റെ നാൾ നീണ്ട് നിന്ന ഗോസിപ്പുകൾക്കൊടുവിൽ അതീവ രഹസ്യമായി നടന്ന അനുഷ്‌ക വിരാട് വിവാഹത്തിന് ശേഷം മറ്റൊരു വിവാഹത്തിന് കൂടി ബോളിവുഡിൽ അരങ്ങൊരുങ്ങുന്നുവെന്ന റിപ്പോർട്ട് വന്നിരുന്നു. ഇപ്പോഴിതാ അതീവരഹസ്യമായി ഒരു വിവാഹനിശചയം നാളെ നടക്കുമെന്നാണ് പുതിയവാർത്ത. അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിൽ ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും- റൺവീർ സിങ്ങും തമ്മിലുള്ള വിവാഹ നിശ്ചയം ജനുവരി അഞ്ച് വെള്ളിയാഴ്ച നടക്കുമെന്നാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്.

ദീപികയുടെ പിറന്നാൾ ദിനമാണ് ജനുവരി അഞ്ചിന്. അതേ ദിവസം തന്നെ ദീർഘനാളത്തെ പ്രണയത്തിന് പരസ്പരം ഉറപ്പ് കൈമാറുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നേരത്തെ രൺവീർ സിങ്ങിനൊപ്പം ശ്രീലങ്കയിൽ ദീപിക പിറന്നാൾ ആഘോഷിച്ചതിനു ശേഷമേ ഇന്ത്യയിലേയ്ക്ക് മടങ്ങു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനു പിന്നാലെയാണ് പുതിയ അഭ്യൂഹം പരക്കുന്നത്.

രൺവീർ സിങ്ങിനെ കഴിഞ്ഞ ആഴ്ച ശ്രീലങ്കയിലെ വിമാനത്താവളത്തിൽ വെച്ച് കണ്ടിരുന്നു. ദീപിക പദുക്കോൺ വിയന്നയിലെ അവധി ആഘോഷത്തിനു ശേഷം രൺവീർ സിങ്ങിന്റെ അടുക്കലേയ്ക്ക് ശ്രീലങ്കയിലേയ്ക്ക് പറന്നുകഴിഞ്ഞുവെന്നും റിപ്പോർട്ടുണ്ട്.