- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് വ്യാപനം അതിരൂക്ഷം; വിരമിച്ച സൈനിക ഡോക്ടർമാരെ തിരികെ വിളിച്ച് പ്രതിരോധ മന്ത്രാലയം; നാനൂറ് ഡോക്ടർമാരെ കോവിഡ് ഡ്യൂട്ടിക്ക് നിയമിക്കും
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സൈന്യത്തിൽ നിന്ന് വിരമമിച്ച ഡോക്ടർമാരുടെ സേവനം കൂടി ലഭ്യമാക്കാൻ പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. 400 വിരമിച്ച ഡോക്ടർമാരെയാണ് താത്ക്കാലികമായി കോവിഡ് ഡ്യൂട്ടിക്ക് വേണ്ടി നിയമിക്കുക
2017നും 2021നും ഇടയിൽ വിരമിച്ച ഡോക്ടർമാരെയാണ് തിരികെ വിളിക്കുന്നത്. 11 മാസത്തേക്ക് കോൺട്രാക്ട് സ്റ്റാഫുകളായാണ് നിയമിക്കുന്നത്.
ഇതുസംബന്ധിച്ച പ്രതിരോധ മന്ത്രാലയം സേനയുടെ മെഡിക്കൽ സർവീസ് ഡയറക്ടർ ജനറലിന് ഉത്തരവ് നൽകിതയതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
സൈന്യത്തിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് ആശുപത്രികൾ ആരംഭിക്കുകയും മറ്റു ആശുപത്രികൾക്ക് വേണ്ടിയുള്ള സൗകര്യങ്ങളും നൽകിവരുന്നുണ്ട്. സൈനിക ആശുപത്രികളിൽ സാധാരണക്കാർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഓക്സിജൻ, വാക്സിൻ വിതരണ രംഗത്തും വിവിധ സേനാവിഭാഗങ്ങൾ സഹകരിക്കുന്നുണ്ട്.