അഞ്ച് വർഷത്തെ പ്രണയം വിവാഹത്തിൽ കലാശിച്ചപ്പോൾ പിൻകഴുത്തിലൊളിപ്പിച്ച മുൻകാമുകന്റെ ഓർമ്മകൾ തേച്ച് മായ്ച്ച് ബോളിവുഡ് സുന്ദരി ദീപിക പദുക്കോൺ. ബോളിവുഡിലെ മിന്നുന്ന താരമായ രൺവീർ സിങിനെ തന്റെ ഭർത്താവാക്കും മുൻപ് പിൻ കഴുത്തിൽ പച്ച കുത്തിയ ആ പേരായിരുന്നു ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം വാർത്ത.

നടൻ രൺബീർ കപൂറുമായി പ്രണയത്തിലായിരുന്ന കാലത്താണ് പിൻ കഴുത്തിൽ ദീപിക ആർകെ എന്ന് പച്ച കുത്തിയത്. ഇത് നാളുകളോളം അവിടെ തന്നെ താരം മായാതെ സൂക്ഷിച്ചു. എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്ന വിവാഹച്ചടങ്ങിൽ ദീപികയുടെ കഴുത്തിൽ ഇപ്പോഴും ഈ 'ഓർമ്മ' ഉണ്ടോ എന്നാണ് ക്യാമറാ കണ്ണുകൾ തിരഞ്ഞത്. എന്നാൽ ഇത് ദീപിക മായ്ച്ചു കളഞ്ഞത് മാധ്യമങ്ങൾ കൃത്യമായി ശ്രദ്ധിക്കുകയും ശ്രദ്ധിച്ചു. 

രൺവീർ സിംഗുമായി ഇറ്റലിയിൽ നടന്ന വിവാഹച്ചടങ്ങിന്റെയും പിന്നീട് ബോളിവുഡിലെ സഹപ്രവർത്തകർക്കായി നൽകിയ മുംബൈയിലെ വിരുന്നു സൽക്കാരത്തിന്റെയും പുറത്തു വന്ന ചിത്രങ്ങളിൽ താരം പച്ചകുത്ത് മേക്കപ്പ് കൊണ്ടു മായ്ച്ചു കളഞ്ഞ രീതിയിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. രൺവീറുമായി വിവാഹം കഴിഞ്ഞതോടെയാണോ ഡി പി ഇങ്ങിനെ ചെയ്തതെന്നാണ് ചോദ്യം.

ഇറ്റാലിയൻ റിസോർട്ടിൽ ആഡംബരത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു താരവിവാഹം. കൊങ്കണിയിലും പഞ്ചാബിയിലും ചടങ്ങുകൾ നടന്നിരുന്നു. ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ രണ്ടുപേരുടെയും ചിത്രങ്ങൾ പകർത്താൻ ഫോട്ടോഗ്രാഫർമാരുടെ വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്.

താരദമ്പതികളുടെ ഏറ്റവും അടുപ്പത്തോടെയും സന്തോഷത്തോടെയുമുള്ള ചിത്രങ്ങൾ പകർത്തുന്നതിനിടയിലായിരുന്നു ആർകെ എന്നു പച്ചകുത്തിയിരുന്ന താരത്തിന്റെ പിൻകഴുത്ത് ശൂന്യമായത് ഫോട്ടോഗ്രാഫർമാരുടെ കണ്ണിൽപെട്ടത്.