- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറ്റലിയിൽ ഒരുക്കിയ വിവാഹവേദിയിൽ താത്കാലികമായി ഗുരുദ്വാര പണിതതിന് താരദമ്പതികൾക്കെതിരെ പരാതിയുമായി സിഖ് സംഘടന; വിവാദങ്ങൾക്ക് മുഖം തിരിച്ച് ദീപികയും രൺവീറും താരവിരുന്നിനായുള്ള ഒരുക്കത്തിൽ;മാച്ചിങ് വസ്ത്രങ്ങളിഞ്ഞ് ബാംഗ്ലൂർ എയർപോർട്ടിലെത്തിയ ദമ്പതികളുടെ വീഡിയോ വൈറൽ; പത്മാവതിയെ വെല്ലുന്ന ലുക്കിൽ ദീപികയും മാസ് ലുക്കിൽ രൺവീറുമെത്തിയ വിവാഹചിത്രങ്ങളും പുറത്ത്
ബോളിവുഡ് ലോകവും സിനിമാ ലോകവും കണ്ട ആഡംബര വിവാഹത്തിനായിരുന്നു കഴിഞ്ഞാഴ്‌ച്ച സാക്ഷ്യം വഹിച്ചത്. സ്വർഗത്തിലെന്ന പോലെയാണ് ബോളിവുഡ് ജോടികളായ രൺവീർ സിങ്ങും ദീപിക പദുകോണും വിവാഹിതരായത്.ഇറ്റലിയിലെ ലേക്ക് കോമോയിൽ വച്ച് കനത്ത കാവലിലാണ് കല്യാണം ചടങ്ങുകൾ നടക്കുന്നത്. കൈത്തണ്ടയിൽ പ്രത്യേകം ബാൻഡ് കെട്ടിയ അതിഥികൾക്ക് മാത്രമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. വിവാഹശേഷം ബോംബെയിൽ തിരിച്ചെത്തിയ താരദമ്പതിൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊക്കെ വിരുന്ന് സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ ഇതിനിടെ ഇരുവർക്കും നേരെ സിഖ് സംഘടന ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. ദീപികയുടെയും രൺവീറിന്റെയും മതാചാരപ്രകാരം കൊങ്ങിണി-സിഖ് ആചാര രീതികളിലായിരുന്നു വിവാഹച്ചടങ്ങുകൾ എന്നാൽ ഇപ്പോൾ സിഖ് വിവാഹച്ചടങ്ങുകളുടെ പേരിൽ വിവാദത്തിലായിരിക്കുകയാണ് സെലിബ്രിറ്റി ദമ്പതികൾ.സിഖ് മതാചാരപ്രകാരം നടക്കുന്ന ആനന്ദ് കരാജ് എന്ന വിവാഹച്ചടങ്ങിനെതിരേയാണ് ഇറ്റലിയിലെ സിഖ് സമൂഹം രംഗത്തു വന്നിരിക്കുന്നത്. ഇറ്റലിയിൽ ഒരുക്കിയ വിവാഹവേദിയിൽ താത്കാലികമ
ബോളിവുഡ് ലോകവും സിനിമാ ലോകവും കണ്ട ആഡംബര വിവാഹത്തിനായിരുന്നു കഴിഞ്ഞാഴ്‌ച്ച സാക്ഷ്യം വഹിച്ചത്. സ്വർഗത്തിലെന്ന പോലെയാണ് ബോളിവുഡ് ജോടികളായ രൺവീർ സിങ്ങും ദീപിക പദുകോണും വിവാഹിതരായത്.ഇറ്റലിയിലെ ലേക്ക് കോമോയിൽ വച്ച് കനത്ത കാവലിലാണ് കല്യാണം ചടങ്ങുകൾ നടക്കുന്നത്. കൈത്തണ്ടയിൽ പ്രത്യേകം ബാൻഡ് കെട്ടിയ അതിഥികൾക്ക് മാത്രമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. വിവാഹശേഷം ബോംബെയിൽ തിരിച്ചെത്തിയ താരദമ്പതിൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊക്കെ വിരുന്ന് സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ ഇതിനിടെ ഇരുവർക്കും നേരെ സിഖ് സംഘടന ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.
ദീപികയുടെയും രൺവീറിന്റെയും മതാചാരപ്രകാരം കൊങ്ങിണി-സിഖ് ആചാര രീതികളിലായിരുന്നു വിവാഹച്ചടങ്ങുകൾ എന്നാൽ ഇപ്പോൾ സിഖ് വിവാഹച്ചടങ്ങുകളുടെ പേരിൽ വിവാദത്തിലായിരിക്കുകയാണ് സെലിബ്രിറ്റി ദമ്പതികൾ.സിഖ് മതാചാരപ്രകാരം നടക്കുന്ന ആനന്ദ് കരാജ് എന്ന വിവാഹച്ചടങ്ങിനെതിരേയാണ് ഇറ്റലിയിലെ സിഖ് സമൂഹം രംഗത്തു വന്നിരിക്കുന്നത്. ഇറ്റലിയിൽ ഒരുക്കിയ വിവാഹവേദിയിൽ താത്കാലികമായി ഗുരുദ്വാര പണിതുവെന്നാണ് ദീപികയ്ക്കും രൺവീറുമെതിരെയുള്ള പ്രധാനആരോപണം. സിഖ് മതാചാരപ്രകാരം ഗുരു ഗ്രന്ഥ സാഹിബ് ഗുരുദ്വാരയിൽ നിന്നും പുറത്തെടുക്കാൻ അനുവാദമില്ല. ഇതുവഴി ഇരുവരും സിഖ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് ആരോപണം.
ഇതു സംബന്ധിച്ച ്അകാല്തക്ത് ജതേദറിനെ ഇറ്റാലിയിലെസിഖ് സംഘടന പരാതിയുമായി സമീപിച്ചിരിക്കുകയാണ്. ഔദ്യോഗിക പരാതി ലഭിച്ചാൽ ഉടൻ നടപടിയെടുക്കുന്നതിനായി അഞ്ച് മുഖ്യ പുരോഹിതർക്ക് പരാതി കൈമാറുമെന്ന് അഖാൽതക്ത് ജാതേദാർവ്യക്തമാക്കി. ഇവരാകും ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുക.
മുൻപ് ബോളിവുഡ് നടി സോനം കപൂറിന്റെയും ആനന്ദ് അഹൂജയുടേയും വിവാഹത്തിനെതിരേയും സിഖ് സമൂഹം രംഗത്ത് വന്നിരുന്നു. വിവിധ ഗുരുദ്വാരകളുടെ ഭരണച്ചുമതലയുള്ള ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്.ജി.പി.സി) ആണ് വിവാഹച്ചടങ്ങിൽ;സംബന്ധിച്ച കമ്മിറ്റി അംഗങ്ങൾക്കെതിരേ ആരോപണങ്ങളുമായി വന്നത്. വിവാഹ സമയത്ത് ആനന്ദ് തലപ്പാവില്അണിഞ്ഞിരുന്ന പതക്കം അഴിച്ചു മാറ്റിയില്ലെന്നാണ് പ്രധാന ആരോപണം.
എന്നാൽ വിവാദങ്ങൾക്കൊന്നും മുഖം കൊടുക്കാതെ ബോളിവുഡ് താരദമ്പതികൾ വിവാഹ വിരുന്ന് സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.വിരുന്നിനായി രൺവീറും ദീപിക ദമ്പതികൾ ബാംഗ്ലൂരിലെത്തി. ഇന്നാണ് ദീപികയുടെ ജന്മനാട്ടിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾ ക്കുമായുള്ള വിവാഹ സത്കാരം. വെള്ളനിറത്തിലുള്ള മാച്ചിങ് വസ്ത്രമണിഞ്ഞാണ് ഇരുവരും എയർപോർട്ടിലെത്തിയത്. ഓഫ് വൈറ്റ് നിറത്തിലുള്ള സൽവാറായിരുന്നു ദീപികയുടെ വേഷം. തൂവെള്ള പൈജാമയ്ക്കും കുർത്തയ്ക്കും മുകളിൽ ഫ്‌ളോറൽ പ്രിന്റുള്ള കോട്ട് അണിഞ്ഞാണ് രൺവീർ എത്തിയത്. ഇന്നു രാവിലെ മുംബൈ എയർപോർട്ടിൽ എത്തിയ താരങ്ങൾ മാധ്യമങ്ങൾക്ക് പ്രത്യേക ഫോട്ടോഷൂട്ടും അനുവദിച്ചു. അതിനു ശേഷമാണ് താരങ്ങൾ ബാംഗ്ലൂരിലേക്ക് പറന്നത്. ബംഗളൂരുവിലെ വെഡ്ഡിങ് റിസപ്ഷനു ശേഷം മുംബൈയിൽ താരങ്ങൾക്കും സിനിമാപ്രവർത്തകർക്കുമായി മറ്റൊരു വെഡ്ഡിങ് റിസപ്ഷൻ കൂടി പ്ലാൻ ചെയ്തിട്ടുണ്ട്. നവംബർ 28 ന് മുംബൈ ഗ്രാൻഡ് ഹയാത് ഹോട്ടലിലാണ് താരങ്ങൾക്കുള്ള വിവാഹ വിരുന്ന് നടക്കുക.
ഇതിനിടെ ഇറ്റലിയിൽ നടന്ന വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങളും പുറത്ത് വന്നുകഴിഞ്ഞു. പരമ്പരാഗത ആഭരണങ്ങൾ അണിഞ്ഞ് സുന്ദരിയായ ദീപിക പത്മാവതിയെ കവച്ച് വക്കുന്ന ലുക്കിലാണ് വിവാഹവസ്ത്രത്തിൽ കാണുന്നത്. ്സബ്യസാചി മുഖർജിയാണ് വിവാഹത്തിന്റെയുംവിവാഹസത്കാരത്തിന്റെയുമൊക്കെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്.
നവംബർ 14, 15 ദിവസങ്ങളിലായി അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഇറ്റലിയിൽ വച്ചായിരുന്നു താരവിവാഹം. നവംബർ 14 ന് പരമ്പരാഗതമായ കൊങ്കിണി രീതിയിലും നവംബർ 15 ന് നോർത്ത് ഇന്ത്യൻ രീതിയിലും താരങ്ങൾ വിവാഹിതരായി. മാധ്യമങ്ങൾക്കും പാപ്പരാസികൾക്കുമെല്ലാം നിയന്ത്രണമേർപ്പെടുത്തിയ വിവാഹച്ചടങ്ങിന്റെ ഫോട്ടോകൾ പിന്നീട് ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു.