ആരാധകരുടെ കാത്തിരിപ്പിന് വിരാമം. സൂപ്പർ ജോഡികളുടെ സൂപ്പർ വിവാഹ ചിത്രങ്ങൾ പുറത്തുവന്നു. കൊങ്കണി രീതിയിലുള്ള വിവാഹച്ചടങ്ങുകളും സിന്ധി രീതിയിലുള്ള വിവാഹച്ചടങ്ങുകളും നടന്നു. രണ്ടിന്റെയും ഓരോ ചിത്രം വീതമാണ് ദീപികയും രൺവീറും തങ്ങളുടെ ഇൻസ്റ്റാഗ്രാം വഴി പങ്കു വച്ചിരിക്കുന്നത്. രണ്ടിലും ദീപിക ചുവന്നസാരിയിൽ ആണ് ധരിച്ചിരിക്കുന്നത്, വരൻ രൺവീർ വെള്ളയും ചുവപ്പും നിറത്തിലുള്ള ഷേർവാനികളാണ് ആണ് രണ്ടു ചിത്രങ്ങളിലും ധരിച്ചിരിക്കുന്നത്.

കഴിഞ്ഞ നാൽപ്പത്തിയെട്ട് മണിക്കൂറുകളിലേറെയായി ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ഒന്നാണ് ബോളിവുഡ് താരങ്ങളായ ദീപിക പടുകോണിന്റേയും രൺവീർ സിംഗിന്റെയും വിവാഹത്തിന്റെ ചിത്രങ്ങൾ. ഇറ്റലിയിലെ ലേക്ക് കമോയിൽ നടന്ന വിവാഹത്തിൽ ഇരുവരുടെയും കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തിട്ടുള്ളൂ. കനത്ത സുരക്ഷയിൽ നടന്ന വിവാഹച്ചടങ്ങിന്റെ ദൃശ്യങ്ങൾ കാര്യമായിട്ടൊന്നും പകർത്താൻ പറ്റിയില്ല മാധ്യമങ്ങൾക്ക്. ചടങ്ങിൽ പങ്കെടുത്തവർക്കും ഫോണിലും മറ്റും ചിത്രങ്ങൾ പകർത്തുന്നതിനെക്കുറിച്ച് കർശനമായ വിളക്കുകൾ ഏർപ്പെടുത്തിയിരുന്നു. ഇറ്റലിയിൽ എത്തിയ മാധ്യമങ്ങൾക്കാകട്ടെ, വളരെ ദൂരത്തു നിന്ന് മാത്രമേ ചിത്രങ്ങൾ പകർത്താനും സാധിച്ചുള്ളൂ.

ഇരുവരുടേയും മതാചാര പ്രകാരമുള്ള ചടങ്ങുകൾ നടക്കുന്നതിനാലാണ് രണ്ടു ദിവസത്തെ വിവാഹാഘോഷങ്ങൾ. ഇന്നലെ ദീപികയുടെ കുടുംബം പിന്തുടരുന്ന കൊങ്കണി ആചാരപ്രകാരമാണ് ചടങ്ങുകൾ നടന്നതെങ്കിൽ ഇന്ന് രൺവീറിന്റെ കുടുംബം പിന്തുടരുന്ന സിന്ധി ശൈലിയിലുള്ള 'ആനന്ദ് കരജ്' ചടങ്ങാണ് നടന്നത്. ഇന്ത്യയിൽ മടങ്ങിയെത്തിയ ശേഷം മുംബൈയിലും ബംഗളുരുവിലുമായി രണ്ടു റിസപ്ഷനുകളും ഉണ്ട്.