- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈയിലെ ഗ്രാൻഡ് ഹയാത്തിൽ സുഹൃത്തുക്കൾക്കായി ഒരുക്കിയ പാർട്ടിയിൽ ദീപികയെത്തിയത് പരാമ്പരാഗത രീതിയിലുള്ള വസ്ത്രം ധരിച്ച്; നെറ്റിയിൽ കുങ്കുമം അണിഞ്ഞ് പൊട്ടുതൊടാതെയെത്തിയ നടി അണിഞ്ഞത് പവിഴവും വജ്രവും; ഷെർവാണിയിൽ സുന്ദരനായി രൺവീറും; വിവാഹ ദിനത്തിൽ നടി അണിഞ്ഞ ചുവന്ന ലെഹങ്കയുടെ മേക്കിങ് വീഡിയോയും വൈറൽ; ബോളിവുഡ് താരങ്ങൾക്കായുള്ള വിരുന്ന് ഡിസംബർ ഒന്നിന്
വിവാഹം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടെങ്കിലും ഇപ്പോൾ വാർത്തകളിൽ നിറഞ്ഞ് നില്ക്കുകയാണ് ദീപികയും രൺവീറും. ഇറ്റലിയിൽ നടന്ന വിവാഹത്തിന് ശേഷം സ്വദേശങ്ങളിൽ താരങ്ങൾ നടത്തുന്ന വിവാഹ പാർട്ടികളും അതിന്റെ ആഡംബരങ്ങളുമായി പ്രധാന വിശേഷങ്ങൾ. വിവാഹ വിരുന്നിന്റെ അവസാനമെന്നവണ്ണം സുഹൃത്തുക്കൾക്കായി മുംബൈയിലെ ഗ്രാൻഡ് ഹയാത്തിൽ ഒരുക്കിയ പാർട്ടിയിലും താരങ്ങൾ എത്തിയതും ഏവരുടെയും ഹൃദയം കീഴടക്കി തന്നെയാണ്. അബു ജാനി-സന്ദീപ് ഖോസ്ല ഡിസൈൻ ചെയ്ത പരമ്പരാഗത രീതിയിലുള്ള വെള്ളയും ഗോൾഡും ഇടകലർന്ന വസ്ത്രം ധരിച്ചാണ് ദീപിക വിരുന്നിനെത്തിയത്. രോഹിത് ബാൽ ഡിസൈൻ ചെയ്ത ഷെർവാണിയിലാണ് രൺവീർ തിളങ്ങിയത്.നെറ്റിയിൽ കുങ്കുമം അണിഞ്ഞ് പൊട്ടുതൊടാതെയാണ് ദീപിക പ്രത്യക്ഷപ്പെട്ടത്. കൈയിൽ ചുവപ്പ് വെള്ള നിറങ്ങളിലുള്ള വളകളും(ചൂഡ) ഇട്ടിട്ടുണ്ട്. പവിഴം പതിപ്പിച വലിയ നെക്‌ളേസും വജ്രം പതിപ്പിച്ച വലിയ കമ്മലുകളും ആണ് ദിപിക അണിഞ്ഞത്. കൊങ്ങിണി, സിന്ധി ആചാരപ്രകാരം ഇറ്റലിയിൽ വച്ച് നടന്ന വിവാഹം മുതൽ മുഖ്യ ആകർഷണം ഇരുവരും അണിഞ്ഞെത്തിയ വസ്ത്രങ്ങളാണ്. വിവാഹ ദിനത്തിൽ
വിവാഹം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടെങ്കിലും ഇപ്പോൾ വാർത്തകളിൽ നിറഞ്ഞ് നില്ക്കുകയാണ് ദീപികയും രൺവീറും. ഇറ്റലിയിൽ നടന്ന വിവാഹത്തിന് ശേഷം സ്വദേശങ്ങളിൽ താരങ്ങൾ നടത്തുന്ന വിവാഹ പാർട്ടികളും അതിന്റെ ആഡംബരങ്ങളുമായി പ്രധാന വിശേഷങ്ങൾ. വിവാഹ വിരുന്നിന്റെ അവസാനമെന്നവണ്ണം സുഹൃത്തുക്കൾക്കായി മുംബൈയിലെ ഗ്രാൻഡ് ഹയാത്തിൽ ഒരുക്കിയ പാർട്ടിയിലും താരങ്ങൾ എത്തിയതും ഏവരുടെയും ഹൃദയം കീഴടക്കി തന്നെയാണ്.
അബു ജാനി-സന്ദീപ് ഖോസ്ല ഡിസൈൻ ചെയ്ത പരമ്പരാഗത രീതിയിലുള്ള വെള്ളയും ഗോൾഡും ഇടകലർന്ന വസ്ത്രം ധരിച്ചാണ് ദീപിക വിരുന്നിനെത്തിയത്. രോഹിത് ബാൽ ഡിസൈൻ ചെയ്ത ഷെർവാണിയിലാണ് രൺവീർ തിളങ്ങിയത്.നെറ്റിയിൽ കുങ്കുമം അണിഞ്ഞ് പൊട്ടുതൊടാതെയാണ് ദീപിക പ്രത്യക്ഷപ്പെട്ടത്. കൈയിൽ ചുവപ്പ് വെള്ള നിറങ്ങളിലുള്ള വളകളും(ചൂഡ) ഇട്ടിട്ടുണ്ട്. പവിഴം പതിപ്പിച വലിയ നെക്‌ളേസും വജ്രം പതിപ്പിച്ച വലിയ കമ്മലുകളും ആണ് ദിപിക അണിഞ്ഞത്.
കൊങ്ങിണി, സിന്ധി ആചാരപ്രകാരം ഇറ്റലിയിൽ വച്ച് നടന്ന വിവാഹം മുതൽ മുഖ്യ ആകർഷണം ഇരുവരും അണിഞ്ഞെത്തിയ വസ്ത്രങ്ങളാണ്. വിവാഹ ദിനത്തിൽ ചുവന്ന പട്ടിൽ സഭ്യസാചി ഒരുക്കിയ മനോഹര വസ്ത്രത്തിൽ അതീവ സുന്ദരിയായി ദീപിക എത്തിയത്.
ഏവരുടേയും മനം കവർന്ന ആ ചുവന്ന ലഹങ്കയുടെ മേക്കിങ്ങ് വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ഡിസൈനറായ ആനന്ദ് കരജ് പരമ്പരാഗത രീതിയിലാണ് വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ഗ്രാമങ്ങളിലെത്തി പരമ്പരാഗത നെയ്ത്തുകാർക്കും ഡിസൈനർമാർക്കുമൊപ്പം ഇരുന്നാണ് ആനന്ദ് വസ്ത്രങ്ങൾ ഒരുക്കിയത്. വസ്ത്രത്തിന്റെ ഡിസൈനിങ്ങും നിർമ്മാണവുമൊക്കെ ഒരു യാത്രയിലെന്നപോലെ വീഡിയോയിൽ കാണിക്കുന്നുണ്ട്.
ദീപികയുടെ 'സാദ സൗഭ്യാവതി ഭാവ്' ദുപ്പട്ട ഏറെ ചർച്ച ചെയ്തിരുന്നു. എംബ്രോഡറി വർക്കിനാൽ കണ്ണഞ്ചിപ്പിക്കുന്ന ദുപ്പട്ടയും ഏവരുടേയും മനം കവർന്നിരുന്നു. ബോളിവുഡ് ഏറെ ആഘോഷമാക്കിയ വിവാഹമായിരുന്നു രൺവീർ സിങ്-ദീപിക പദുക്കോൺ താരജോഡികളുടേത്. വിവാഹം കഴിഞ്ഞ് രണ്ട് ആഴ്ച കഴിഞ്ഞിട്ടും രൺവീർ-ദീപിക വിവാഹാഘോഷങ്ങൾ ബോളിവുഡിൽ തകൃതിയായി നടക്കുകയാണ്. നവംബർ 14, 15 തീയതികളിലാണ് വിവാഹം നടന്നതെങ്കിലും ഇപ്പോഴും വിവാഹാഘോഷങ്ങളുടെ തിരക്കിലാണ് താരങ്ങൾ. ഡിസംബർ ഒന്നിന് ബോളിവുഡിലെ സഹപ്രവർത്തകർക്കായി വമ്പൻ വിരുന്നാണ് ഇരുവരും ചേർന്ന് ഒരുക്കിയിട്ടുള്ളത്.