- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമ തുടങ്ങുന്നതിന് മുമ്പ് ഡിസ്ക്ലൈമർ എഴുതിക്കാണിക്കുമ്പോൾ സ്വര പോപ്പ്‌കോൺ വാങ്ങാൻ പോയി കാണും; ജോഹർ എന്ന ആചാരത്തെ കുറിച്ചു മാത്രമല്ല ആ സിനിമ, സ്വര ഭാസ്‌കറിന് മറുപടിയുമായി ദീപിക പദുക്കോൺ
മുംബൈ: തീയറ്ററുകളിൽ വൻ വിജയമായി ഓടിക്കൊണ്ടിരിക്കുന്ന സഞ്ജയ് ബൻസാലി ചിത്രമായ പത്മാവതിനെ വിമർശിച്ച ബോളിവുഡ് നായിക സ്വര ഭാസ്‌കറിന് മറുപടിയുമായി ദീപിക പദുക്കോൺ രംഗത്ത്. സിനിമ തുടങ്ങും മുൻപ് എഴുതി കാണിക്കുന്ന മുന്നറിയിപ്പുകളൊന്നും സ്വര ഭാസ്‌കർ ശ്രദ്ധിച്ചു കാണില്ലെന്നും സിനിമ തുടങ്ങും മുൻപ് എഴുതിക്കാണിക്കുന്ന ഡിസ്‌ക്ലൈമറിൽ സിനിമയിൽ ഒരു തരത്തിലുള്ള ആചാരങ്ങളെയും പ്രകീർത്തിക്കാൻ ശ്രമിക്കുന്നില്ലെന്ന് വ്യക്തമായി പറയുന്നുണ്ടെന്നും, അത് കാണിക്കുന്ന സമയത്ത് സ്വര പോപ്പ്‌കോൺ വാങ്ങാൻ പോയി കാണുമെന്നും ദീപിക പരിഹസിച്ചു. കൂടാതെ, ആ സിനിമ ഏതു കാലഘട്ടത്തെ അടിസ്ഥാനമാക്കി ചിത്രീകരിച്ചതാണെന്ന് മനസിലാക്കണമെന്നും, ജോഹർ എന്ന ആചാരത്തെ കുറിച്ചു മാത്രമല്ല ആ സിനിമ, അതിനുമപ്പുറം സ്ത്രീകളുടെ അഭിമാനത്തിന് വേണ്ടി നിലകൊള്ളുന്നുവെന്നാണ് താൻ കരുതുന്നതെന്നും ദീപിക സ്വര ഭാസ്‌കറിന് മറുപടിയായി പറഞ്ഞു വൻ വിവാദങ്ങൾക്ക് ശേഷം റിലീസ് ചെയ്ത് ചിത്രം വലിയ വിജയമാണ് നേടിയത്, രൺവീർ കപൂറും ശാഹിദ് കപൂറുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എ
മുംബൈ: തീയറ്ററുകളിൽ വൻ വിജയമായി ഓടിക്കൊണ്ടിരിക്കുന്ന സഞ്ജയ് ബൻസാലി ചിത്രമായ പത്മാവതിനെ വിമർശിച്ച ബോളിവുഡ് നായിക സ്വര ഭാസ്‌കറിന് മറുപടിയുമായി ദീപിക പദുക്കോൺ രംഗത്ത്.
സിനിമ തുടങ്ങും മുൻപ് എഴുതി കാണിക്കുന്ന മുന്നറിയിപ്പുകളൊന്നും സ്വര ഭാസ്‌കർ ശ്രദ്ധിച്ചു കാണില്ലെന്നും സിനിമ തുടങ്ങും മുൻപ് എഴുതിക്കാണിക്കുന്ന ഡിസ്‌ക്ലൈമറിൽ സിനിമയിൽ ഒരു തരത്തിലുള്ള ആചാരങ്ങളെയും പ്രകീർത്തിക്കാൻ ശ്രമിക്കുന്നില്ലെന്ന് വ്യക്തമായി പറയുന്നുണ്ടെന്നും, അത് കാണിക്കുന്ന സമയത്ത് സ്വര പോപ്പ്‌കോൺ വാങ്ങാൻ പോയി കാണുമെന്നും ദീപിക പരിഹസിച്ചു.
കൂടാതെ, ആ സിനിമ ഏതു കാലഘട്ടത്തെ അടിസ്ഥാനമാക്കി ചിത്രീകരിച്ചതാണെന്ന് മനസിലാക്കണമെന്നും, ജോഹർ എന്ന ആചാരത്തെ കുറിച്ചു മാത്രമല്ല ആ സിനിമ, അതിനുമപ്പുറം സ്ത്രീകളുടെ അഭിമാനത്തിന് വേണ്ടി നിലകൊള്ളുന്നുവെന്നാണ് താൻ കരുതുന്നതെന്നും ദീപിക സ്വര ഭാസ്‌കറിന് മറുപടിയായി പറഞ്ഞു
വൻ വിവാദങ്ങൾക്ക് ശേഷം റിലീസ് ചെയ്ത് ചിത്രം വലിയ വിജയമാണ് നേടിയത്, രൺവീർ കപൂറും ശാഹിദ് കപൂറുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.



