കണ്ണൂർ: മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരെ മോശമായ രീതിയിൽ വാട്സ് ആപ്പ് സന്ദേശം അയച്ച പൊലീസുകാരന് സസ്‌പെൻഷൻ. പേരാവൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഗംഗാധരനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുന്നത്.

ഏപ്രിൽ 4 നും 17 നും ഗംഗാധരന്റെ മൊബൈൽ നമ്പറിൽ നിന്നും വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെതിരായ അപകീർത്തികരമായ സന്ദേശം അയച്ചുവെന്നാണ് പേരിലുള്ള ആരോപണം. ജില്ലാ പൊലീസ് ചീഫാണ് ഗംഗാധരനെതിരെ നടപടിയെടുത്തിട്ടുള്ളത്.

ഗംഗാധരന്റെ ഭാഗത്തുനിന്ന് ഉണ്ടായത് പെരുമാറ്റ ദൂഷ്യമാണെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി എടുത്തിരിക്കുന്നത്. സർക്കാരിനും മുഖ്യമന്ത്രിക്കും എതിരേ അപകീർത്തി സന്ദേശം ഇദ്ദേഹം അയച്ചതായി കണ്ടെത്തിയെന്നും സസ്‌പെൻഷൻ ഉത്തരവിൽ  ചൂണ്ടിക്കാട്ടുന്നു.