- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോകിലയോട് ചോദിച്ചു കൗൺസിലറുടെ ഒരു ഇന്റർവ്യൂ എടുക്കട്ടേ എന്ന്: വേണ്ട ചേട്ട, എംഎൽഎ ആകട്ടെ എന്നായിരുന്നു പ്രിയ അനുജത്തിയുടെ മറുപടി; വാഹനാപടകത്തിൽ മരിച്ച ബിജെപി കൗൺസിലർ കോകിലയെ കുറിച്ച് മനോരമ റിപ്പോർട്ടറുടെ കുറിപ്പ്
കൊല്ലം: കൊല്ലം കലക്ട്രേറ്റിൽ ബോംബ് സ്‌ഫോടന റിപ്പോർട്ടിങ്ങിന് നിൽക്കുമ്പോൾ കുശലവുമായി എത്തിയ കോകിലയോട് ചോദിച്ചു കൗൺസിലറുടെ ഒരു ഇന്റർവ്യൂ എടുക്കട്ടേ എന്ന്. വേണ്ട ചേട്ട, എംഎൽഎ ആകട്ടെ എന്നായിരുന്നു പ്രിയ അനുജത്തിയുടെ മറുപടി. ഇനിയതിനാവില്ലല്ലോ .ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് എന്റെ ഈ കുറിപ്പ് നിനക്കായി സമർപ്പിക്കുന്നു. ഓണാശംസ നേർന്ന്... പറന്നകന്നു കോകിലം ''എന്റെ എല്ലാ പ്രിയ സുഹൃത്തുക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും മനോഹരമായ ഓണം ആശംസിക്കുന്നു'' - എല്ലാവർക്കും വേദനയായി മാറിയ കോകില എസ്.കുമാറിന്റെ അവസാനത്തെ ഫേസ്‌ബുക് പോസ്റ്റ്, ഹൃദയത്തിൽ മരണമില്ലാത്ത കോകിലയെ പോലെ തിളങ്ങിനിൽക്കുന്നു. ഉത്രാടദിനത്തിൽ വൈകിട്ട് മൂന്നരയോടെയായിരുന്നു എല്ലാവർക്കും ഓണാശംസകൾ നേർന്നുകൊണ്ടുള്ള കോകിലയുടെ എഫ്ബി പോസ്റ്റ്. പലരും തിരിച്ച് ആശംസകൾ നേർന്നെങ്കിലും അതിനൊന്നും മറുപടി പറയാൻ കാത്തുനിൽക്കാതെ കോകില യാത്രയായി. ചെറുപുഞ്ചിരിയിലൂടെയാണ് സമാധാനം തുടങ്ങുന്നതെന്ന വിശുദ്ധ മദർ തെരേസയുടെ വാക്കുകളായിരുന്നു മരണദിവസത്തെ മറ്റൊരു പോ
കൊല്ലം: കൊല്ലം കലക്ട്രേറ്റിൽ ബോംബ് സ്‌ഫോടന റിപ്പോർട്ടിങ്ങിന് നിൽക്കുമ്പോൾ കുശലവുമായി എത്തിയ കോകിലയോട് ചോദിച്ചു കൗൺസിലറുടെ ഒരു ഇന്റർവ്യൂ എടുക്കട്ടേ എന്ന്. വേണ്ട ചേട്ട, എംഎൽഎ ആകട്ടെ എന്നായിരുന്നു പ്രിയ അനുജത്തിയുടെ മറുപടി. ഇനിയതിനാവില്ലല്ലോ .ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് എന്റെ ഈ കുറിപ്പ് നിനക്കായി സമർപ്പിക്കുന്നു.
ഓണാശംസ നേർന്ന്... പറന്നകന്നു കോകിലം
''എന്റെ എല്ലാ പ്രിയ സുഹൃത്തുക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും മനോഹരമായ ഓണം ആശംസിക്കുന്നു'' - എല്ലാവർക്കും വേദനയായി മാറിയ കോകില എസ്.കുമാറിന്റെ അവസാനത്തെ ഫേസ്‌ബുക് പോസ്റ്റ്, ഹൃദയത്തിൽ മരണമില്ലാത്ത കോകിലയെ പോലെ തിളങ്ങിനിൽക്കുന്നു. ഉത്രാടദിനത്തിൽ വൈകിട്ട് മൂന്നരയോടെയായിരുന്നു എല്ലാവർക്കും ഓണാശംസകൾ നേർന്നുകൊണ്ടുള്ള കോകിലയുടെ എഫ്ബി പോസ്റ്റ്. പലരും തിരിച്ച് ആശംസകൾ നേർന്നെങ്കിലും അതിനൊന്നും മറുപടി പറയാൻ കാത്തുനിൽക്കാതെ കോകില യാത്രയായി.
ചെറുപുഞ്ചിരിയിലൂടെയാണ് സമാധാനം തുടങ്ങുന്നതെന്ന വിശുദ്ധ മദർ തെരേസയുടെ വാക്കുകളായിരുന്നു മരണദിവസത്തെ മറ്റൊരു പോസ്റ്റ്. പക്ഷേ എന്നും പുഞ്ചിരിച്ചിരുന്ന കോകിലയുടെ ആ വരികൾ ആരോ മുൻകൂട്ടി നിശ്ചയിച്ചപോലെ ഇന്നും ഫേസ്‌ബുക് പേജിലുണ്ട്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിക്കുമ്പോഴും രാഷ്ട്രീയ എതിരാളികളെ പോലും ആക്ഷേപിക്കാനോ ആക്രമിക്കാനോ കോകില ഫേസ്‌ബുക്കിനെ ആയുധമാക്കിയില്ല. സാധാരണക്കാരന് അറിയേണ്ട കാര്യങ്ങളും അവരുടെ വികാരവും പങ്കുവയ്ക്കാനുള്ള ഇടമായിരുന്നു തേവള്ളിയുടെ കൗൺസിലർക്ക് നവമാദ്ധ്യമങ്ങൾ.
കോർപറേഷൻ ബജറ്റിൽ സ്വന്തം ഡിവിഷനിലെ വികസനത്തെപ്പറ്റി മാത്രമായിരുന്നില്ല തന്റെ എഫ്ബിയിൽ കോകില കുറിച്ചത്. +2 പാസായവർക്കു കേന്ദ്രസർക്കാർ നൽകുന്ന സൗജന്യ തൊഴിൽ പരിശീലനങ്ങളെപ്പറ്റി വിദ്യാർത്ഥികളെ ഓർമിപ്പിച്ചു. ബിജെപിയുടെ ആദ്യ എംഎൽഎയായ ഒ.രാജഗോപാലിനെ അഭിനന്ദിച്ചപ്പോൾ അതേ പോസ്റ്റിൽ സ്വന്തം എംഎൽഎയായി വിജയിച്ച നടൻ മുകേഷിനെ അഭിനന്ദിക്കാനും മറന്നില്ല. സ്വന്തം ജീവിതം പോലെ സിംപിളായിരുന്നു കോകിലയുടെ എഫ്ബിയും ചിരിക്കുന്ന കുട്ടിയുടെ മുഖമുള്ള പ്രൊഫൈൽ പിക്ചർ.
സ്വന്തം നേട്ടങ്ങളോ യാത്രകളോ ആയിരുന്നില്ല പോസ്റ്റു ചെയ്യപ്പെടുന്നവയിൽ ഏറെയും. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും പ്രധാനമന്ത്രിക്ക് ഒപ്പമുള്ള ചിത്രവുമാണ് ആവേശത്തോടെ സുഹൃത്തുക്കളുമായി പങ്കുവച്ചത്. ഓരോ ആഘോഷദിവസങ്ങളിലും ആശംസകളുമായി കോകില എത്തില്ലെന്ന് വിശ്വസിക്കാൻ സുഹൃത്തുക്കൾക്കാവില്ല. സ്‌കൂൾ കാലത്തെ ചിത്രങ്ങളും ഓർമകളും പങ്കുവച്ച് സഹപാഠികളും അദ്ധ്യാപകരും ടാഗ് ചെയ്യുന്ന ഓരോ പോസ്റ്റുകളിലും കോകിലയുടെ ചിരിമായാത്ത മുഖമുണ്ട്.
ഏറെ സ്‌നേഹിച്ച അച്ഛന്റെ കൈപിടിച്ചാണ് കോകില മരണത്തിലേക്കു പോയത്. വിടരും മുൻപേ നമ്മുടെയൊക്കെ ഹൃദയത്തെ തകർത്തുകൊഴിഞ്ഞു വീണ പൂവേ നിനക്ക് ശതകോടി പ്രണാമം.....
കടപ്പാട്: മനോരമ