ബോളിവുഡ് പ്രണയ ജോഡികളായ രൺവീർ സിങ് ദീപിക പദുക്കോൺ പ്രണയവും വിവാഹവാർത്തകളും നിലനില്‌ക്കെ ഇരട്ടി മധുരമായി പാപ്പരാസിൾക്കിതാ ഇതാ ഒരു ചുംബന വാർത്ത. വിവാദങ്ങൾക്കും ഗോസിപ്പുകൾക്കും വിട നല്കുന്ന പ്രണയ ചുംബനം ആഘോഷമാക്കുകയാണ് ബോളിവുഡ് ലോകം.

ഇരുവരും തങ്ങളുടെ പ്രണയം വ്യക്തമാക്കിയിരിക്കുകയാണ് പരസ്യ ചുംബനത്തിലൂടെയെന്നാണ് വാർത്ത പരക്കുന്നത്. എയർപോർട്ടിൽ വ്ച്ചാണ് മാദ്ധ്യമങ്ങളെയും കാഴ്‌ച്ചക്കാരെയും സാക്ഷിയാക്കി ഇരുവരും സ്‌നേഹ ചുംബനം നല്കിയത്.ഷൂട്ടിങിന്റെ തിരക്കുകഴിഞ്ഞ് വിമാനത്താവള ത്തിലെത്തിയ ദീപികയെ യാത്രയാക്കാൻ രൺവീറിന് നടിയുടെ കാറിനടുത്ത് എത്തിയിരുന്നു. യാത്രയാകുന്നതിന് മുൻപ് ആലിംഗനം ചെയ്ത് ഒരു സ്‌നേഹചുംബനവും നൽകി യാത്രയാക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

രണ്ട് പേരുടെയും വിവാഹം ഈ വർഷം തന്നെ നടക്കുമെന്നാണ് ബോളിവുഡ് സംസാരം. ഇരുവരുടെയും മാതാപിതാക്കൾ വിവാഹത്തിന് സമ്മതിച്ചതായും വാർത്തകൾ പുറത്ത് വന്നിരുന്നു. രാംലീലയാണ് രൺവീറും ദിപീകയും ഒരുമിച്ചഭിനയിച്ച ചിത്രം.