റുവർഷം നീണ്ട പ്രണയത്തിനൊടുലിൽ ഇന്നലെ ദീപിക രൺവീറിന് സ്വന്തമായി. ബോളിവുഡും സിനിമാ ലോകവും ഒരേ പോലെ കാത്തിരുന്ന വിവാഹ മാമാങ്കം ഇന്നലെയും ഇന്നുമായി ഇറ്റലിയിൽ വച്ച് നടക്കുമ്പോൾ താരദമ്പതികളുടെ വിശേഷങ്ങളും ചിത്രങ്ങളും കാണാൻ ആരാധകരും കാത്തിരിക്കുകയാണ്.എന്നാൽ, ദീപിക പദുക്കോൺ-രൺവീർ സിങ് വിവാഹം പോലെ ഒന്ന് ഇതാദ്യമായിട്ടായിരിക്കും. ഇത്രയും രഹസ്യമായി, ഇത്രയും വലിയ സുരക്ഷാ സന്നാഹങ്ങളോടെ ഒരു വിവാഹം ഇന്നേവരെ ബോളിവുഡ് കണ്ടിട്ടില്ല.

മാധ്യമങ്ങൾക്ക് പോലും കർശന വിലക്കേർപ്പെടുത്തിയാണ് ഇറ്റലിയിൽ താരങ്ങളുടെ വിവാഹ ആഘോഷങ്ങൾ നടക്കുന്നത്. എന്നാൽ കനത്ത സുരക്ഷാ വലയത്തിനുള്ളിൽ നടന്ന വിവിവാഹത്തിന്റെ ആദ്യ ചിത്രങ്ങൾ ഇപ്പോൾ പുറത്തായിട്ടുണ്ട്.

പ്രൊഫഷണൽ ഫോട്ടോഗ്രാഫേഴ്സ് എടുത്ത ചിത്രങ്ങൾ മാത്രമേ പുറത്തു വരാവൂ എന്ന് ഇരുവർക്കും നിർബന്ധം ഉണ്ടായിരുന്നതിനാൽ വിവാഹ വേദിയിൽ ഫോണുകൾക്കും പോലും നിരോധനം ആയിരുന്നു. എന്നിട്ടും പുറത്തെത്തിയ താരങ്ങളുടെ വിവാഹചിത്രങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

അനുഷ്‌ക ശർമ്മയെ അണിയിച്ചൊരുക്കിയ സബ്യാസാച്ചി ഡിസൈൻ ചെയ്ത വസ്ത്രമാണ് ദീപിക ധരിച്ചിരിക്കുന്നതെന്നാണ് കരുതുന്നത്. തൂവെള്ള വസ്ത്രങ്ങൾ അണിഞ്ഞ് പുറം തിരിഞ്ഞ് നില്ക്കുന്ന താരങ്ങളുടെയും മറ്റ് അംഗങ്ങളുടെ ദൂരെ നിന്നുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. കരൺ ജോഹർ ആണ് ഇരുവരെയും ആശംസിച്ച് ആദ്യം സോഷ്യൽമീഡിയയിൽ രംഗത്തെത്തിയത്.

ഇറ്റലിയിലെ ലേക്ക് കോമോയിലെ വില്ല ഡെൽ ബാൽബിയാനെല്ലോയിൽ വച്ചാണ് വിവാഹ സത്ക്കാരം. വിവാഹം നടക്കുന്ന സ്ഥലമാവട്ടെ ആഡംബരത്തിന്റെയും സൗന്ദര്യത്തിന്റെയും പറുദീസയാണെന്ന വിശേഷങ്ങളാണ്ഇപ്പോൾ പുറത്ത് വരുന്നത്.ഇറ്റലിയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ലേക്ക് കോമോ. റോമൻ കാലം മുതലെ പ്രഭുക്കന്മാരുടെയും, സമ്പന്നരുടെയും സ്ഥിരം സന്ദർശന സ്ഥലമായിരുന്നു ഇത്. മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, ഉരുളൻ കല്ലുകൾ പാകിയ തെരുവുകൾ, ഭംഗിയുള്ള അന്തരീക്ഷം, ഇറ്റാലിയനേറ്റ് ആർകിടെക്ച്ചർ, മലനിരകൾ എന്നിവ കൊണ്ടൊക്കെ പേരുകേട്ട ഇടമാണ് ലേക്ക് കോമോ. ഇവിടുത്തെ തന്നെ ഏറ്റവും മനോഹരമായ ഒരു വില്ലയാണ് വില്ല ഡെൽ ബാൽബിയാനോ.

ലേക്ക് കോമോയുടെ കിഴക്കേ തീരത്തെ ഉപദ്വീപിലൂടെയുള്ള രണ്ടര കിലോമീറ്റർ കഠിനമായ കയറ്റം കയറി വേണം ഈ വില്ലയിൽ എത്താൻ. വിവാഹ ചടങ്ങുകൾ നടക്കുന്ന മുറിയിൽ നിന്ന് പുറത്തേക്ക് നോക്കിയാൽ വില്ലയുടെ മനോഹരമായ പൂന്തോട്ടം, റോമൻ പ്രതിമകൾ, പഴയ സസ്യജാലങ്ങൾ എന്നിവ കാണാം. ഈ മേഖലയിലെ മിക്ക ഹോട്ടലുകളും നൂറ് വർഷം പഴക്കമുള്ള കെട്ടിടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പഴമയും ചരിത്രവും അതുപോലെ നിലനിർത്തിയിട്ടുണ്ട്. അതേസമയം, എല്ലാ ആധുനിക സൗകര്യങ്ങളും ഇവിടെ ലഭ്യവുമാണ്.


ഇവിടെ ഒരു മുറിയുടെ മാത്രം വാടക 33,000 രൂപ. ആകെയുള്ളത് 75 മുറികൾ. ഇങ്ങിനെ റിസോർട്ട് പൂർണ്ണമായും ദീപികയും രൺബീറും ബുക്ക് ചെയ്തത് ഒരാഴ്ചത്തേക്ക്. വിവാഹത്തിന് മുന്നോടിയായി റിസോർട്ടിലെ 75 മുറികളും നാലു റസ്റ്റോറന്റുകളും ബാറുകളും ടെറസുമെല്ലാം പൂർണ്ണമായും പൂക്കൾ കൊണ്ട് അലങ്കരിച്ചിരുന്നു.ഇറ്റലിയിൽെ ആൽപ്സ് പർവ്വതത്തിന്റെ മടിത്തട്ടിൽ പൂക്കളും മരങ്ങളും നിറഞ്ഞ് മനോഹരമായ ലേക്ക് കോമോ റിസോർട്ടിൽ ദിവസം 24,75,000 രൂപയാണ് വേദിക്ക് മാത്രമായി സൂപ്പർദമ്പതികൾ മുടക്കിയിരിക്കുന്നതെന്നാണ് സൂചന. വില്ലാ ഡെൽ ബാൽബിയാനെല്ലോയിലാണ് വിവാഹാഘോഷമെങ്കിലും ലേക് കോമോയുടെ കിഴക്കൻ ഭാഗത്തെ ആഡംബര റിസോർട്ടിലെ മുറികളെല്ലാം ബോളിവുഡ് വിവാഹത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്. റിസോർട്ടിന് ചുറ്റും 26,000 ചതുരശ്ര അടിയിൽ ബോട്ടാണിക് ഗാർഡനുമുണ്ട്. മൊത്തം ഒരു കോടി രൂപയോളം മുറികൾക്ക് മാത്രമായി ചെലവഴിക്കും.

മിലാനിൽ നിന്നും മുപ്പത് മൈൽ അകലെയുള്ള പ്രകൃതി രമണീയമായ ലേക് കോമോയിൽ അനേകം സെലിബ്രിട്ടികൾക്ക് വീടുണ്ട്. ജോർജ്ജ് ക്ളൂണിയും ജൂലിയാ റോബർട്ട്സും കാതറീൻ സെറ്റാജോൺസും ഉൾപ്പെടെയുള്ള ഹോളിവുഡ് താരങ്ങളും ഡേവിഡ് ബെക്കാമിനെ പോലെയുള്ള ഫുട്ബോൾ താരങ്ങളും കോമോയുടെ തീരത്ത് വീടുള്ളവരാണ്. പുരാതന ഗ്രാമങ്ങളാൽ ചുറ്റപ്പെട്ട ഇറ്റലിയിലെ ഈ മൂന്നാമത്തെ വലിയ തടാകം പ്രണയാതുരമായ ഇടം കൂടിയാണ്.മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെയും ആനന്ദ് പിരമാലിന്റെയും വിവാഹാഘോഷങ്ങൾക്ക് സാക്ഷ്യം വഹിച്ചതും വില്ല ഡെൽ ബാൽബിയാനെല്ലോ ആയിരുന്നു.

ഇറ്റലിയിലെ വിവാഹത്തിനു ശേഷം നവംബർ 21 ന് ബംഗ്ലൂരുവിലെ ദീപികയുടെ ജന്മനാട്ടിൽ ഒരു വിവാഹ വിരുന്ന് പ്ലാൻ ചെയ്തിട്ടുണ്ട്. കൂടാതെ, സിനിമയിലെ സഹപ്രവർത്തകർക്കും താരങ്ങൾക്കുമായി നവംബർ 28 ന് മുംബൈയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലും വിവാഹ വിരുന്ന് സംഘടിപ്പിക്കുന്നുണ്ട്. ഇറ്റലിയിൽ നടന്ന വിവാഹത്തിന് അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമായിരുന്നു ക്ഷണം. ബോളിവുഡിൽ നിന്നും സഞ്ജയ് ലീലാ ബൻസാലി, ഫറാഖാൻ എന്നിവരെ പോലെയുള്ളവർക്കായിരുന്നു ക്ഷണം.

അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാമിപ്യത്തിൽ ചൊവ്വാഴ്ച രാത്രി താരങ്ങളുടെ മെഹന്തി ചടങ്ങും സംഗീത് ആഘോഷങ്ങളും നടന്നു്. ചടങ്ങിനിടെ താരങ്ങൾ വിവാഹമോതിരവും കൈമാറി.ഓഫ് വൈറ്റ് ഡ്രസ്സ് അണിഞ്ഞാണ് ദീപിക എൻഗേജ്‌മെന്റ് ചടങ്ങിനെത്തിയത്. ബ്ലാക്ക് നിറത്തിലുള്ള ഒരു സ്യൂട്ട് ആയിരുന്നു രൺവീറിന്റെ വേഷം. നാടകീയമായ രീതിയിൽ മുട്ടിലിരുന്ന് രൺവീർ ദീപികയോട് വിവാഹാഭ്യർത്ഥന നടത്തി, കയ്യിൽ വിവാഹമോതിരം അണിയിച്ചു. മോതിരമാറ്റത്തിനു ശേഷം വൈകാരികമായി പ്രസംഗിച്ച രൺവീറിന്റെ വാക്കുകൾ കേട്ട് ദീപികയുടെ കണ്ണുകൾ ഈറനണിഞ്ഞു എന്നാണ് ചടങ്ങിന് സാക്ഷിയായ സുഹൃത്തുക്കളുടെ വാക്കുകൾ.വിവാഹമോതിരം കൈമാറിയതിനു ശേഷം നടന്ന മെഹന്തി ചടങ്ങിന് സബ്യസാചി ഡിസൈൻ ചെയ്ത ഒരേ കളറിലുള്ള വസ്ത്രങ്ങളിലായിരുന്നു താരങ്ങൾ എത്തിയത്. ചടങ്ങിനൊടുവിൽ ദീപികയും രൺവീറും പ്രണയപൂർവ്വം ചുവടുകൾ വെച്ചു. രൺവീറിന്റെ പിതാവ് ജഗ്ജിത് സിങ്ങ് ബാവ്‌നാനിയും വധൂവരന്മാർക്കൊപ്പം ഡാൻസ് ചെയ്തു.

്‌വിവാഹത്തിന് സമ്മാനങ്ങൾ ഒന്നും വേണ്ടെന്നും പകരം ചാരിറ്റി ഫൗണ്ടേഷനിലേക്ക് സംഭാവന നൽകിയാൽ മതിയെന്നും ദീപിക പദുക്കോണും രൺവീർ സിംഗും പറഞ്ഞിരുന്നു.ദീപികയുടെ പേരിലുള്ള ചാരിറ്റി അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കാനാണ് താരങ്ങളുടെ അഭ്യർത്ഥന.