, സിദ്ധാർഥ് മൽഹോത്ര എന്നിവർക്കൊപ്പം ദീപിക നിൽക്കുന്ന ചിത്രവും ഇതേപോലെ വിമർശനവിധേയമായിരുന്നു. എന്നാൽ ഇത്തരം വിമർശനങ്ങളോട് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല നടി