- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോക്കോവിച്ചിനൊപ്പം ബാറിൽ നിന്ന് ഇറങ്ങിവരുന്ന സ്ത്രീയെ തിരിച്ചറിയാതെ വിദേശമാദ്ധ്യമങ്ങൾ; ബോളിവുഡ് സുന്ദരി ദീപിക പദുക്കോൺ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾക്ക് പരിചിതയാകണമെങ്കിൽ ഇനിയും കാത്തിരിക്കേണ്ടി വരും
ടെന്നീസിലെ സൂപ്പർ താരം നൊവാക് ജോക്കോവിച്ചിനൊപ്പം ഒരു സുന്ദരിയെക്കണ്ടപ്പോൾ മാദ്ധ്യമങ്ങൾ ഞെട്ടി. ആരാണിതെന്നായിരുന്നു വിദേശ മാദ്ധ്യമങ്ങളുടെയുൾപ്പെടെ ചോദ്യം. കഴിഞ്ഞ ദിവസം ഗോസിപ്പ് കോളങ്ങളിലെ ചർച്ചയും ഇതായിരുന്നു. ബോളിവുഡ് സുന്ദരി ദീപിക പദുക്കോണാണ് ജോക്കോവിച്ചിനൊപ്പം പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇതാരാണെന്നു മനസിലാക്കാൻ വിദേശമാദ്ധ്യമങ്ങൾക്ക് കഴിഞ്ഞില്ല. ഏറെ തിരഞ്ഞാണ് ടെന്നീസ് ഇതിഹാസത്തോടൊപ്പം പ്രത്യക്ഷപ്പെട്ട സുന്ദരി ഇന്ത്യൻ ബോളിവുഡ് താര റാണി ദീപിക പദുക്കോൺ ആണെന്ന് അവർക്ക് മനസിലാകുന്നത്.പ്രമുഖ ബ്രിട്ടീഷ് മാദ്ധ്യമമായ ഡെയ്‌ലി മെയ്ൽ അടക്കമുള്ളവർക്കു ദീപികയെ തിരിച്ചറിയാനായില്ല. ബാറിൽ നിന്ന് ടെന്നീസ് താരത്തിനൊപ്പം ഇറങ്ങി വന്ന സുന്ദരി ജോക്കോവിച്ചിന്റെ പുതിയ കാമുകിയാണെന്നും ഭാര്യ ജെലീന ഇതൊന്നും ഇഷ്ടപ്പെടുന്നില്ലെന്നും വരെ ഗോസിപ്പ് കോളങ്ങൾ എഴുതി. മനോഹരമായ കാലുകളുള്ള, കറുത്ത മുടിയുള്ള ശാലീന സുന്ദരി എന്നാണ് ഡെയ്‌ലി മെയ്ൽ ദീപിക പദുക്കോണിനെ വിശേഷിപ്പിച്ചത്. മുമ്പും ജോക്കോവിച്ചിനൊപ്പം ദീപിക പൊതുവേദിയിൽ പ്രത
ടെന്നീസിലെ സൂപ്പർ താരം നൊവാക് ജോക്കോവിച്ചിനൊപ്പം ഒരു സുന്ദരിയെക്കണ്ടപ്പോൾ മാദ്ധ്യമങ്ങൾ ഞെട്ടി. ആരാണിതെന്നായിരുന്നു വിദേശ മാദ്ധ്യമങ്ങളുടെയുൾപ്പെടെ ചോദ്യം.
കഴിഞ്ഞ ദിവസം ഗോസിപ്പ് കോളങ്ങളിലെ ചർച്ചയും ഇതായിരുന്നു. ബോളിവുഡ് സുന്ദരി ദീപിക പദുക്കോണാണ് ജോക്കോവിച്ചിനൊപ്പം പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇതാരാണെന്നു മനസിലാക്കാൻ വിദേശമാദ്ധ്യമങ്ങൾക്ക് കഴിഞ്ഞില്ല.
ഏറെ തിരഞ്ഞാണ് ടെന്നീസ് ഇതിഹാസത്തോടൊപ്പം പ്രത്യക്ഷപ്പെട്ട സുന്ദരി ഇന്ത്യൻ ബോളിവുഡ് താര റാണി ദീപിക പദുക്കോൺ ആണെന്ന് അവർക്ക് മനസിലാകുന്നത്.പ്രമുഖ ബ്രിട്ടീഷ് മാദ്ധ്യമമായ ഡെയ്‌ലി മെയ്ൽ അടക്കമുള്ളവർക്കു ദീപികയെ തിരിച്ചറിയാനായില്ല.
ബാറിൽ നിന്ന് ടെന്നീസ് താരത്തിനൊപ്പം ഇറങ്ങി വന്ന സുന്ദരി ജോക്കോവിച്ചിന്റെ പുതിയ കാമുകിയാണെന്നും ഭാര്യ ജെലീന ഇതൊന്നും ഇഷ്ടപ്പെടുന്നില്ലെന്നും വരെ ഗോസിപ്പ് കോളങ്ങൾ എഴുതി. മനോഹരമായ കാലുകളുള്ള, കറുത്ത മുടിയുള്ള ശാലീന സുന്ദരി എന്നാണ് ഡെയ്‌ലി മെയ്ൽ ദീപിക പദുക്കോണിനെ വിശേഷിപ്പിച്ചത്.
മുമ്പും ജോക്കോവിച്ചിനൊപ്പം ദീപിക പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2015 വിബിൾഡൺ ഫൈനലിൽ ജോക്കോവിച്ചിന്റെ കളി കാണാൻ ദീപികയെത്തിയിരുന്നു. അന്ന് ജോക്കോവിച്ചിന്റെ ഭാര്യ ജെലീനയോട് സംസാരിക്കുന്ന ദീപികയുടെ ഫോട്ടോയും ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്.
ട്രിപിൾ എക്‌സ് സീരീസിലെ പുതിയ സിനിമയിൽ വാൻ ഡീസലിന്റെ നായികയായി അഭിനയിച്ച് ആഗോള താരമാകാൻ തയ്യാറെടുക്കുകയാണ് ദീപിക. എങ്കിലും ഒന്നു കണ്ടാൽ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾക്കു തിരിച്ചറിയാൻ ദീപിക പദുക്കോണിന് ഇനിയും സമയമെടുക്കുമെന്നാണു കഴിഞ്ഞ ദിവസം പുറത്തുവന്ന ഗോസിപ്പ് വാർത്ത സൂചിപ്പിക്കുന്നത്.