- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാർദ്ധക്യമെത്തുന്നതിന് മുമ്പ് മരണം പുൽകാൻ ആഗ്രഹിക്കുന്ന മനുഷ്യർ; നേത്രരോഗ വിദഗ്ധനായ ആഷാഡ് ശിവരാമൻ സംവിധായകനാകുന്നു; ദേഹാന്തരത്തിന്റെ ട്രെയിലർ സൂപ്പർ ഹിറ്റ്
തിരുവനന്തപുരം: വാർദ്ധക്യമെത്തുന്നതിന് മുമ്പ് മരണം പുൽകാൻ ആഗ്രഹിക്കുന്ന മനുഷ്യരുണ്ട്. അതുപോലെ മരണമെത്തുമ്പോൾ ജീവിതത്തിൽ തൂങ്ങിക്കിടക്കാൻ ആഗ്രഹിക്കുന്നവരുമുണ്ട്. അങ്ങനൊരു വൃദ്ധൻ. മരണം അയാളുടെ പടിവാതിക്കൽ വന്ന് വിളിച്ചു. അയാളത് കേട്ടില്ലെന്ന് നടിച്ചു. പോയ്മറയാൻ തയാറാകാതെ ജീവിതത്തിന്റെ തുടർച്ച ആഗ്രഹിക്കുന്ന ഒരു മനസ്സിന്റെ ആകുലതകൾ-പ്രമുഖ നേത്രരോഗ വിദഗ്ധനായ ആഷാഡ് ശിവരാമൻ സംവിധായകനാവുകയാണ്. ദേഹാന്തരം എന്ന ഷോർട് ഫിലിമുമായാണ് ആഷാഡ് ശിവരാമൻ സിനിമാക്കാരനാകുന്നത്. പലയടരുകളായി പടർന്നതാണ് ദേഹാന്തരമെന്ന ചെറുചിത്രത്തിന്റെ കാമ്പ്. മലയാള സിനിമയുടെ അഭിമാനമായ രാഘവനും അഭിനയപ്രതിഭയായ അലൻസിയർ ലേയും മത്സരിച്ചഭിനയിച്ചിരിക്കുന്നു ഈ ചിത്രത്തിൽ. കൂടെ അമൽരാജ് ദേവും പാർവതി സോമനാഥും അജയ് ഗോപാലുമുണ്ട്. തോമ കറിയ കറിയ തോമ എന്ന നാടകത്തിന്റെ രചന നിർവഹിച്ച ശ്യാം കൃഷ്ണയാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. പ്രശസ്ത കാമറാമാൻ സിനു സിദ്ധാർഥാണ് ഛായാഗ്രാഹകൻ. പശ്ചാത്തലസംഗീതം സതീഷ് രാമചന്ദ്രനും. നിർമ്മാണ് പി മുരളീധരനും. ദേഹാന്തര
തിരുവനന്തപുരം: വാർദ്ധക്യമെത്തുന്നതിന് മുമ്പ് മരണം പുൽകാൻ ആഗ്രഹിക്കുന്ന മനുഷ്യരുണ്ട്. അതുപോലെ മരണമെത്തുമ്പോൾ ജീവിതത്തിൽ തൂങ്ങിക്കിടക്കാൻ ആഗ്രഹിക്കുന്നവരുമുണ്ട്. അങ്ങനൊരു വൃദ്ധൻ. മരണം അയാളുടെ പടിവാതിക്കൽ വന്ന് വിളിച്ചു. അയാളത് കേട്ടില്ലെന്ന് നടിച്ചു. പോയ്മറയാൻ തയാറാകാതെ ജീവിതത്തിന്റെ തുടർച്ച ആഗ്രഹിക്കുന്ന ഒരു മനസ്സിന്റെ ആകുലതകൾ-പ്രമുഖ നേത്രരോഗ വിദഗ്ധനായ ആഷാഡ് ശിവരാമൻ സംവിധായകനാവുകയാണ്.
ദേഹാന്തരം എന്ന ഷോർട് ഫിലിമുമായാണ് ആഷാഡ് ശിവരാമൻ സിനിമാക്കാരനാകുന്നത്. പലയടരുകളായി പടർന്നതാണ് ദേഹാന്തരമെന്ന ചെറുചിത്രത്തിന്റെ കാമ്പ്. മലയാള സിനിമയുടെ അഭിമാനമായ രാഘവനും അഭിനയപ്രതിഭയായ അലൻസിയർ ലേയും മത്സരിച്ചഭിനയിച്ചിരിക്കുന്നു ഈ ചിത്രത്തിൽ. കൂടെ അമൽരാജ് ദേവും പാർവതി സോമനാഥും അജയ് ഗോപാലുമുണ്ട്.
തോമ കറിയ കറിയ തോമ എന്ന നാടകത്തിന്റെ രചന നിർവഹിച്ച ശ്യാം കൃഷ്ണയാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. പ്രശസ്ത കാമറാമാൻ സിനു സിദ്ധാർഥാണ് ഛായാഗ്രാഹകൻ. പശ്ചാത്തലസംഗീതം സതീഷ് രാമചന്ദ്രനും. നിർമ്മാണ് പി മുരളീധരനും.
ദേഹാന്തരം
സംവിധാനം: ആഷാഡ് ശിവരാമൻ
നിർമ്മാണം: പി. മുരളീധരൻ
കഥ, തിരിക്കഥ: ശ്യാം കൃഷ്ണ
ഛായാഗ്രഹണം: സിനു സിദ്ധാർഥ്
സംഗീതം: സതീഷ് രാമചന്ദ്രൻ
കലാസംവിധാനം: അജയൻ മുഖത്തല
ചമയം: അനിൽ നേമം
വസ്ത്രാലങ്കാരം: കൃഷ്ണ
എഡിറ്റിങ്: അച്ചു വിജയൻ, നിഷാന്ത് ലാൽ
സൗണ്ട് എൻജിനീയർ: ഷാജി മാധവൻ