സ്ത്രത്തിന്റെ പേരിലും ഫാഷന്റെ പേരിലും പലപ്പോഴും സൈബർ പരിഹാസം നേരിടേണ്ടി വന്നിട്ടുള്ള നടിയാണ് ദിപീക പദുക്കോൺ. ദീപകയുടെ മെലിഞ്ഞുണങ്ങിയ ശരീരവും വസ്ത്രവും മുമ്പ് പലപ്പോഴും ഇത്തരം പരിഹാസം നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ മുംബൈയിൽ പൊതു ചടങ്ങിനെത്തിയ നടിക്ക് നേരെ വീണ്ടും സോഷ്യൽമിഡീയ പരിഹാസം ചൊരിഞ്ഞിരിക്കുകയാണ്.

ഇത്തവണയും ദിപികയുടെ പുതിയ വസ്ത്രമാണ് പൊങ്കാലയ്ക്ക് കാരണം. മുംബൈ ഫിലിം ഫെസ്റ്റിവലിലാണ് പച്ച നിറത്തിലുള്ള പാന്റ്‌സും ടോപ്പുമണിഞ്ഞ് ദിപിക എത്തിയത്. ദിപികയെ കാണാൻ വിഷച്ചെടി പോലുണ്ടെന്നും മുഴുവൻ പച്ച നിറത്തിൽ തിളങ്ങുന്ന വസ്ത്രം ഭീകരമാണെന്നുമെല്ലാമാണ് വിമർശനങ്ങൾ.

പ്രശസ്ത ഡിസൈനറായ ശലീന നതാനിയാണ് താരത്തിന്റെ വസ്ത്രം ഡിസൈൻ ചെയ്തത്. ശലീനയേയും സോഷ്യൽ മീഡിയ ട്രോളുന്നുണ്ട്. ിന് സോഷ്യൽ മീഡിയയുടെ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.വിഷ ചെടിയായ പോയിസൻ ഐവിയെന്നും അറപ്പുളവാ ക്കുന്നതെന്നും ബാറ്റ്മാനിലെ വില്ലനെന്നെല്ലാം ദിപികയെ സോഷ്യൽ മീഡിയ വിളിക്കുന്നുണ്ട്. 'ദിപിക, നിനക്ക് നല്ല ശരീരവും സുന്ദരമായ മുഖവുമുണ്ട് അത് നശിപ്പിക്കാൻ അനുവദിക്കരുത്'. എന്നും കമന്റുകൾ വരുന്നുണ്ട്