- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈയൊരു ഡാം തന്നെ വേണം എന്നു തീരുമാനിക്കുന്നതിനേക്കാൾ അര മണിക്കൂർ ലോഡ് ഷെഡിങ്ങിന്റെ ദുരിതം ഏറ്റു വാങ്ങുന്നത് തന്നെയാണ് നല്ലത്; അത്രയെങ്കിലും അനുഭവിക്കാനുള്ള 'പാപം' നാം ചെയ്തു കഴിഞ്ഞിട്ടുണ്ട്
കാടു വെട്ടി വിറ്റ് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമ്പോൾ വില കൊടുക്കേണ്ടി വരുന്നത് കുടിവെള്ളത്തിനായി ടാങ്കർ ലോറി കാത്തു നിൽക്കേണ്ടി വരുന്ന അമ്മമാരും കുഞ്ഞുങ്ങളുമാണ് വരൾച്ചയും വെള്ളപ്പൊക്കവും മൂലം കൃഷിനാശം നേരിടുന്ന കർഷകരാണ് , വറ്റിവരളുന്ന പുഴകളും അതിനെ ആശ്രയിച്ചു ജീവിക്കുന്ന, മത്സ്യത്തൊഴിലാളികളടക്കമുള്ള അനേകം മനുഷ്യരാണ്. പ്രകൃതി വിഭങ്ങളുടെ ശോഷണം അതിനെ നേരിട്ടാശ്രയിച്ചു ജീവിക്കുന്ന മനുഷ്യരുടെ ജീവിതത്തെ ദുരിതപൂർണ്ണമാകുന്നു. ഇവരുടെ ദുരിതത്തിന് ആക്കം കൂട്ടുകയാണ് വൈദ്യുതിയുടെ പേരും പറഞ്ഞു നടക്കുന്ന വനനശീകരണ പരിപാടിയിലൂടെ അരങ്ങേറുന്നത്. ഇതു മനുഷ്യത്വ രഹിതമാണ്; മനുഷ്യസാധ്യമായ എല്ലാ മാർഗ്ഗങ്ങളുമുപയോഗിച്ച് ഇതിനെ ചെറുത്തു തോൽപ്പിച്ചേ മതിയാവൂ. വികസിത രാജ്യങ്ങൾ പോലും പച്ചപ്പിനെ കുരുതികഴിച്ചുള്ള വ്യാവസായിക വിപ്ലവങ്ങൾക്ക് അറുതി വരുത്തുമ്പോൾ നമ്മൾ ഇക്കാര്യത്തിൽ കുറ്റകരമായ അശ്രദ്ധകാട്ടുന്നു. നമ്മുടെ കാടുകൾ ഒട്ടുമുക്കാലും ചെരിവു കൂടിയ മലമ്പ്രദേശങ്ങളിലായതുകൊണ്ട് പുഴകളുടെ ഓരങ്ങളിലൂടേയും ചെറിയ നീർച്ചാലുകൾ അ
കാടു വെട്ടി വിറ്റ് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമ്പോൾ വില കൊടുക്കേണ്ടി വരുന്നത് കുടിവെള്ളത്തിനായി ടാങ്കർ ലോറി കാത്തു നിൽക്കേണ്ടി വരുന്ന അമ്മമാരും കുഞ്ഞുങ്ങളുമാണ് വരൾച്ചയും വെള്ളപ്പൊക്കവും മൂലം കൃഷിനാശം നേരിടുന്ന കർഷകരാണ് , വറ്റിവരളുന്ന പുഴകളും അതിനെ ആശ്രയിച്ചു ജീവിക്കുന്ന, മത്സ്യത്തൊഴിലാളികളടക്കമുള്ള അനേകം മനുഷ്യരാണ്. പ്രകൃതി വിഭങ്ങളുടെ ശോഷണം അതിനെ നേരിട്ടാശ്രയിച്ചു ജീവിക്കുന്ന മനുഷ്യരുടെ ജീവിതത്തെ ദുരിതപൂർണ്ണമാകുന്നു. ഇവരുടെ ദുരിതത്തിന് ആക്കം കൂട്ടുകയാണ് വൈദ്യുതിയുടെ പേരും പറഞ്ഞു നടക്കുന്ന വനനശീകരണ പരിപാടിയിലൂടെ അരങ്ങേറുന്നത്. ഇതു മനുഷ്യത്വ രഹിതമാണ്; മനുഷ്യസാധ്യമായ എല്ലാ മാർഗ്ഗങ്ങളുമുപയോഗിച്ച് ഇതിനെ ചെറുത്തു തോൽപ്പിച്ചേ മതിയാവൂ. വികസിത രാജ്യങ്ങൾ പോലും പച്ചപ്പിനെ കുരുതികഴിച്ചുള്ള വ്യാവസായിക വിപ്ലവങ്ങൾക്ക് അറുതി വരുത്തുമ്പോൾ നമ്മൾ ഇക്കാര്യത്തിൽ കുറ്റകരമായ അശ്രദ്ധകാട്ടുന്നു.
നമ്മുടെ കാടുകൾ ഒട്ടുമുക്കാലും ചെരിവു കൂടിയ മലമ്പ്രദേശങ്ങളിലായതുകൊണ്ട് പുഴകളുടെ ഓരങ്ങളിലൂടേയും ചെറിയ നീർച്ചാലുകൾ അങ്ങനെ തന്നെ റോഡുകളാക്കിയുമാണ് ലോറിക്ക് വഴിവെട്ടുക. വളരെ കൂടുതൽ മരങ്ങൾ ഇതിനുവേണ്ടി മുറിക്കേണ്ടി വരുന്നു. അതിലുപരി വെട്ടിമറിച്ച മണ്ണ്, ഭാരവണ്ടികൾ തുടർച്ചയായി ഓടി തകർന്ന മലഞ്ചെരിവുകൾ ഇതെല്ലാം രൂക്ഷമായ മണ്ണൊലിപ്പിനും ഇടയാക്കുന്നുരണ്ടു കിലോമീറ്റർ കൂപ്പ് റോഡിനായി 10 രാ തുടങ്ങി 40 രാ വരെ ചുറ്റളവുള്ള 502 മരങ്ങളെ മുറിച്ചു മാറ്റിയതായി വനഗവേഷണ സ്ഥാപനത്തിന്റെ മുൻപ് സൂചിപ്പിച്ച പഠനം കാണിക്കുന്നു. തടി ആന വലിക്കുമ്പോൾ തടയായും ലോറിയിലേക്ക് തടി ഉരുട്ടിക്കയറ്റാനുള്ള ചെരിഞ്ഞ തട്ടിനായും കൂപ്പു റോഡുകളിലെ താൽക്കാലിക പാലങ്ങൾക്കായും മറ്റൊരായിരം ആവശ്യങ്ങൾക്കായും വീണ്ടും വീണ്ടും വന സമൂഹത്തിലെ ഏറ്റവും പ്രധാന ഘടകമായ ഉറപ്പുള്ള ചെറുമരങ്ങളോ അധികം വണ്ണമില്ലാത്ത തൈമരങ്ങളോ (ുീഹല രൃീു) വ്യാപകമായി നശിപ്പിക്കപ്പെടുന്നു. ഒരു പദദ്ധിയും നടത്താതെ തന്നെ ഇത്തരത്തിൽ ഓരോ നിമിഷവും പ്രകൃതിയുടെയും വനങ്ങളുടെയും കടയ്ക്കൽ കത്തി വെക്കുന്നതിനിടയിലാണ് വൈദ്യുതി കമ്മി ലോഡ് ഷെഡിങ് എന്ന പേരിൽ ജനങ്ങളെ പേടിപ്പിച്ച് വൻകിട പതദ്ധികളുമായ് ഭരണകൂടം തന്നെ പ്രകൃതി ചൂഷണത്തിന് മുന്നോട്ടു വരുന്നത് എന്നത് അത്യന്തം അപകടകരമാണ്.
ഒന്നരക്കോടിയിലധികം മാത്രം വരുന്ന മലയാളികളുടെ ഭാസുര ജീവിതം സ്വപ്നം കണ്ടുള്ള പദ്ധതികൾ ഒന്നിനുമേൽ ഒന്നായി ഓഫീസുകളിൽ കൂമ്പാരം സൃഷ്ടിക്കുമ്പോഴും, 35 ശതമാനം ഉണ്ടായിരുന്ന വനപ്രദേശം 18 ശതമാനമായിക്കുറഞ്ഞു. രണ്ടാം ലോകമഹാ യുദ്ധത്തോടു കൂടി ഭക്ഷണ സാധനങ്ങൾക്ക് നേരിട്ട ക്ഷാമത്തെ നേരിടാൻ തിരുവിതാംകൂറിലെയും കൊച്ചിയിലെയും സർക്കാരുകൾ റിസർവ് വനഭൂമികൾ അതിര് നിർണ്ണയമില്ലാതെ പാട്ടത്തിനു വിട്ടുകൊടുത്തു. അന്നതൊരു അബദ്ധമായിരുന്നെങ്കിൽ ഇന്ന് സമർത്ഥമായാണ് വനം കൊള്ളചെയ്യപ്പെടുന്നത്. അതും ഭരണകൂടത്തിന്റെ ഒത്താശയോടുകൂടെ എന്നത് ദയനീയമാണ്.
പരിസ്ഥിതി ദിനങ്ങളിൽ വിതരണം ചെയ്യുന്ന തൈകളുടെ എണ്ണവും വാങ്ങുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും പ്രസ്താവനകളും ഒക്കെ കണക്കിലെടുത്ത് നോക്കുമ്പോൾ കേരളം ഇന്നൊരു ആമസോൺ കാടായി പരിണമിക്കേണ്ടതായിരുന്നു. എന്നാൽ ആമസോൺ പോയിട്ട് ഒരു വെറും സോണുപോലുമായിട്ടില്ല എന്നതാണ് പച്ചയായ യാഥാർഥ്യം. എല്ലാം വെറും പ്രഹസനങ്ങൾ മാത്രമായി നില നിൽക്കുന്നു. ഔചിത്യ ബോധമില്ലാതെ മനുഷ്യന് പ്രകൃതിയെ തന്നെ ചൂഷണം ചെയ്യുമ്പോൾ അവനവനു തന്നെ അനുഭവിക്കേണ്ടി വരുന്ന ദുരന്തങ്ങളുടെ നേർക്കാഴ്ചയാണ് ഓസോൺ പാളിയിലെ വിള്ളലും, കാലാവസ്ഥ വ്യതിയാനങ്ങളും, വരൾച്ചയും, ഉരുൾപൊട്ടലും തുടങ്ങിയുള്ള എല്ലാ പ്രകൃതി ദുരന്തങ്ങളും. വരും കാലങ്ങളിലെങ്കിലും സ്ഥിതി വ്യത്യസ്തമായില്ലെങ്കിൽ ഈ കുളം തന്നെ അന്യം നിന്ന് പോകാൻ അധിക നാളൊന്നും വേണ്ടിവരില്ല. കാത്തിരുന്നു കാണാം.. അല്ലെ?
44 നനദികളും ആയിരത്തിലധികം പോഷക നനദികളും നീർച്ചാലുകളുമുള്ള കേരളത്തിൽ മനുഷ്യൻ ജലക്ഷാമം കൊണ്ട് കഷ്ടപ്പെടുന്നു എന്നതാണ് മറ്റൊരു വിരോധാഭാസം. എന്നിട്ടും മനുഷ്യന്റെ അത്യാർത്തി അവസാനിക്കുന്നില്ല. ഓരോ വർഷവും വനംകൊള്ളയുടേയും അനധികൃത കയ്യേറ്റങ്ങളുടേയും തോത് ഉയർന്നു കൊണ്ടിരിക്കുകയാണ്. വന്നു വന്നിപ്പോ വന നശീകരണത്തിന് സർക്കാർ തലത്തിൽ പ്രത്യേക പോളിസികൾ പോലും സൃഷ്ടിക്കപെടുമോ എന്ന ആശങ്കയിലാണ് നാം. അതിന്റെ മകുടോദാഹരണമായിരുന്നു കഴിഞ്ഞ ദിവസം വനം നശിക്കുന്നതൊന്നും ഒരു സംഭവമേ അല്ല എന്നരീതിയിൽ സംസ്ഥാനത്തെ ഒരു മന്ത്രി പ്രസ്താവന ഇറക്കിയത്.
ഈ ഭൂമിയുടെ അവകാശികൾ ഇവിടെ വസിക്കുന്ന സർവ്വ ചരാചരങ്ങളുമാണ്. നിസ്സാരനനെന്നു കരുതുന്ന ഉറുമ്പ് മുതല് ഭീമാകാരനായ ആന വരെയുള്ള എല്ലാവിധ ജീവാചാലങ്ങൾക്കും പക്ഷി മൃഗാദികൾക്കും വൃക്ഷ ലതാദികൾക്കും ഭൂമിയിൽ തുല്യ അവകാശമുണ്ടന്ന് അർഥം. എന്നാൽ ഇരുകാലി മൃഗങ്ങളായ ഒരു വിഭാഗം മനുഷ്യർ ഈ പ്രപഞ്ച സത്യത്തെ അനുകൂലിക്കുന്നില്ലന്നതാണ് മറ്റൊരു വസ്തുത. ഈ ഭൂമിയും അതിലുള്ള സർവ്വ ചരാചരങ്ങളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് മനുഷ്യന്റെ ആവശ്യങ്ങൾക് വേണ്ടിയാണന്നാണ് അവൻ സ്വയം പറഞ്ഞും വിശ്വസിച്ചും ഇരിക്കുന്നത്. അതുകൊണ്ടു തന്നെ അവന്റെ ആഗ്രഹങ്ങൾക്കും ആവശ്യങ്ങൾക്കും അത്യാഗ്രഹങ്ങൾക്കും ഒരു അന്തവും കുന്തവും ഇല്ല.
സമീപ കാല വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന രണ്ടു സംഭവങ്ങളാണ് വന്യ മൃഗങ്ങളുടെ നാട്ടിലേക്കുള്ള പ്രവേശനവും , പശ്ചിമ ഘട്ട മലനിരകളുടെ സംരക്ഷണത്തിനുള്ള നിർദേശങ്ങൾ അടങ്ങിയ മാധവ് ഗാഡ്ഗില് റിപ്പോർട്ടുംകസ്തൂരി രംഗൻ റിപ്പോർട്ടും . പ്രഥമ ദൃഷ്ട്യ രണ്ടും തമ്മില് വലിയ സാമ്യം ഒന്നും ഇല്ലന്നു കരുതാമെങ്കിലും രണ്ടും പരസ്പര പൂരകങ്ങളാണ് എന്നതാണ് വസ്തുത.
വന്യമൃഗങ്ങൾ നാട്ടിലിറങ്ങി വളർത്തു മൃഗങ്ങളെ കൊല്ലുന്നതിനെതിരെ നാട്ടുകാർ സംഘടിച്ച് പ്രക്ഷോഭങ്ങൾ ആരംഭിച്ചിരിക്കുകയാണ്. അതിന്റെ ഫലമോ ഒറ്റക്കു നാട്ടിലിറങ്ങിയ പുലിയെയും, കടുവയെയും ആനയേയുമെല്ലാം നാടു ഭരിക്കുന്നവർ വെടി വച്ചു കൊല്ലുകയും ചെയ്തു കൊണ്ടിരിക്കുന്നു. വന്യ മൃഗങ്ങളെ സംബന്ധിച്ച് അവക്ക് സംഘടന ഇല്ലാത്തതുകൊണ്ടും അവർക്കു വേണ്ടി മുതലക്കണ്ണീര് ഒഴുക്കുവാൻ ചാനലുകളും പത്രങ്ങളും ഇല്ലാത്തതിനാലും അവരുടെ വിഷമങ്ങൾ പ്രകടിപ്പിക്കപ്പെടാതെ പോവുകയാണ്. വന്യ മൃഗങ്ങളുടെ ആവാസ വ്യവസ്ഥ തകർത്ത് സഞ്ചാരപഥങ്ങൾ കെട്ടി അടച്ചും മരങ്ങൾ വെട്ടി നശിപ്പിച്ച് കാടും ജലസ്രോതസ്സുകളും ഇല്ലാതാക്കിയും മനുഷ്യർ നടത്തുന്ന കയ്യേറ്റങ്ങളേയും കടന്നു കയറ്റങ്ങളേയും മറച്ചു വച്ചു കൊണ്ടാണ് കാടിറങ്ങേണ്ടി വരുന്ന മൃഗങ്ങളെ നിഷ്‌കരുണം കൊന്നൊടുക്കുന്നത്. മനുഷ്യന് കാട്ടിൽ കയറി കാട് വെട്ടി തെളിച്ച് കൃഷി ചെയ്യാൻ അവകാശം നല്കിയവരാരൊ അവര് തന്നെയാണ് വന്യ മൃഗങ്ങൾ നാട്ടിലിറങ്ങാനും കാരണക്കാർ.
നാട്ടുകാരുടെ അതിക്രമങ്ങൾ മൂലം കാടു വിട്ട് ഇറങ്ങേണ്ടി വരുന്ന വന്യ മൃഗങ്ങളെ നാട്ടിൽ നിലനിൽക്കുന്ന നിയമങ്ങളെ വെല്ലുവിളിച്ച് വെടിവച്ചു കൊന്നവരും വെടിവച്ചു കൊല്ലുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ഭരകൂടവും എല്ലാം കുറ്റക്കാർ തന്നെയാണ്. കാട് നശീകരണം ഞമ്മക്ക് പുല്ലാണ് .. കാടും വനവും മരങ്ങളും പോയാൽ ഒരു കോപ്പുമില്ല എന്ന്അ പ്രഖ്യാപിക്കുന്ന ഭരണാധികാരികളും ഈ വിഷയത്തിൽ വിചാരണ ചെയ്യപ്പെടുക തന്നെ വേണം. മനുഷ്യന്റെ എത്ര കിട്ടിയാലും മതിവരാത്ത അത്യാർത്തി തന്നെയാണ് ഇതിനെല്ലാം കാരണം. മനുഷ്യരുടെ എണ്ണം കൂടിയപ്പോൾ താമസിക്കാൻ ഇടം ഇല്ലാതെ വന്നപ്പോൾ മനുഷ്യൻ പുതിയ സ്ഥലങ്ങൾ കണ്ടെത്തി വന്നതിനാലാണ് വനങ്ങളിലേക്ക് കുടിയേറ്റം നടന്നിട്ടുള്ളത് എന്നതായിരിക്കും ഈ വിഷയത്തിൽ കയ്യേറ്റക്കാർക്ക് പറയുവാനുണ്ടാവുക. വനമായ വനങ്ങളെല്ലാം വെട്ടി തെളിച്ചതിനാൽ മറ്റ് മാർഗ്ഗങ്ങളില്ലാത്തതിനാലാണ് തങ്ങൾക്ക് നാട്ടിലേക്കിറങ്ങേണ്ടി വന്നത് എന്ന് വന്യമൃഗങ്ങൾക്ക് സംസാര ശേഷി ഉണ്ടായിരുന്നെങ്കിൽ അവരും പറയുമായിരുന്നില്ലേ.
ഇതിനോടൊപ്പം ഇന്നത്തെ അന്താരാഷ്ട്ര വന ദിനവുമായി ബന്ധപ്പെട്ടു പരിശോധിക്കപ്പെടേണ്ട ഒരു മഹാ പാതകമാണ് ആതിരപ്പള്ളിയിൽ ഒരു നദിയെയും അനേകം കൈവഴികളെയും വന്യജീവികളെയും, പൈതൃക വനങ്ങളെയും കൊലക്കയറിടാൻ ഒരുങ്ങുന്നത്.
ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി വന്നാലുണ്ടാകുന്ന പാരിസ്ഥിതിക നഷ്ടങ്ങൾ കണക്കാക്കാനാവാത്തത്ര വലുതാണ്. അനന്യമായ ഇക്കോവ്യൂഹമാണ് ചാലക്കുടിപ്പുഴയുടെ തീരം. ഇതിനെപ്പറ്റി കാര്യക്ഷമമായ ഒരു പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ല. 'ണഅജഇഛട' എന്ന കമ്പനി നടത്തിയ പഠനം പദ്ധതി ഏത് വിധേനയും നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്ന കെ.എസ്.ഇ.ബി യുടെ ഇംഗിതത്തിന് അനുസരിച്ചുള്ളതായിരുന്നു. പദ്ധതിപ്രദേശത്ത് താമസിക്കുന്ന 'കാടാർ' വിഭാഗത്തിൽപ്പെട്ട ആദിവാസികളുടെ പുനരധിവാസത്തെക്കുറിച്ചോ അവരുടെ ജീവിതത്തെക്കുറിച്ചോ ഒന്നും പറയുന്നില്ല. ജലജന്തുക്കളെക്കുറിച്ചോ വന്യജീവികളെക്കുറിച്ചോ കാര്യമായ പഠനം നടത്തിയിട്ടില്ല. ഉള്ളവ തന്നെ അപൂർണ്ണമാണ്. പുഴയോരക്കാടുകളെക്കുറിച്ച് നടത്തിയ പഠനം പ്രഹസനമാണ്.
പറമ്പിക്കുളം പൂയം കുട്ടി വനമേഖലയെ ബന്ധിപ്പിക്കുന്ന ആനത്താര കടന്നുപോകുന്ന പ്രദേശം വെള്ളത്തിനടിയിലാകും. ഈ പ്രദേശത്ത് അവശേഷിക്കുന്ന അപൂർവ്വം ആനത്താരയാണ് ഇതോടെ ഇല്ലാതാവുക. പശ്ചിമഘട്ടത്തിൽ തന്നെ സമുദ്ര നിരപ്പിൽ നിന്നും 200, 300 മീറ്റർ ഉയരത്തിലുള്ള പുഴയോരക്കാടുകൾ അവശേഷിക്കുന്ന ഏക ഇടമാണ് ഇത്. ചആഎഏഞ (നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക് റിസ്റ്റോഴ്സ്) റിപ്പോർട്ട് പ്രകാരം ചാലക്കുടിപ്പുഴ ഇന്ത്യയിലെ തന്നെ ഏറ്റവും മത്സ്യ വൈവിദ്യമുള്ള പുഴയാണ്. ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് പോണ്ടിച്ചേരി വനം വകുപ്പിന് വേണ്ടി 2000-ൽ നടത്തിയ പഠനം (Biodiversity Conservation Stratergy and Action Plan for Kerala ) മാങ്കുളം കഴിഞ്ഞാൽ കേരളത്തിൽ ഹൈ കൺസർവേഷൻ വാല്യു (75%) ഉള്ള പ്രദേശം വാഴച്ചാൽ ഡിവിഷനാണെന്ന് കാണിക്കുന്നു. അതിനാൽ മുങ്ങിപ്പോകുന്ന കാടിന്റെ വിസ്തൃതിക്കൊപ്പം അതിന്റെ മൂല്യവും കണക്കിലെടുക്കേണ്ടതുണ്ട്. ഇവിടെ ഒരു പദ്ധതിയുടെ കാര്യത്തിലും അങ്ങിനെ ചെയ്യാറില്ല. അതിരപ്പള്ളി പദ്ധതി നടപ്പിലായാൽ മുങ്ങിപ്പോകുന്ന പ്രദേശം കേരളത്തിൽ ഇന്ന് നിലനിൽക്കുന്ന പരിസ്ഥിതി വ്യൂഹത്തിന്റെ ഏക കണ്ണിയാണ്. കൂടാതെ വംശനാശം നേരിടുന്ന മലമുഴക്കി വേഴാമ്പലടക്കം 225 സ്പീഷിസിൽപ്പെട്ട പക്ഷികളുടെ ആവാസ കേന്ദ്രമാണ് ആതിരപ്പള്ളി പുഴയോരക്കാടുകൾ. ഇതിൽ നാലിനം വേഴാമ്പലുകളെ കാണുന്നു കേരളത്തിലെ ഏക ഇടമാണിത് എന്ന് പക്ഷി നിരീക്ഷകർ പറയുന്നു. മലമുഴക്കി വേഴാമ്പൽ, നാട്ടുവേഴാമ്പൽ, ഫൗണ്ടൻ വേഴാമ്പൽ, കോഴി വേഴാമ്പൽ, നാട്ടുവേഴാമ്പൽ എന്നിവയാണവ.1700 ച.കി.മി വിസതൃതിയുള്ള ചാലക്കുടി പുഴത്തടത്തിന്റെ 1100 ച.കി.മി കേരള വനം വകുപ്പിന്റെ കീഴിലാണ്. ഇതിൽ തന്നെ നിത്യഹരിത വനസസ്യങ്ങളുടെ വിസ്തൃതി വെറും കി.മി ആയി ഇതിനകം ചരുങ്ങിക്കഴിഞ്ഞു. ഇത് തന്നെ തുണ്ടം തുണ്ടമായി ചിതറിക്കിടക്കുകയാണ്. ചാലക്കുടിപ്പുഴയിലെ നീരൊഴുക്ക് വർഷംതോറും കുറഞ്ഞുവരികയാണെന്ന് പ്രദേശം സന്ദർഷിക്കുന്നവർക്ക് മനസിലാകും. മഴക്കാലത്ത് മാത്രമാണ് ചാർപ്പ തോട് ഒഴുകുന്നതും ചാർപ്പ വെള്ളച്ചാട്ടം കാണാൻ കഴിയുന്നതും. കണ്മൻകുഴി തോടിന്റെ അവസ്ഥയും മറ്റൊന്നല്ല. കെ.എസ്.ഇ.ബി നീരൊഴുക്കിന്റെ കള്ളക്കണക്ക് ഉണ്ടാക്കിയത് എന്തിനുവേണ്ടിയാണെന്ന് അന്വേഷിക്കേണ്ടതുണ്ട്. ഈ പ തിക്ക് വേണ്ടി കെ.എസ്.ഇ.ബി കാണിക്കുന്ന ആവേശം ചെറുകിട ജലവൈദ്യുത പദ്ധതികൾക്ക് വേണ്ടിയും മറ്റ് ഊർജ്ജസ്രോതസ്സുകൾക്ക് വേണ്ടിയും കാണിക്കാത്തത് എന്തുകൊണ്ട്? ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് വൈദ്യുതിയുടെ ഉൽപ്പാദനത്തിൽ ജലവൈദ്യുത സാങ്കേതികഭാവി എന്തായിരിക്കും?
സോളാർ അടക്കമുള്ള alternativeകൾ സാധ്യമേയല്ല, ഈയൊരു ഡാം തന്നെ വേണം'' എന്നു തീരുമാനിക്കുന്നതിനേക്കാൾ ''അര മണിക്കൂർ ലോഡ് ഷെഡിങ്ങിന്റെ ദുരിതം'' ഏറ്റു വാങ്ങുന്നത് തന്നെയാണ് നല്ലത്. അത്രയെങ്കിലും അനുഭവിക്കാനുള്ള 'പാപം' നാം ചെയ്തു കഴിഞ്ഞിട്ടുണ്ട്.
അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തില് നിന്ന് സർക്കാർ പിന്മാറണമെന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടിനോട് ഞാൻ പൂർണമായും യോജിക്കുന്നു.അധികാരികൾ പ്രചരിപ്പിക്കുന്നതുപോലെ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ഇല്ലാതാകുന്നതല്ല പദ്ധതികൊണ്ടുള്ള പ്രധാന ദോഷം. ജൈവവൈവിധ്യസമ്പന്നമായ 22 ഹെക്ടർ പുഴയോരക്കാടുകളടക്കം 138 ഹെക്ടർ വനം ഇല്ലാതാകും എന്നതാണ്. '''അവിടെ ഒരു മരം പോയാൽ വേഴാമ്പൽ അടുത്ത മരത്തിൽ പൊയ്‌ക്കോളും, മീനുകൾക്കെന്താ നീന്തി രക്ഷപ്പെട്ടുകൂടേ, നഷ്ടപ്പെട്ട മരങ്ങൾക്കു പകരം ഇരട്ടി മരങ്ങൾ നട്ടാൽ പ്രശ്‌നം തീരുമല്ലോ'' എന്നൊക്കെ പറയുന്നവർ നഷ്ടമാകാൻ പോകുന്ന ജൈവവൈവിധ്യത്തെ കുറിച്ച് അജ്ഞരോ, അജ്ഞത നടിക്കുന്നവരോ ആണ്.
- എന്തുകൊണ്ട് ആതിരപ്പള്ളി പടദ്ധിയിൽ നിന്നും സർക്കാർ പിന്തിരിയണം എന്ന് ചോദിച്ചാൽ ഒരുപാടൊരുപാട് കാരണങ്ങൾ ഉണ്ടെങ്കിലും ഒറ്റ ശ്വാസത്തിൽ ഇത്രയും പറയാൻ കഴിയും..
- മൽസ്യ ജൈവ വൈവിധ്യത്തിൽ ഇന്ത്യയിലെ മഹാനദികളെക്കാൾ മുന്നിലാണ് ചാലക്കുടിപ്പുഴ. കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള 152 ശുദ്ധ ജലമൽസ്യ സ്പീഷിസുകളിൽ 98 എണ്ണം ഈ പുഴയിലുണ്ട്. അവയിൽ 35 എണ്ണം പശ്ചിമഘട്ടത്തിൽ മാത്രം കാണുന്നവയാണ്. 31 എണ്ണം വംശനാശ ഭീഷണി നേരിടുന്നവയും.
- കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയിൽ അഞ്ചു പുതിയ മൽസ്യ സ്പീഷീസുകളെയാണ് ചാലക്കുടിപ്പുഴയിൽ കണ്ടു പിടിച്ചിട്ടുള്ളത്. (ചിത്രത്തിൽ കാണുന്ന മൂന്നെണ്ണമടക്കം)
- ഇവിടെയുള്ള 319 പുഷ്പിക്കുന്ന സസ്യ സ്പീഷീസുകളിൽ 24 എണ്ണം പശ്ചിമഘട്ടത്തിൽ മാത്രം കാണുന്നവയും 10 എണ്ണം വംശനാശ ഭീഷണി നേരിടുന്നവയുമാണ്.
- 825 സ്പീഷീസ് സസ്യങ്ങൾ, 170 ഇനം ചിത്രശലഭങ്ങൾ, 195 ഇനം പക്ഷികൾ, ഉരഗങ്ങൾ, ഷഡ്പദങ്ങൾ, സസ്തനികൾ അങ്ങനെ ആയിരക്കണക്കിന് സ്പീഷീസുകളെ വഹിക്കുന്ന ജൈവവൈവിധ്യ കലവറയാണ് ഈ വനമേഖല.
- ഇവയിൽ ഡാം വന്നാലും ൗെൃ്ശ്‌ല ചെയ്യാൻ കഴിവുള്ളവയുണ്ട്. തടയണ കെട്ടുമ്പോൾ മുങ്ങുന്ന പുഴയോരക്കാടുകളുടെ നാശത്തോടെ വംശനാശം സംഭവിക്കുന്നവയുമുണ്ട്.
(ഇതുവരെ നടത്തിയ വികസനം തന്നെ പശ്ചിമ ഘട്ടത്തിലുടനീളം നൂറു കണക്കിന് ജീവജാലങ്ങളെ വംശനാശത്തിലേക്ക് തള്ളി വിട്ടു കഴിഞ്ഞിട്ടുണ്ട്). - പിന്നെ അവിടത്തെ ജൈവ വ്യവസ്ഥയുമായി ഇണങ്ങി ജീവിക്കുന്ന കാടരെയും, മുത്തങ്ങയിലും മറ്റും പണിതുകൊടുത്ത പോലുള്ള ഒറ്റ മുറി കോൺക്രീറ്റ് വീടുകളുടെ ലക്ഷ്വറിയിലേക്ക് പറിച്ചുനടുമ്പോൾ സംഭവിക്കാൻ പോകുന്നത് വംശനാശം തന്നെയാണ്.
വടിവൊത്ത അക്ഷരത്തിൽ ഇങ്ങനെയൊക്കെ എഴുതി എല്ലാരേയും ബോധവാന്മാരാക്കിക്കളയാം എന്ന മിദ്യാധാരണയിലൊന്നുമല്ല ഇത്രയും പറഞ്ഞത്. ഒരുപാടു റിസർച്ച് ചെയ്തെങ്കിലും കൂടുതൽ കനൗകകൾ ഇതിൽ ഉൾപ്പെടുത്തത് അവ കാണുന്ന പക്ഷം നമ്മളിൽ കൂടുതൽ പേരും ഇത് വായിക്കാതെ പോകും എന്നതുകൊണ്ടാണ്. അങ്ങനെ ഒരു വന ദിനം കൂടി കടന്നു പോകുന്നു രാവിലെ തന്നെ ചുളുങ്ങാത്ത, വടിവിൽ തേച്ചു മിനുക്കിയ ജീൻസും ഷർട്ടുമിട്ടു ഏതെങ്കിലും സംഘടനയുടെ തൈവിതരണത്തിനുപോയി തൈകൾ ഏറ്റുവാങ്ങി ഐ ഫോണിൽ ഒരു സെൽഫിയുമെടുത്ത് ഇന്ദോളരാഗത്തിൽ രണ്ടു കടിച്ചാൽ പൊട്ടാത്ത സാഹിത്യത്തിൽ ചാലിച്ച രണ്ടു വനത്തെ സംബന്ധിച്ച സംബന്ധിച്ച ഒരു യോ യോ പോസ്റ്റ് ചെയ്യുന്നതോടുകൂടെ ഈ വർഷത്തെ പ്രകൃതി സ്‌നേഹം മടക്കി പെട്ടീൽ വെക്കണം. വനം ബാക്കിയുണ്ടേൽ അടുത്ത വർഷം ഒരു കൈ നോക്കാമല്ലോ.
നാട്ടിൽ നടക്കുന്ന സർവ്വതിനും മുണ്ടും മടക്കിക്കുത്തി കൊടിയും പിടിച്ചു ഇറങ്ങുന്ന സമര ഭടന്മാർ ആദ്യം ഇറങ്ങേണ്ടത് സർക്കാർ സ്പോൺസേർട് പ്രകൃതി ചൂഷണത്തിനെതിരായാണ്. വെള്ളവും, ഓക്‌സിജനും ഒന്നും കിട്ടാതെ തേരാ പാരാ ഓടുമ്പോൾ കടലാസു പണവും.. കോൺക്രീറ്റ് സൗധങ്ങളും.. ലുലു മാളുമൊന്നും കടിച്ചു തിന്നാൻ പറ്റില്ല എന്ന് മനസിലാക്കാനുള്ള സെൻസുണ്ടാകണം സെന്‌സിബിലിറ്റി ഉണ്ടാകണം സെന്‌സിറ്റിറ്റിവിറ്റി ഉണ്ടാകണം ഞാനും നിങ്ങളും ഉൾപ്പെടുന്ന ഈ ഹോമോ സാപിയൻസ് എന്ന ഇരുകാലി ജീവികൾക്ക്. ജസ്റ്റ് റിമമ്പർ ദാറ്റ് .