മുംബൈ: ബോളിവുഡിൽ പടലപ്പിണക്കങ്ങൾ വളരെ അധികമാണ്. പല ശീതയുദ്ധങ്ങളും അവസാനിച്ചെങ്കിലും ദീപീക പദുക്കോണും കത്രീന കൈഫും തമ്മിലുള്ള പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ല എന്നാണ് സൂചന.

വോഗ് ബിഎഫ്എഫിനു നൽകിയ അഭിമുഖത്തിൽ ദീപിക തന്നെ ഇത് വെളിപ്പെടുത്തി. തന്റെ വിവാഹത്തിന് കത്രീന കൈഫിനെ ക്ഷണിക്കുമോയെന്ന് അവതാരകയുടെ ചോദ്യത്തിന് ദീപിക നോ എന്നാണ് ഉത്തരം നൽകിയത്.

ദീപികയും കത്രീനയും തമ്മിൽ അത്ര രസത്തിലല്ലെന്ന് ബോളിവുഡിൽ പരസ്യമായ കാര്യമാണ്. മുൻകാമുകൻ രൺബീർ കപൂർ കത്രീനയുമായി അടുത്തതാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടാകാൻ കാരണമെന്നാണ് സൂചന.