- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈബർ ചാരപ്രവർത്തനം വ്യാപകമാകുന്നു; ഒരു ടൈപ്പിസ്റ്റ് വിചാരിച്ചാൽപ്പോലും ഞൊടിയിടയിൽ വിവരങ്ങൾ ചോരും;ചൈനയും പാക്കിസ്ഥാനും ഒട്ടേറെ വിവരങ്ങൾ കൊണ്ടുപോയതായി ആശങ്ക; നടപടി കനപ്പിച്ച് കേന്ദ്രം
ന്യൂഡൽഹി: രാജ്യസുരക്ഷയെ ബാധിക്കുന്ന അത്യന്തം രഹസ്യസ്വഭാവമുള്ള രേഖകൾ സംരക്ഷിക്കുന്നതിന് കൂടുതൽ ജാഗ്രത പുലർത്തണമെന്ന് പ്രതിരോധ മന്ത്രാലയം. വിദേശ ചാരസംഘടനകൾ സൈബർ ചാരപ്രവർത്തനം വ്യാപകമാക്കിയതോടെയാണ് അതീവജാഗ്രത പുലർത്തണമെന്ന് മന്ത്രാലയം സൈനിക കേന്ദ്രങ്ങൾക്ക് നിർദ്ദേശം നൽകിയത്. ഒട്ടേറെ വിവരങ്ങൾ ഇതിനകം ചൈനയും പാക്കിസ്ഥാനുമുൾപ
ന്യൂഡൽഹി: രാജ്യസുരക്ഷയെ ബാധിക്കുന്ന അത്യന്തം രഹസ്യസ്വഭാവമുള്ള രേഖകൾ സംരക്ഷിക്കുന്നതിന് കൂടുതൽ ജാഗ്രത പുലർത്തണമെന്ന് പ്രതിരോധ മന്ത്രാലയം. വിദേശ ചാരസംഘടനകൾ സൈബർ ചാരപ്രവർത്തനം വ്യാപകമാക്കിയതോടെയാണ് അതീവജാഗ്രത പുലർത്തണമെന്ന് മന്ത്രാലയം സൈനിക കേന്ദ്രങ്ങൾക്ക് നിർദ്ദേശം നൽകിയത്. ഒട്ടേറെ വിവരങ്ങൾ ഇതിനകം ചൈനയും പാക്കിസ്ഥാനുമുൾപ്പെടെയുള്ള വിദേശ രഹസ്യാന്വേഷണ ഏജൻസികൾ ചോർത്തിയതായും ആശങ്കയുയർന്നിട്ടുണ്ട്.
രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ചോർന്നുപോകാതാരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കാൻ പ്രതിരോധ മന്ത്രാലയം എല്ലാ സൈനിക ഏജൻസികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. രഹസ്യരേഖകൾ കൈകാര്യം ചെയ്യുന്ന സൈന്യത്തിലെ താഴേത്തട്ടിലുള്ള ജീവനക്കാരെയാണ് വിദേശ ഏജൻസികൾ ലക്ഷ്യമിടുന്നതെന്ന് മാർച്ച് 12-ന് നൽകിയ നിർദേശത്തിൽ പ്രതിരോധ മന്ത്രാലയം സൂചിപ്പിക്കുന്നു.
രേഖകൾ തയ്യാറാക്കുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരുടെയും ഫോട്ടോസ്റ്റാറ്റ് കോപ്പിയെടുക്കുന്നവരുടെയും പ്രവർത്തനങ്ങളും വിവരങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കണമെന്നതാണ് മറ്റൊരു നിർദ്ദേശം. എല്ലാ ജീവക്കാരുടെയും വിവരങ്ങൾ പരിശോധിക്കണം. മാത്രമല്ല, രഹസ്യ സ്വഭാവമുള്ള രേഖകൾ കൈകാര്യം ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കണമെന്നും നിർദേശമുണ്ട്.
സൈബർ സുരക്ഷയെയാണ് കേന്ദ്രം ആശങ്കയോടെ കാണുന്നത്. സുരക്ഷിതവും അല്ലാത്തതുമായ നെറ്റ്‌വർക്കുകൾ കണ്ടെത്തി സുരക്ഷിതമല്ലാത്തവ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. പെൻഡ്രൈവുകൾ, ഹാർഡ് ഡിസ്‌കുകൾ, സിഡികൾ മുതലായവയിലൂടെ വിവരങ്ങൾ ചോർന്നുപോയ സംഭവങ്ങളുണ്ട്. ഇതിന് പുറമെ, ചൈനീസ് ചാരന്മാർ വൈറസുകളുപയോഗിച്ച് നെറ്റ്‌വർക്ക് തകർത്ത് വിവരങ്ങൾ ശേഖരിച്ച സംഭവങ്ങളുമുണ്ടെന്ന് നിർദേശത്തിൽ പറയുന്നു.
ചൈനീസ് സേനയായ പീപ്പിൾസ് ലിബറേഷൻ ആർമിക്ക് സൈബർ യൂണിറ്റുകളുണ്ടെന്ന കാര്യം ഔദ്യോഗിക പ്രസിദ്ധീകരണമായ ദ സയൻസ് ഓഫ് മിലിട്ടറി സ്ട്രാറ്റജിയുടെ ഈ മാസത്തെ പതിപ്പിൽ തുറന്നു സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രം സൈബർ സുരക്ഷയ്ക്കുള്ള നടപടികൾ ശക്തമാക്കുന്നത്. സൈനിക നീക്കങ്ങൾ സൈബർ പോരാളികൾക്ക് വലിയ പ്രാധാന്യമാണ് ചൈന ഇപ്പോൾ നൽകുന്നത്.
ഇന്ത്യ, അമേരിക്ക, ബ്രിട്ടൻ, ജർമനി തുടങ്ങിയ രാജ്യങ്ങളിലെ സൈബർ ശൃംഖലകൾ തകർത്ത് വിവരങ്ങൾ ചോർത്തിയെടുക്കുന്നതിൽ ഈ പോരാളികൾ അതീവ ശ്രദ്ധാലുക്കളാണ്.