- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോളിവുഡിൽ മറ്റൊരു താരവിവാഹത്തിന് അരങ്ങൊരുന്നു; ദിപീക- രൺവീർ വിവാഹത്തിന് ഒരുക്കങ്ങൾ തുടങ്ങി; വിവാഹതീയതി നിശ്ചയിക്കാൻ ദീപികയുടെ മാതാപിതാക്കൾ മുംബൈയിലെത്തി രൺവീർ സിങ്ങിന്റെ മാതാപിതാക്കളെ സന്ദർശിച്ചുവെന്ന് ബോളിവുഡ് മാധ്യമങ്ങൾ
അനുഷ്ക- വിരാട് കോഹ് ലി വിവാഹത്തിന് ശേഷം മറ്റൊരു താരവിവാഹത്തിന് കൂടി ബോളിവുഡിൽ അരങ്ങൊരുങ്ങുന്നു. ദിപീക- രൺവീർ വിവാഹത്തിനായി ഒരുക്കങ്ങൾ തുടങ്ങിയെന്നാണ് ബോളിവുഡിൽ നിന്ന് വരുന്ന സൂചന.വിവാഹ തീയതി സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നതിനായി ദീപികയുടെ മാതാപിതാക്കൾ ബെംഗളൂരുവിൽ നിന്നും മുംബൈയിലെത്തി രൺവീർ സിങ്ങിന്റെ മാതാപിതാക്കളെ സന്ദർശിച്ചുവെന്നാണ് പുറത്ത് വരുന്ന സൂചന. സൗത്ത് ഇന്ത്യൻ ആചാരപ്രകാരം വിവാഹച്ചടങ്ങുകൾ നടത്തിയതിന് ശേഷം ഗംഭീര വിരുന്നൊരുക്കാനാണ് സാധ്യത. വിവാഹം മുംബൈയിൽ വച്ചു തന്നെ നടത്തണമെന്നാണ് രൺവീറിന്റെ കുടുംബത്തിന്റെ ആഗ്രഹമെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ നല്കുന്ന സൂചന.രൺവീറിന്റെയും കുടുംബത്തിന്റെയും ഒപ്പം ദീപിക ഷോപ്പിങ് നടത്തിയതും ആഭരണങ്ങൾ വാങ്ങാൻ ലണ്ടനിലെത്തിയതുമെല്ലാം വിവാഹത്തിന് മുന്നോടിയാണെന്നാണ് സൂചന. 2013ൽ പുറത്തിറങ്ങിയ രാംലീലയിൽ അഭിനയിച്ചതോടെയാണ് ദീപികയും രൺവീറും പ്രണയത്തിലാണെന്ന വാർത്തകൾ പരക്കുന്നത്. പിന്നീട് ഇരുവരും പലപ്പോഴും പൊതുവേദികളിൽ ഒരുമിച്ച് എത്തിയിരുന്നു. പ്രണയത്തിലാണെന്ന വ
അനുഷ്ക- വിരാട് കോഹ് ലി വിവാഹത്തിന് ശേഷം മറ്റൊരു താരവിവാഹത്തിന് കൂടി ബോളിവുഡിൽ അരങ്ങൊരുങ്ങുന്നു. ദിപീക- രൺവീർ വിവാഹത്തിനായി ഒരുക്കങ്ങൾ തുടങ്ങിയെന്നാണ് ബോളിവുഡിൽ നിന്ന് വരുന്ന സൂചന.വിവാഹ തീയതി സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നതിനായി ദീപികയുടെ മാതാപിതാക്കൾ ബെംഗളൂരുവിൽ നിന്നും മുംബൈയിലെത്തി രൺവീർ സിങ്ങിന്റെ മാതാപിതാക്കളെ സന്ദർശിച്ചുവെന്നാണ് പുറത്ത് വരുന്ന സൂചന.
സൗത്ത് ഇന്ത്യൻ ആചാരപ്രകാരം വിവാഹച്ചടങ്ങുകൾ നടത്തിയതിന് ശേഷം ഗംഭീര വിരുന്നൊരുക്കാനാണ് സാധ്യത. വിവാഹം മുംബൈയിൽ വച്ചു തന്നെ നടത്തണമെന്നാണ് രൺവീറിന്റെ കുടുംബത്തിന്റെ ആഗ്രഹമെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ നല്കുന്ന സൂചന.രൺവീറിന്റെയും കുടുംബത്തിന്റെയും ഒപ്പം ദീപിക ഷോപ്പിങ് നടത്തിയതും ആഭരണങ്ങൾ വാങ്ങാൻ ലണ്ടനിലെത്തിയതുമെല്ലാം വിവാഹത്തിന് മുന്നോടിയാണെന്നാണ് സൂചന.
2013ൽ പുറത്തിറങ്ങിയ രാംലീലയിൽ അഭിനയിച്ചതോടെയാണ് ദീപികയും രൺവീറും പ്രണയത്തിലാണെന്ന വാർത്തകൾ പരക്കുന്നത്. പിന്നീട് ഇരുവരും പലപ്പോഴും പൊതുവേദികളിൽ ഒരുമിച്ച് എത്തിയിരുന്നു. പ്രണയത്തിലാണെന്ന വാർത്ത രണ്ടുപേരും നിരസിക്കാതിരുന്നത് ഗോസിപ്പുകൾക്ക് ആക്കം കൂട്ടിയിരുന്നു.