- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയും താരപ്രഭയും ഒരുനാൾ ഇല്ലാതാകും; പിന്നീട് നീ ജീവിക്കേണ്ടത് യാഥാർത്ഥ്യത്തിലാണ്; മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് വേദിയിൽ ദീപികയെ കരയിപ്പിച്ച ആ കത്ത് ഇനി ഗുജറാത്തിലെ കുട്ടികൾ പഠിക്കും
തിരുവനന്തപുരം: ബോളിവുഡിൽ തുടങ്ങി ഇപ്പോൾ ഹോളിവുഡിൽ ശോഭിച്ച താരമായ വ്യക്തിയാണ് ദീപിക പദുകോൺ. ഇന്ത്യയുടെ അഭിമാനമായ പ്രകാശ് പദുകോണിന്റെ മകളായ ദീപിക ബോളിവുഡിൽ സ്വപ്രയത്ന്നം കൊണ്ടാണ് പ്രശസ്തിയുടെ പടികൾ കയറിയത്. എന്നാൽ പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടാതിരിക്കുകയാണ് ഇന്ത്യയുടെ കായിക നേട്ടങ്ങളിലും സിനിമയിലും തലയുയർത്തി നിൽക്കുന്ന പദുകോൺ കുടുംബം. കുടുംബത്തെ ഓർത്ത ഫിലിം ഫെയർ അവാർഡ് വേദിയിൽ ദീപികയെ കയയിപ്പിക്കുകയും സദസിനെ തൊടുകയും ചെയ്ത കത്ത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അച്ഛന്റെയും മകളുടെയും ആത്മബന്ധത്തിന്റെ കഥ പറഞ്ഞ പികു എന്ന ചിത്രത്തിനാണ് ദീപിക അവാർഡ് നേടിയത്. ഈ വേദിയിൽ വച്ചാണ് തനിക്കും സഹോദരിക്കും അച്ഛൻ എഴുതിയ കത്ത് നിറകണ്ണുകളോടെ ദീപിക വായിച്ചത്. ഇപ്പോൾ ഈ കത്ത് വീണ്ടും ശ്രദ്ധേയരാകുകയാണ്. ഈ കത്താണ് ഗുജറാത്തിൽ പ്ലസ്ടു വിദ്യാർത്ഥികൾക്ക് ഒരു അച്ഛന്റെ കത്തുകൾ എന്ന ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്. കത്തിന്റെ ഉള്ളടക്കം ഇങ്ങനെ: പ്രിയപ്പെട്ട ദീപിക, അനീഷ ജീവിത യാത്രയുടെ ആരംഭഘട്ടത്തിൽ നിൽക്കുന്ന നിങ്ങ
തിരുവനന്തപുരം: ബോളിവുഡിൽ തുടങ്ങി ഇപ്പോൾ ഹോളിവുഡിൽ ശോഭിച്ച താരമായ വ്യക്തിയാണ് ദീപിക പദുകോൺ. ഇന്ത്യയുടെ അഭിമാനമായ പ്രകാശ് പദുകോണിന്റെ മകളായ ദീപിക ബോളിവുഡിൽ സ്വപ്രയത്ന്നം കൊണ്ടാണ് പ്രശസ്തിയുടെ പടികൾ കയറിയത്. എന്നാൽ പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടാതിരിക്കുകയാണ് ഇന്ത്യയുടെ കായിക നേട്ടങ്ങളിലും സിനിമയിലും തലയുയർത്തി നിൽക്കുന്ന പദുകോൺ കുടുംബം.
കുടുംബത്തെ ഓർത്ത ഫിലിം ഫെയർ അവാർഡ് വേദിയിൽ ദീപികയെ കയയിപ്പിക്കുകയും സദസിനെ തൊടുകയും ചെയ്ത കത്ത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അച്ഛന്റെയും മകളുടെയും ആത്മബന്ധത്തിന്റെ കഥ പറഞ്ഞ പികു എന്ന ചിത്രത്തിനാണ് ദീപിക അവാർഡ് നേടിയത്. ഈ വേദിയിൽ വച്ചാണ് തനിക്കും സഹോദരിക്കും അച്ഛൻ എഴുതിയ കത്ത് നിറകണ്ണുകളോടെ ദീപിക വായിച്ചത്. ഇപ്പോൾ ഈ കത്ത് വീണ്ടും ശ്രദ്ധേയരാകുകയാണ്.
ഈ കത്താണ് ഗുജറാത്തിൽ പ്ലസ്ടു വിദ്യാർത്ഥികൾക്ക് ഒരു അച്ഛന്റെ കത്തുകൾ എന്ന ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്.
കത്തിന്റെ ഉള്ളടക്കം ഇങ്ങനെ:
പ്രിയപ്പെട്ട ദീപിക, അനീഷ
ജീവിത യാത്രയുടെ ആരംഭഘട്ടത്തിൽ നിൽക്കുന്ന നിങ്ങളുമായി ജീവിതം എന്നെ പഠിപ്പിച്ച ചില പാഠങ്ങൾ പങ്കുവെയ്ക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. വർഷങ്ങൾക്ക് മുൻപാണ് ബാംഗ്ലൂരിൽ വളർന്ന ആ കൊച്ചു പയ്യന്റെ മനസ്സിൽ ബാഡ്മിന്റൺ എന്ന സ്വപ്നം കയറിയത്. മികച്ച പരിശീലന കേന്ദ്രങ്ങളോ സ്റ്റേഡിയമോ അക്കാലത്ത് അവിടെ ഇല്ലായിരുന്നു. വീടിനടുത്തുള്ള കാനറാ യൂണിയൻ ബാങ്കിന്റെ വിവാഹ മണ്ഡപത്തിലാണ് പരിശീലനം നടത്തിയിരുന്നത്. അവിടെ വച്ചാണ് കളിയുടെ ആദ്യ പാഠങ്ങൾ ഞാൻ പഠിച്ചത്. എന്നും അവിടെ വിവാഹമോ മറ്റു പരിപാടിയോ ഉണ്ടോ എന്ന് നോക്കും. ഇല്ലാത്ത ദിവസം സന്തോഷമാണ്. മതിയാവോളം കളിക്കാമായിരുന്നു. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ഒന്നിനേക്കുറിച്ചും അമിതമായി സന്തോഷിക്കാത്തതും വിഷമിക്കാത്തതുമായിരുന്നു ഏറ്റവും വലിയ കാര്യമെന്ന് ഞാൻ മനസ്സിലാക്കുന്നു. അത് തന്നെയാണ് എനിക്ക് നിങ്ങളോടും പറയാനുള്ളത്.
ആഗ്രഹങ്ങൾക്കും ദൃഡനിശ്ചയത്തിനും കഠിനാധ്വാനത്തിനും പകരം വെയ്ക്കാൻ മറ്റൊന്നുമില്ല. ചെയ്യുന്ന ജോലിയെ നിങ്ങൾ സ്നേഹിച്ചാൽ മറ്റൊന്നും നിങ്ങളെ ബാധിക്കില്ല. അവാർഡുകളോ, പ്രതിഫലമോ ടിവിയിൽ വരുന്ന വാർത്തകളോ യാതൊന്നും നിങ്ങൾക്ക് വിഷയമാകില്ല. ഓൾ ഇന്ത്യ ചാമ്പ്യൻഷിപ്പ് നേടുമ്പോൾ എനിക്ക് കിട്ടിയ തുക വളരെ വലുതായിരുന്നു, 3000 പൗണ്ട്. എന്നാൽ ആ കളിയിൽ ഇന്ത്യയുടെ പേര് ലോക ഭൂപടത്തിൽ ശ്രദ്ധേയമായി എന്നതാണ് എന്നെ സന്തോഷിപ്പിച്ചത്.
ദീപിക, 18-ാം വയസ്സിൽ മോഡലിങിനായി മുംബൈയിലേക്ക് പോകണമെന്ന് നീ വാശി പിടിച്ചപ്പോൾ ആ തീരുമാനം ഞങ്ങൾക്ക് പ്രയാസമായിരുന്നു. നീ ചെറുപ്പമായിരുന്നു. ഒന്നും അറിയാത്ത നഗരത്തിൽ പരിചയമില്ലാത്ത ജോലി തേടി നീ പോകുന്നതിനേക്കുറിച്ചുള്ള ആദിയായിരുന്നു അന്ന്. എന്നാൽ നിന്റെ ആഗ്രഹത്തിനൊത്ത് നിന്നെ വിടാൻ ഞങ്ങൾ തീരുമാനിച്ചു. സ്വപ്നങ്ങളെ പിന്തുടരാൻ മക്കളെ സഹായിക്കണമെന്ന് ഞങ്ങൾ മനസ്സിലാക്കി. ഇഷ്ടങ്ങളുടെ പൂർത്തീകരണമാണ് ജീവിതത്തിന് പൂർണ്ണത നൽകുന്നത്.
സ്വപ്ന സാക്ഷാത്കാരത്തിൽ നീ വിജയിച്ചാൽ അത് ഞങ്ങൾക്ക് അഭിമാനം തന്നെ. ഇനി അങ്ങനെ ആയില്ലെങ്കിൽ പോലും പ്രയത്നിച്ചില്ല എന്ന കുറ്റബോധം നിനക്കുണ്ടാവില്ല. ജീവിതത്തിൽ എല്ലാം നമ്മൾ ആഗ്രഹിച്ചത് പോലെ നടക്കണമെന്നില്ല. എന്നും വിജയങ്ങൾ മാത്രം ലഭിക്കണമെന്നില്ല. ഇത് ഞാൻ പഠിച്ച പാഠമാണ്. ഏറ്റവും പ്രയാസകരമായ ഘട്ടത്തിൽ പോലും എന്ത് ലഭിച്ചില്ല എന്നതിലല്ല എന്ത് നേടാനായി എന്നതിൽ സന്തോഷിക്കുക.
നിങ്ങൾ ഇരുവരും ഞങ്ങളുടെ ഉപദേശങ്ങൾ മാനിച്ച് സ്വന്തം പ്രയത്നത്തിൽ ഉയർന്നു വരുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു. വീട്ടിൽ വരുമ്പോൾ നീ നിന്റെ കിടക്ക വിരിക്കുന്നു. ഭക്ഷണമേശ വൃത്തിയാക്കുന്നു, ഇവിടെ അതിഥികൾ ഉള്ളപ്പോൾ നിലത്തു കിടക്കുന്നു. നിന്നെ ഒരു സിനിമാ താരമായി ഞങ്ങൾ കാണാത്തതിൽ നീ അത്ഭുതപ്പെട്ടു കാണും. ഞങ്ങൾക്ക് നീയെന്നും മകളാണ്. അതിനു ശേഷം മാത്രമാണ് സിനിമാ താരമാകുന്നത്.
നിന്നെ പിന്തുടരുന്ന ക്യാമറകളും വെള്ളിവെളിച്ചവും സിനിമയുടെ മായിക ലോകവും ഒരിക്കൽ മായും. പിന്നെ നീ ജീവിക്കേണ്ടത് യാഥാർത്ഥ്യത്തിലാണ്. ധാരാളം പ്രതികൂല കാലാവസ്ഥയുള്ളയിടമാണ് സിനിമയുടേത്. അതൊക്കെ അനുകൂലമാക്കി മറ്റുള്ളവർക്ക് മാതൃകയായി മുന്നേറുക. ജീവിതത്തിൽ യഥാർത്ഥ്യ മൂല്യമുള്ളത് ബന്ധങ്ങൾക്കും സത്യസന്ധതയ്ക്കും മുതിർന്നവർക്ക് നൽകുന്ന ബഹുമാനത്തിനുമാണ്. ഭൗതിക സുഖങ്ങൾ ആവശ്യം തന്നെ. എന്നാൽ സന്തോഷവും സമാധാനവും നേടാൻ അവ കൂടിയേ തീരു എന്നില്ല. പ്രാർത്ഥനയേക്കുറിച്ചും വിശ്വസത്തേക്കുറിച്ചും ഞാൻ നിനക്കൊന്നും പറഞ്ഞു തരേണ്ടതില്ല.
ദിവസത്തിൽ കുറച്ചു നേരമെങ്കിലും കണ്ണടച്ച് ഈശ്വരനെ സ്മരിക്കുക. നിന്റെ കഴിവുകളെ ശക്തിപ്പെടുത്താൻ ഇതു സഹായിക്കും. സിനിമയും താര പ്രഭയും ഒരുനാൾ പിന്നിലാകും. അന്നും നിലനിൽക്കുക നിന്റെ കുടുംബവും സുഹൃത്തുക്കളുമായിരിക്കും. ഇനി എന്തു സംഭവിച്ചാലും ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ടാകും എന്ന് മറക്കാതിരിക്കുക.
സ്നേഹത്തോടെ പപ്പ.