- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്മാവതിയിലെ ദീപികയുടെ രൂപം രംഗോലിയായി വരച്ചത് ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചെത്തിയ പ്രതിഷേധക്കാർ നശിപ്പിച്ചു; ആക്രമികൾക്കെതിരെ നടപടി എടുക്കാൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് ആവശ്യവെട്ട് ദീപിക
ബോളിവുഡ് താരം ദീപിക പദുക്കോൺ നായികയായ പത്മാവതി എന്ന ചിത്രംതുടക്കം മുതൽ വിവാദത്തിലാണ്. പത്മാവതി ചിത്രത്തിന്റെ പോസ്റ്ററുകൾ പുറത്തിറക്കിയതിന് പിന്നാലെ രജ്പുത് കർണിസേന പ്രവർത്തർ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ചിരുന്നു.ചിത്രത്തിന്റെ റിലീസ് തങ്ങൾ തടഞ്ഞിരിക്കുമെന്നും ഇവർ ഭീഷണിമുഴക്കിയിരുന്നു. തങ്ങളുടെ വികാരം വ്യണപ്പെടുത്തുന്നതാണ് ചിത്രമെന്നാണ് സംഘടനയുടെ ആരോപണം. ഇപ്പോഴിതാ ചിത്രത്തിനെതിരെ ഒരു സംഘമാളുകൾ വീണ്ടും ആക്രമണം അഴിച്ച് വിട്ടിരിക്കുകയാണ്. ചിത്രത്തിലെ ദീപികയുടെ രൂപം രംഗോലിയായി വരച്ചതാണ് ഒരു സംഘമാളുകൾ ചേർന്ന് നശിപ്പിച്ചിരിക്കുകയാണ്.. 48മണിക്കൂറെടുത്ത് വരച്ച കോലം ചിലയാളുകൾ എത്തി മായ്ച്ചുകളയുകയായിരുന്നു. ജയ് ശ്രീരാം എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു അവരുടെ പ്രതിഷേധമെന്നും രംഗോലി നിർമ്മിച്ച കലാകാരൻ പറഞ്ഞു. കലാകാരനായ കരൺ കെ ട്വിറ്ററിലൂടെയാണ് തന്റെ ദുരനുഭവം വിവരിച്ചത്. പോസ്റ്റിൽ രൺവീർ സിങ്ങിനെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം. പത്മാവതി രംഗോലി വിവാദം എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇദ്ദേഹത്തിന്റ
ബോളിവുഡ് താരം ദീപിക പദുക്കോൺ നായികയായ പത്മാവതി എന്ന ചിത്രംതുടക്കം മുതൽ വിവാദത്തിലാണ്. പത്മാവതി ചിത്രത്തിന്റെ പോസ്റ്ററുകൾ പുറത്തിറക്കിയതിന് പിന്നാലെ രജ്പുത് കർണിസേന പ്രവർത്തർ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ചിരുന്നു.ചിത്രത്തിന്റെ റിലീസ് തങ്ങൾ തടഞ്ഞിരിക്കുമെന്നും ഇവർ ഭീഷണിമുഴക്കിയിരുന്നു. തങ്ങളുടെ വികാരം വ്യണപ്പെടുത്തുന്നതാണ് ചിത്രമെന്നാണ് സംഘടനയുടെ ആരോപണം. ഇപ്പോഴിതാ ചിത്രത്തിനെതിരെ ഒരു സംഘമാളുകൾ വീണ്ടും ആക്രമണം അഴിച്ച് വിട്ടിരിക്കുകയാണ്.
ചിത്രത്തിലെ ദീപികയുടെ രൂപം രംഗോലിയായി വരച്ചതാണ് ഒരു സംഘമാളുകൾ ചേർന്ന് നശിപ്പിച്ചിരിക്കുകയാണ്.. 48മണിക്കൂറെടുത്ത് വരച്ച കോലം ചിലയാളുകൾ എത്തി മായ്ച്ചുകളയുകയായിരുന്നു. ജയ് ശ്രീരാം എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു അവരുടെ പ്രതിഷേധമെന്നും രംഗോലി നിർമ്മിച്ച കലാകാരൻ പറഞ്ഞു.
കലാകാരനായ കരൺ കെ ട്വിറ്ററിലൂടെയാണ് തന്റെ ദുരനുഭവം വിവരിച്ചത്. പോസ്റ്റിൽ രൺവീർ സിങ്ങിനെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം. പത്മാവതി രംഗോലി വിവാദം എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ പോസ്റ്റ്. പോസ്റ്റ് പുറത്തായതോടെ നടി ദീപിക രോഷാകുലയായി ഇതിനെതിരെ നടപടി എടുക്കണമെന്നാവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഈ സാമൂഹ്യദ്രോഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് ദീപിക ആവശ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്തിലെ സൂറത്തിൽ ഒരുക്കിയ ഈ കലാരൂപമാണ് ജയ് ശ്രീറാം വിളികളുമായി എത്തിയ നൂറോളം വരുന്ന ആക്രമിസംഘം പൂർണമായി നശിപ്പിച്ചത്. കരണിനും, അദേഹത്തിന്റെ കലാസൃഷ്ടിക്കും എതിരെ നടന്ന ആക്രമണത്തിന്റെ കാഴ്ച അങ്ങേയറ്റം ഹൃദയഭേദകമാണ്. മനസിനെ തകർക്കുന്നു. ഇതിനെ തുടരാൻ അനുവദിക്കരുത്. ഇതിനെതിരെ നടപടി വേണമെന്നാണ് ട്വിറ്ററിലൂടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് ദീപിക ആവശ്യപ്പെട്ടിരിക്കുന്നത്.