- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കായികതാരങ്ങളായ ദീപിക പള്ളിക്കലും ദിനേശ് കാർത്തിക്കും ക്രിസ്ത്യൻ രീതിയിൽ വിവാഹിതരായി; ഹൈന്ദവ ആചാരപ്രകാരമുള്ള വിവാഹച്ചടങ്ങുകൾ 20ന്
ചെന്നൈ: കായികതാരങ്ങളായ ദീപിക പള്ളിക്കലും ദിനേശ് കാർത്തിക്കും വിവാഹിതരായി. പ്രമുഖ സ്ക്വാഷ് താരവും മലയാളിയുമായ ദീപിക പള്ളിക്കൽ ഇന്ത്യൻ ക്രിക്കറ്റ് താരവും തമ്മിലുള്ള വിവാഹനിശ്ചയം ഡിസംബറിലായിരുന്നു. ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ചെന്നൈയിൽ ക്രൈസ്തവ ആചാരങ്ങൾ അനുസരിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. ഹൈന്ദവാ
ചെന്നൈ: കായികതാരങ്ങളായ ദീപിക പള്ളിക്കലും ദിനേശ് കാർത്തിക്കും വിവാഹിതരായി. പ്രമുഖ സ്ക്വാഷ് താരവും മലയാളിയുമായ ദീപിക പള്ളിക്കൽ ഇന്ത്യൻ ക്രിക്കറ്റ് താരവും തമ്മിലുള്ള വിവാഹനിശ്ചയം ഡിസംബറിലായിരുന്നു.
ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ചെന്നൈയിൽ ക്രൈസ്തവ ആചാരങ്ങൾ അനുസരിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. ഹൈന്ദവാചാര പ്രകാരമുള്ള വിവാഹച്ചടങ്ങുകൾ 20ന് നടക്കും.
പത്തനംതിട്ട ജില്ലക്കാരിയാണ് ദീപിക പള്ളിക്കൽ. ദിനേശ് കാർത്തിക്കിന്റെ രണ്ടാം വിവാഹമാണിത്. ആദ്യഭാര്യയായ നിഖിതയിൽനിന്നും ദിനേശ് കാർത്തിക്ക് വിവാഹമോചനം നേടിയിരുന്നു.
ചെന്നൈയിൽ നടന്ന വിവാഹച്ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. 20ന് തെലുങ്കു-നായിഡു ആചാരപ്രകാരമാകും ചടങ്ങുകൾ നടക്കുക.
വിവാഹത്തിനു മുന്നോടിയായി ദീപിക കഴിഞ്ഞ ഞായറാഴ്ച അടുത്ത സുഹൃത്തുക്കൾക്ക് ചെന്നൈയിൽ വിരുന്ന് ഒരുക്കിയിരുന്നു. അടുത്ത സുഹൃത്തുക്കളായ 15 പേർ മാത്രമാണ് വിരുന്നിൽ പങ്കെടുത്തത്.