തു വേഷത്തിലും സുന്ദരിയാണ് ദീപികാ പദുക്കോൺ. സാരി ഉടുത്താലും മോഡേൺ വേഷമണിഞ്ഞാലും എല്ലാം ഒടുക്കത്തെ ലുക്കാണ് ദീപികയ്ക്ക്. എന്നാൽ സൈസ് സീറോയായി മെയിന്റൈൻ ചെയ്യുന്നത് എങ്ങിനെയാണെന്ന് വ്യക്തമാക്കുകയാണ് താരത്തിന്റെ ഒരു വീഡിയോ. ജിമ്മിൽ കഠിനാധ്വാനം ചെയ്യുന്ന താരത്തിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്.

ഈ വീഡിയോ കണ്ടാൽ മനസ്സിലാകും ദീപിക എത്രത്തോളം തന്റെ ശരീരത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്നുണ്ട് എന്ന്. ട്രെയിനർ യാസ്മിൻ കറാചിവാലയാണ് ജിമ്മിൽ കഠിനാധ്വാനം ചെയ്യുന്ന ദീപികയുടെ വീഡിയോ പുറത്ത് വിട്ടത്. റിഫോമറിൽ കറുത്ത വേഷം ധരിച്ച് ദീപിക സ്വാൻ ഡൈവ് ചെയ്യുന്ന വീഡിയോയാണ് യാസ്മിൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

ശരീരത്തിന്റെ പിൻഭാഗത്തെ മസിലുകൾ ശക്തിപ്പെടുത്താൻ സഹായിക്കുന്നതാണ് സ്വാൻ ഡൈവ്. എന്തുകൊണ്ടാണ് തന്റെ ബോഡി ഷെയ്‌പ്പ് ദീപികയ്ക്ക് നിലനിർത്താനാവുന്നതെന്ന് ഈ വീഡിയോയിൽ നിന്ന് വ്യക്തമാണ്.