ബോളിവുഡ് കാത്തിരുന്ന വിവാഹത്തിന് ഇനി രണ്ട് ദിവസങ്ങൾകൂടി ബാക്കി. പ്രണയജോഡികളായ രൺവീർ സിങ്ങിന്റെയും ദീപിക പദുക്കോണിന്റെയും വിവാഹം പതിനാലിനും പതിനഞ്ചിനുമായി ഇറ്റലിയിൽ ആണ് നടക്കുക. വിവാഹത്തിനായി യാത്രതിരിക്കാൻ മുംബൈ എയർ പോർട്ടിലെത്തിയ താരങ്ങളുടെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

ഒരേ നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് ഇരുവരും എയർപോർട്ടിലെത്തിയത്.
രൺവീറിനൊപ്പം മാതാപിതാക്കളായ അഞ്ജു ഭവാനി, ജഗ്ജിത്ത് ഭവാനി, സഹോദരി ഋതിക ഭവാനി എന്നിവരുമുണ്ടായിരുന്നു. ഈയാഴ്ച ഇരുവരും സംവിധാകനായ സഞ്ജയ് ലീലാ ബൻസാലിയുടെ വീട്ടിലെത്തിയിരുന്നു.

ദീപികയുടെ മാനേജരായ കരീഷ്മ പ്രകാശ്, ഹെയർസ്റ്റൈലിസ്റ്റ് അമിത് ഠാക്കൂർ എന്നിവരാണ് വിവാഹത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളുമായി രംഗത്ത് വന്നിരുന്നു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന സ്റ്റോറിയിൽ വിവാഹവേദിയെക്കുറിച്ചുള്ള സൂചനകളും പങ്കുവെച്ചിട്ടുണ്ട്.

നവംബർ 13 ന് സംഗീത് ചടങ്ങുകളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാവുന്നത്. നവംബർ 14 ന് കന്നട ആചാരങ്ങളോടെ വിവാഹം നടക്കും. പിറ്റേ ദിവസം വടക്കേ ഇന്ത്യൻ ആചാരങ്ങൾ അനുസരിച്ച് ചടങ്ങുകൾ സംഘടിപ്പിക്കും.

ദീപികയുടെ ബാംഗ്ലൂരിലെ വസതിയിൽ വച്ച് വിവാഹമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് തുടക്കമായ നാന്ദി പൂജ നടന്നിരുന്നു. സബ്യസാച്ചി ഡിസൈൻ ചെയ്ത ഓറഞ്ച് നിറത്തിലുള്ള സൽവാർ അണിഞ്ഞ ദീപികയുടെ ചിത്രങ്ങൾ താരത്തിന്റെ സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു.