ബോളിവുഡിലെ ജെന്റിൽമാൻ നടന്മാരിൽ ഒരാളാണ് ഷാരൂഖ് ഖാൻ. കൂടെ അഭിനയിച്ച നായികമാർക്കെല്ലാം പ്രിയപ്പെട്ടവനുമാണ് ബോളിവുഡിന്റെ ബാദ് ഷാ. തനിക്കൊപ്പം അഭിനയിക്കുന്നവരോടെല്ലാം വളരെ സൗഹൃദത്തോടെയാണ് ഷാരൂഖിന്റെ പെരുമാറ്റവും. ഷാരൂഖിന്റെ ഭാഗ്യ നായികമാരിൽ ഒരാളാണ് ദീപിക പദുക്കോൺ. അതിനൊപ്പം നല്ല സുഹൃത്തും. ഇരുവരുടെയും സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ ഇത്തവണ വൈറലായത്.

'ബാത്തെയ്ൻ വിത്ത് ബാദ്ഷ' എന്ന പ്രത്യേക പരിപാടിയിലാണ് ദീപികയും ഷാരൂഖും തമ്മിലുള്ള ആ ആത്മബന്ധം വെളിവാക്കുന്ന രംഗങ്ങൾ അരങ്ങേറിയത്. പരിപാടി തുടങ്ങിയതിന് ശേഷം ദ്വീപികയുടെ മാതാവ് ഉജ്ജല പദുക്കോൺ അയച്ച കത്ത് ഷാരൂഖ് വായിച്ചതോടെ ദീപികയ്ക്ക് കണ്ണീരടക്കാൻ സാധിച്ചില്ല.

പ്രഫഷണൽ ജീവിതത്തിൽ തന്റെ മകൾ നേടിയ വിജയത്തെ അഭിന്ദിച്ച് തുടങ്ങുന്ന കത്തിൽ വ്യക്തിപരമായതും തൊഴിൽപരമായതും എന്തെന്ന് വേർതിരിച്ചറിയാനുള്ള തിരിച്ചറിവ് തന്റെ മകൾക്ക് ലഭിച്ചതിൽ അഭിമാനിക്കുന്നുണ്ടെന്നുമാണ് എഴുതിയിരുന്നത്. കത്ത് വായിച്ചതോടെ കണ്ണീർപൊഴിച്ച ദീപികയുടെ അടുത്ത് ചെന്ന് കണ്ണീർ തുടയ്ക്കുന്ന ഷാരൂഖിന്റെ വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ വൈറലായത്. ദീപികയുടെ ഫാൻ ക്ലബ്ബിലാണ് വീഡിയോ വന്നത്.

 

Deepika's breakdown after hearing her mother's letter #deepikapadukone #shahrukhkhan

A post shared by Follow For Daily Updates (@ourdeepika) on