- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചു വർഷത്തെ പ്രണയസാഫല്യം! ദീപിക റൺവീറിന്റേതായി; ഇന്ന് നടന്ന വിവാഹം ദീപികയുടെ മതാചാരപ്രകാരം കൊങ്ങിണി രീതിയിൽ; നാളെ രൺവീറിന്റെ മതാചാരപ്രകാരം സിന്ധി രീതിയിലും; വിവാഹവേദിയിൽ പ്രവേശനം കൈത്തണ്ടയിൽ പ്രത്യേകം ബാൻഡ് കെട്ടിയ അതിഥികൾക്ക് മാത്രം
ബോളിവുഡിന്റെ പ്രണയ ജോഡികളായ ദീപിക പദുക്കോണും രൺവീർ സിങ്ങും വിവാഹിതരായി. ഇറ്റലിയിലെ ലേക്ക് കോമോയിൽ വച്ച് ദീപികയുടെ മതാചാരപ്രകാരം കൊങ്ങിണി രീതിയിലായിരുന്നു ചടങ്ങുകൾ നടന്നത്. നാളെ രൺവീറിന്റെ മതാചാരപ്രകാരം സിന്ധി രീതിയിലുള്ള വിവാഹച്ചടങ്ങുകൾ നടക്കും. ബോളിവുഡ് ഏറെ ആഘേഷമാക്കിയ പ്രണയമായിരുന്നു 'ദിപ്‌വീർ' അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലാണ് ദീപികയും രൺവീറും വിവാഹിതരാകുന്നത്. കഴിഞ്ഞ ദിവസം നടന്ന വിവാഹ നിശ്ചയ ചടങ്ങുകൾക്ക് ശേഷം ലേക്ക് കോമോയ്ക്ക് അടുത്തുള്ള കാസ്റ്റ ദിവ റിസോർട്ടിൽ വെച്ച് വിപുലമായ രീതിയിൽ പാട്ടും നൃത്തവും അടങ്ങുന്ന സംഗീത് ചടങ്ങും നടന്നിരുന്നു. മെഹിന്ദിയും ഇന്നലെ തന്നെയായിരുന്നു. ബോളിവുഡ് ഗായകനായ ഹർഷ്ദീപ് കൗറിന്റെയും സംഘത്തിന്റയും നേതൃത്വത്തിലായിരുന്നു സംഗീത് പരിപാടി. കനത്ത കാവലിലാണ് ദീപികയെ രൺവീർ മിന്നു ചാർത്തിയത്. വിവാഹവേദിയിലേക്ക് മാധ്യമങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. കൈത്തണ്ടയിൽ പ്രത്യേകം ബാൻഡ് കെട്ടിയ അതിഥികൾക്ക് മാത്രമായിരുന്നു വിവാഹവേദിയിൽ പ്രവേശനം. ഫോണിൽ ലഭിച്ച ക്യൂ ആർ കോഡ് സ്ക
ബോളിവുഡിന്റെ പ്രണയ ജോഡികളായ ദീപിക പദുക്കോണും രൺവീർ സിങ്ങും വിവാഹിതരായി. ഇറ്റലിയിലെ ലേക്ക് കോമോയിൽ വച്ച് ദീപികയുടെ മതാചാരപ്രകാരം കൊങ്ങിണി രീതിയിലായിരുന്നു ചടങ്ങുകൾ നടന്നത്. നാളെ രൺവീറിന്റെ മതാചാരപ്രകാരം സിന്ധി രീതിയിലുള്ള വിവാഹച്ചടങ്ങുകൾ നടക്കും. ബോളിവുഡ് ഏറെ ആഘേഷമാക്കിയ പ്രണയമായിരുന്നു 'ദിപ്‌വീർ'
അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലാണ് ദീപികയും രൺവീറും വിവാഹിതരാകുന്നത്. കഴിഞ്ഞ ദിവസം നടന്ന വിവാഹ നിശ്ചയ ചടങ്ങുകൾക്ക് ശേഷം ലേക്ക് കോമോയ്ക്ക് അടുത്തുള്ള കാസ്റ്റ ദിവ റിസോർട്ടിൽ വെച്ച് വിപുലമായ രീതിയിൽ പാട്ടും നൃത്തവും അടങ്ങുന്ന സംഗീത് ചടങ്ങും നടന്നിരുന്നു. മെഹിന്ദിയും ഇന്നലെ തന്നെയായിരുന്നു. ബോളിവുഡ് ഗായകനായ ഹർഷ്ദീപ് കൗറിന്റെയും സംഘത്തിന്റയും നേതൃത്വത്തിലായിരുന്നു സംഗീത് പരിപാടി.
കനത്ത കാവലിലാണ് ദീപികയെ രൺവീർ മിന്നു ചാർത്തിയത്. വിവാഹവേദിയിലേക്ക് മാധ്യമങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. കൈത്തണ്ടയിൽ പ്രത്യേകം ബാൻഡ് കെട്ടിയ അതിഥികൾക്ക് മാത്രമായിരുന്നു വിവാഹവേദിയിൽ പ്രവേശനം. ഫോണിൽ ലഭിച്ച ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് മാത്രമാണ് അതിഥികളെ അകത്തേയ്ക്ക് പ്രവേശിപ്പിച്ചത്.ഇറ്റലിയിലെ വിവാഹത്തിനുശേഷം തിരിച്ചെത്തുന്ന ഇവർ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി മുംബൈയിലും ബെംഗളൂരുവിലും രണ്ടു വിവാഹ വിരുന്നുകൾ നടത്തും.