- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദീർഘകാല സുഹൃത്തിനോട് വിവാഹഭ്യർത്ഥന നടത്തിയത് ഐപിഎൽ മത്സരത്തിനിടെ; ഒരു വർഷത്തിന് ശേഷം വിവാഹവും; ജയഭരദ്വാജ് ഇനി ദീപക് ചാഹറിന് സ്വന്തം; വൈറലായി വിവാഹചിത്രങ്ങൾ
ന്യൂഡൽഹി: ഇന്ത്യൻ ഓൾറൗണ്ടർ ദീപക് ചാഹറിനു മാംഗല്യം. പ്രതിശ്രുതവധു ജയ ഭരദ്വാജുമായുള്ള വിവാഹം ഇന്നലെ ആഗ്രയിൽവച്ചു നടന്നു. വിഹാഹത്തിന്റെ ചിത്രം ദീപക് ചാഹറിന്റെ ബന്ധുവും ക്രിക്കറ്റ് താരവുമായ രാഹുൽ ചാഹർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ഇരുവരുടെയും മെഹന്ദിയിടൽ ചടങ്ങിന്റെയും, വിവാഹത്തിനു മുന്നോടിയായുള്ള മറ്റു ചടങ്ങുകളുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നേരത്തെ പ്രചരിച്ചിരുന്നു.
ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ദീപക് ചാഹറിന്റെ വിവാഹ ചിത്രം പങ്കുവച്ച രാഹുൽ ചാഹർ ഇങ്ങനെ കുറിച്ചു, 'ഏറെ മംഗളകരമായ വിവാഹ ജീവിതം ആശംസിക്കുന്നു. നിന്നെയോർത്ത് വളരെയധികം സന്തോഷിക്കുന്നു. വളരെ മികച്ച വിവാഹജീവിതം ആശംസിക്കുന്നു. ഏറെ സ്‌നേഹം.' 2022ലെ ഐപിഎൽ മെഗാ താരലേലത്തിൽ 14 കോടി രൂപ മുടക്കി ചെന്നൈ സൂപ്പർ കിങ്‌സ് ടീമിൽ എടുത്തിരുന്നെങ്കിലും, പിന്നീടു തുടർച്ചയായി പരുക്കിന്റെ പിടിയിലായ ദീപക് ചാഹറിന് ഐപിഎൽ സീസൺ പൂർണമായും നഷ്ടമായിരുന്നു.
2021 ഐപിഎൽ സീസണിൽ, ചെന്നൈ പഞ്ചാബ് മത്സരത്തിനിടെ ഗാലറിയിൽ വച്ചാണു സുഹൃത്ത് ജയ ഭരദ്വാജിനോടു ദീപക് ചാഹർ വിവാഹാഭ്യർഥന നടത്തിയത്. ഗാലറിയിൽ കളികണ്ടിരുന്ന ജയ ഭരദ്വാജിനടുത്തേക്കു നടന്നെത്തി ദീപക് ചാഹർ വിവാഹാഭ്യർഥന നടത്തുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.