- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ ബസിൽ മലയാളി ബാലിക മരിച്ച സംഭവം: ശിക്ഷാ വിധിക്കെതിരെ പ്രതികൾ നല്കിയ അപ്പീലിൽ വിധി മെയ് 11ന്
അബൂദബി: സ്‌കൂൾ ബസിൽ നിന്ന് ഇറക്കാൻ മറന്നുപോയതിനെ ശ്വാസം മുട്ടി മലയാളി ബാലിക മരിച്ച സംഭവത്തിൽ കീഴ്‌കോടതിയുടെ ശിക്ഷാ വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിൽ അബൂദബി അപ്പീൽസ് കോടതി മെയ് 11ന് വിധി പ്രഖ്യാപിക്കും. 2014 ഒക്ടോബർ ഏഴിനാണ് കണ്ണൂർ സ്വദേശിനിയായ നിസ ആല എന്ന മൂന്ന് വയസ്സുകാരി സ്‌കൂൾ ബസിൽ ശ്വാസം മുട്ടി മരിച്ചത്. സംഭവത്തിൽസ്‌കൂൾ ബസ് ഡ്ര
അബൂദബി: സ്‌കൂൾ ബസിൽ നിന്ന് ഇറക്കാൻ മറന്നുപോയതിനെ ശ്വാസം മുട്ടി മലയാളി ബാലിക മരിച്ച സംഭവത്തിൽ കീഴ്‌കോടതിയുടെ ശിക്ഷാ വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിൽ അബൂദബി അപ്പീൽസ് കോടതി മെയ് 11ന് വിധി പ്രഖ്യാപിക്കും.
2014 ഒക്ടോബർ ഏഴിനാണ് കണ്ണൂർ സ്വദേശിനിയായ നിസ ആല എന്ന മൂന്ന് വയസ്സുകാരി സ്‌കൂൾ ബസിൽ ശ്വാസം മുട്ടി മരിച്ചത്. സംഭവത്തിൽസ്‌കൂൾ ബസ് ഡ്രൈവർ, സൂപ്പർവൈസർ എന്നിവർക്ക് മൂന്ന് വർഷം തടവും 20000 ദിർഹം പിഴയും ട്രാൻസ്‌പോർട്ട് കമ്പനി ഉടമക്ക് ആറ് മാസം തടവും അഞ്ച് ലക്ഷം ദിർഹം പിഴയും സ്‌കൂൾ അഡ്‌മിനിസ്‌ട്രേറ്റർക്ക് മൂന്ന് വർഷം സസ്‌പെൻഡഡ് തടവും വിധിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതികൾ അപ്പീൽ നൽകിയത്.
സ്‌കൂളിലെ ക്‌ളീനറായ തന്റെ കക്ഷിയെ നിർബന്ധപൂർവമാണ് ബസിലെ ജോലി ചെയ്യിപ്പിച്ചതെന്ന് ബസ് സൂപ്പർവൈസർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ഗുണമേന്മയുള്ള ജീവനക്കാരെ നിയമിക്കാതെ പണം ലാഭിക്കുന്നതിന് വേണ്ടിയാണ് ക്‌ളീനറെ ബസ് സൂപ്പർവൈസറുടെ ജോലി സ്‌കൂൾ അധികൃതർ ഏൽപിച്ചത്. കുട്ടികളുടെ കാര്യത്തിൽ ഫിലിപ്പൈൻസുകാരിയായ ക്‌ളീനർ ഉത്തരവാദിയല്‌ളെന്നും അഭിഭാഷകൻ വാദിച്ചു. ബസ് സൂപ്പർവൈസറുടെ ജോലി ചെയ്യാൻ കഴിയില്‌ളെന്ന് വ്യക്തമാക്കിയിട്ടും നിർബന്ധം ചെലുത്തുകയായിരുന്നുവെന്ന് ക്‌ളീനർ കോടതിയിൽ പറഞ്ഞു.
കുട്ടി പഠിച്ചിരുന്ന അൽ വുറൂദ് അക്കാദമി പ്രൈവറ്റ് സ്‌കൂളിനും അഡ്‌മിനിസ്‌ട്രേറ്റർക്കും വേണ്ടി ഹാജരായ അഭിഭാഷകൻ ഫിലിപ്പൈൻസു കാരിയായ ക്‌ളീനറുടെ വാദം തെറ്റാണെന്നും പറഞ്ഞു. മൂന്ന് വർഷ സർവകലാശാല ബിരുദമുള്ള ഫിലിപ്പൈൻസുകാരി എങ്ങനെ ഇക്കാര്യം മറക്കുമെന്ന് അഭിഭാഷകൻ ചോദിച്ചു.
വാദം പൂർത്തിയായ ശേഷമാണ് അപ്പീൽസ് കോടതി വിധിപ്രഖ്യാപനം മെയ് 11 ലേക്ക് മാറ്റിയത്.കുട്ടി മരിച്ച സംഭവത്തെ തുടർന്ന് ഈ അക്കാദമി വർഷം അവസാനിക്കുന്നതോടെ സ്‌കൂൾ അടച്ചുപൂട്ടാൻ അബൂദബി എജുക്കേഷൻ കൗൺസിലും കോടതിയും ഉത്തരവിട്ടിരുന്നു. കോടതി ഒന്നര ലക്ഷം ദിർഹം സ്‌കൂളിന് പിഴയും വിധിച്ചിരുന്നു. സ്‌കൂളും അഡ്‌മിനിസ്‌ട്രേറ്ററും ചേർന്ന് രണ്ട് ലക്ഷം ദിർഹം നിസയുടെ കുടുംബത്തിന് നൽകണമെന്നും ഉത്തരവിട്ടിരുന്നു.