- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ന്യൂയോർക്ക് സിറ്റി ഹാളിൽ ദീപാവലി ആഘോഷം വർണ്ണാഭമായി
ന്യൂയോർക്ക്: ദീപങ്ങളുടെ ആഘോഷമായ ദീപാവലി ന്യൂയോർക്ക് സിറ്റി ഹാളിൽ നവംബർ ഒന്നാംതീയതി സമുചിതമായി ആഘോഷിച്ചു. സിറ്റി കൗൺസിലിലെ അംഗങ്ങൾ ഒത്തൊരുമിച്ച്, പ്രത്യേകിച്ച് സിറ്റി കൗൺസിൽ അംഗം നേറി ലാൻസ്മാന്റെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. ആനദിത ഗുഹയുടെ ദേശീയ ഗാനാലാപനത്തോടെ ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചു. തുടർന്ന് ഡോ. കൃഷ്ണ പ്രതാപ് ഡിഫിക്തിന്റെ ലോക സമാധാന പ്രാർത്ഥനയും, വിളക്ക് കൊളുത്തൽ ചടങ്ങും നടന്നു. നയനാനന്ദകരമായ നന്ദിനി ചക്രവർത്തിയുടെ നൃത്തം കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സന്ദീപ് ചക്രവർത്തി ദിപാവലിയെക്കുറിച്ച് ലഘുപ്രഭാഷണം നടത്തി. മഹാരാഷ്ട്രയിൽ നിന്ന് അതിഥിയായി എത്തിയ ഗ്രാമീണ വികസന വകുപ്പ് മന്ത്രി പങ്കജ മുണ്ടേയുടെ പ്രസംഗം പരിപാടികൾക്കു മാറ്റുകൂട്ടി. സാമൂഹ്യസേവനത്തിനുള്ള അവാർഡ് ഇന്ത്യ, ഗയാന, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നെത്തിയ മോഹൻ ചേത്തരി, റിച്ചാർഡ് ഡേവിഡ്, ഡോ. സുനിൽ മെഹ്റ എന്നിവർക്ക് നൽകി. നേപ്പാൾ കോൺസുലേറ്റ് ജനറൽ പുഷ്പ ബട്ടാരി, ഗയാന കോൺസുലേറ്റ് ജനറൽ ബാർബര
ന്യൂയോർക്ക്: ദീപങ്ങളുടെ ആഘോഷമായ ദീപാവലി ന്യൂയോർക്ക് സിറ്റി ഹാളിൽ നവംബർ ഒന്നാംതീയതി സമുചിതമായി ആഘോഷിച്ചു. സിറ്റി കൗൺസിലിലെ അംഗങ്ങൾ ഒത്തൊരുമിച്ച്, പ്രത്യേകിച്ച് സിറ്റി കൗൺസിൽ അംഗം നേറി ലാൻസ്മാന്റെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. ആനദിത ഗുഹയുടെ ദേശീയ ഗാനാലാപനത്തോടെ ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചു. തുടർന്ന് ഡോ. കൃഷ്ണ പ്രതാപ് ഡിഫിക്തിന്റെ ലോക സമാധാന പ്രാർത്ഥനയും, വിളക്ക് കൊളുത്തൽ ചടങ്ങും നടന്നു. നയനാനന്ദകരമായ നന്ദിനി ചക്രവർത്തിയുടെ നൃത്തം കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി.
ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സന്ദീപ് ചക്രവർത്തി ദിപാവലിയെക്കുറിച്ച് ലഘുപ്രഭാഷണം നടത്തി. മഹാരാഷ്ട്രയിൽ നിന്ന് അതിഥിയായി എത്തിയ ഗ്രാമീണ വികസന വകുപ്പ് മന്ത്രി പങ്കജ മുണ്ടേയുടെ പ്രസംഗം പരിപാടികൾക്കു മാറ്റുകൂട്ടി. സാമൂഹ്യസേവനത്തിനുള്ള അവാർഡ് ഇന്ത്യ, ഗയാന, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നെത്തിയ മോഹൻ ചേത്തരി, റിച്ചാർഡ് ഡേവിഡ്, ഡോ. സുനിൽ മെഹ്റ എന്നിവർക്ക് നൽകി.
നേപ്പാൾ കോൺസുലേറ്റ് ജനറൽ പുഷ്പ ബട്ടാരി, ഗയാന കോൺസുലേറ്റ് ജനറൽ ബാർബര അതേർലി എന്നിവർ സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയുണ്ടായി. ഒടുവിലത്തെ ഇനമായ മസാല ബാങ്ക്റ ഡാൻസ് പരിപാടികൾക്ക് തിലകക്കുറി ചാർത്തി.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. മലയാളികളെ പ്രതിനിധാനം ചെയ്ത് പോൾ കറുകപ്പള്ളിയും, ലീലാ മാരേട്ടും ചടങ്ങിൽ പങ്കെടുത്തു. സ്നേഹവിരുന്നോടെ എട്ടുമണിക്ക് പരിപാടികൾ സമാപിച്ചു.