ഹിന്ദി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ഷോയിബ് ഇബ്രാഹിമും ദീപികാ കാക്കറും. അതുകൊണ്ട് തന്നെ ഇരുവരുടെയും പ്രണയവാർത്തയും എല്ലാവരിലും സന്തോഷം തന്നെയാണ് പകർന്നത്. എന്നാൽ ഇബ്രാഹിമിനെ കല്ല്യാണം കഴിക്കാൻ ദീപിക മതം മാറി മുസ്ലീമായത് വലിയ ചർച്ചയായിരുന്നു.

മതംമാറിയ ദീപിക ഫൈസ എന്ന പുതിയ പേരും സ്വീകരിച്ചിരുന്നു. ഇതിനെതിരെ പല ആരാധകരം താരത്തെ വിമർശിച്ചിരുന്നു. എ്തിനാണ് മതം മാറിയതെന്ന ചോദ്യങ്ങളും പല കോണുകളിൽ നിന്നും ഉണ്ടായി. എന്നാൽ അത് തികച്ചും തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അതിൽ അഭിമാനം മാത്രമേ ഉള്ളു എന്നുമാണ് പ്രേക്ഷകരോട് പറയാനുള്ളച്.

'അതെ ഞാൻ മതം മാറിയെന്നുള്ളത് സത്യമാണ്. അതെന്റെ വ്യക്തിപരമായ, സ്വകാര്യമായ കാര്യമാണ്. അതുകൊണ്ട് തന്നെ അതിന്റെ കാര്യ കാരണങ്ങൾ മറ്റുള്ളവരോട് വെളിപ്പെടുത്തണമെന്ന് എനിക്ക് തോന്നുന്നില്ല. ഞങ്ങൾ അഭിനേതാക്കൾ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളും സന്തോഷങ്ങളും പ്രേക്ഷകരുമായും മാധ്യമങ്ങളുമായും പങ്കുവച്ചിട്ടുള്ളതാണ്. പക്ഷെ ഇത് തികച്ചും വ്യക്തിപരമാണ്. മാത്രമല്ല എന്റെ സ്വകാര്യതയിലേക്ക് കടന്നു കയറാൻ ഞാൻ ആർക്കും അനുവാദം നൽകിയിട്ടുമില്ല. ആ വാർത്ത സത്യമാണ് ഞാൻ നിഷേധിക്കുന്നില്ല. എനിക്കും എന്റെ സന്തോഷത്തിനും വേണ്ടിയാണ് ഞാൻ ഇത് ചെയ്തത് എന്നതിൽ, എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. എന്റെ തീരുമാനങ്ങൾക്കൊപ്പം എന്റെ കുടുംബവുമുണ്ട്. എന്റെ ഉദ്ദേശ്യം ആരെയും വേദനിപ്പിക്കാനുള്ളതല്ല. ഇതാണ് എന്റെ തീരുമാനം.' ദിപിക പറഞ്ഞു

തങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതിനാൽ തന്നെ മറ്റുള്ളവർ എന്ത് പറയുന്നു എന്നത് തങ്ങളെ അലട്ടാറില്ലെന്നും ഷോയിബ് പറഞ്ഞു.