- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
എന്നുമുതലാണ് ദൈവദശകം ഇത്രയും മ്ലേച്ഛമായി മാറിയത്? മലയാളിയുടെ മനസിൽ കൊടിയ ജാതീയത വീണ്ടും ഫണം വിടർത്തുമ്പോൾ...
പ്രിയ അറബ് കവി ശിഹാബ് ഗാനിം അങ്ങയുടെ ചിന്തകൾ എത്ര മാത്രം ഉയരത്തിലാണ് എന്ന് ഇപ്പോൾ മാത്രമാണ് മനസിലായത്... കേരളത്തിന്റെ വിശ്വ ഗുരു ശ്രീ നാരായണ ഗുരുവിന്റെ മഹത്വം കടൽ കടന്നു അങ്ങയിലൂടെ അറബ് ദേശത്തിൽ മുഴങ്ങിയപ്പോൾ ദൈവദശകം ഓരോ കേരളീയനും ഏറ്റു ചൊല്ലി.... മാവേലിക്കരയിലെ കട്ടച്ചിറ ചെറുമണ്ണിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ ദൈവ ദശകം ചൊല്ലിയതിനു കട്ടച്ചിറ ലക്ഷ്മി ഭവനത്തിൽ പ്രഭക്കാണ് ക്രൂരമർദ്ദനം എറ്റു വാങ്ങേണ്ടി വന്നത്. മർദ്ദനമേറ്റു കർണപുടം തകർന്ന ഇവരെ കായംകുളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്തിനു വേണ്ടിയാണ് അബലയായ ഈ സ്ത്രീയെ മർദിച്ചു മൃത പ്രായയാക്കിയത്? കഴിഞ്ഞ 41 ദിവസത്തെ ചിറപ്പിന് പ്രസ്തുത ക്ഷേത്രത്തിൽ അടിയേറ്റ ആ അമ്മയും കൂട്ടരുമാണ് ഭജനപാടിയിരുന്നത് അതിനൊപ്പം പാടിയ ദൈവദശകം പാരമ്പര്യമായി ക്ഷേത്ര ഭരണ സമിതി കയ്യാളുന്ന ഒരു കൂട്ടർ എതിർപ്പ് പ്രകടിപ്പിച്ചു. അതിലൊരാൾ ആർ. എസ്. എസ് പ്രവർത്തകൻ കൂടിയായ ഈ കേസിലെ പ്രതിയായിരുന്നു. അവരാണ് ക്ഷേത്ര സമിതിയിൽ ഉള്ളത്. നാല്പത്തിയൊന്നാം ദിവസം പുറത്തുനിന്ന് ഭജനസംഘത്തെ ഇറ
പ്രിയ അറബ് കവി ശിഹാബ് ഗാനിം അങ്ങയുടെ ചിന്തകൾ എത്ര മാത്രം ഉയരത്തിലാണ് എന്ന് ഇപ്പോൾ മാത്രമാണ് മനസിലായത്... കേരളത്തിന്റെ വിശ്വ ഗുരു ശ്രീ നാരായണ ഗുരുവിന്റെ മഹത്വം കടൽ കടന്നു അങ്ങയിലൂടെ അറബ് ദേശത്തിൽ മുഴങ്ങിയപ്പോൾ ദൈവദശകം ഓരോ കേരളീയനും ഏറ്റു ചൊല്ലി....
മാവേലിക്കരയിലെ കട്ടച്ചിറ ചെറുമണ്ണിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ ദൈവ ദശകം ചൊല്ലിയതിനു കട്ടച്ചിറ ലക്ഷ്മി ഭവനത്തിൽ പ്രഭക്കാണ് ക്രൂരമർദ്ദനം എറ്റു വാങ്ങേണ്ടി വന്നത്. മർദ്ദനമേറ്റു കർണപുടം തകർന്ന ഇവരെ കായംകുളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്തിനു വേണ്ടിയാണ് അബലയായ ഈ സ്ത്രീയെ മർദിച്ചു മൃത പ്രായയാക്കിയത്?
കഴിഞ്ഞ 41 ദിവസത്തെ ചിറപ്പിന് പ്രസ്തുത ക്ഷേത്രത്തിൽ അടിയേറ്റ ആ അമ്മയും കൂട്ടരുമാണ് ഭജനപാടിയിരുന്നത് അതിനൊപ്പം പാടിയ ദൈവദശകം പാരമ്പര്യമായി ക്ഷേത്ര ഭരണ സമിതി കയ്യാളുന്ന ഒരു കൂട്ടർ എതിർപ്പ് പ്രകടിപ്പിച്ചു. അതിലൊരാൾ ആർ. എസ്. എസ് പ്രവർത്തകൻ കൂടിയായ ഈ കേസിലെ പ്രതിയായിരുന്നു. അവരാണ് ക്ഷേത്ര സമിതിയിൽ ഉള്ളത്. നാല്പത്തിയൊന്നാം ദിവസം പുറത്തുനിന്ന് ഭജനസംഘത്തെ ഇറക്കിയിട്ട് ഇതുവരെ പാടിയവർ ഇന്നു പാടേണ്ടതില്ല എന്നവർ പറഞ്ഞു. അത് അവഗണിച്ചാണ് ഇവർ പാടിയത്.ആ എതിർപ്പ് ആ സ്ത്രീയുടെ മർദ്ദനത്തിൽ വരെ കൊണ്ടെത്തിച്ചു കാര്യങ്ങൾ.
ജാതീയത കേരളത്തിൽ അസ്തമിച്ചു എന്ന് നമ്മൾ മലയാളികൾ സ്വകാര്യ അഹങ്കാരമായി കൊണ്ട് നടന്നിരുന്ന ഒന്നാണ് നമ്മളിലെ ജാതീയ കാട്ടാളത്തം പഴയതിലും ശക്തിയയായ തിരിച്ചു വരുന്നുണ്ടോ? അങ്ങനെയാണ് ചോദ്യമെങ്കിൽ ആണ് പഴയ കൊടിയ ജാതീയത നമ്മുടെ ഒക്കെ ഉമ്മറ പടയിൽ വരെയെത്തി. ശ്രീ നാരായണ ഗുരു എന്ന സാമൂഹ്യ പ്രവർത്തകന്റ ശക്തമായ ഇടപെടൽ കാരണം ഒരു കാലഘട്ടത്തിൽ ഒതുക്കി നിർത്തപ്പെട്ട ജാതീയത എന്ന കാള കൂട വിഷം വീണ്ടും പത്തി വിടർത്തി ആഞ്ഞു കൊത്താൻ ഒരുങ്ങി നില്ക്കുന്നു.
അതിലേറ്റവും വിഷമകരം നമ്മുടെ കേരളത്തിലെ ഇന്നുവരെയുള്ളതിൽ വച്ചേറ്റവും കാലികമായതും മികച്ചതുമായ ദൈവദശകം എന്ന പേരിൽ ഗുരുവിലൂടെ നമുക്ക് ലഭിച്ച ഒരു വിശ്വ പ്രാർത്ഥനയെ നമ്മുടെ കേരള മണ്ണിൽ ചൊല്ലുന്നതിനെ എതിർത്തുകൊണ്ടാണ് ആ പഴയ കൊടിയ ജാതീയത അതിന്റെ ഫണം വിടർത്തിയത്.... ദൈവദശകം ഇത്ര മ്ലേച്ഛമോ?
ചില നീക്കങ്ങൾ കാണുമ്പോൾ ഒന്നുറപ്പിക്കാം, ആരാണ് ജാതീയതയെ ശക്തമായി എതിർത്ത് ആരാണ് ജാതീയതക്ക് വേണ്ടി നിലകൊണ്ടത്, ആരാണ് ജാതീയത എന്ന കാളകൂട വിഷത്തെ എതിരിട്ടു ഇന്ന് സമൂഹത്തിൽ ഏറ്റവും ഉന്നതിയിൽ എത്തി നില്കുന്നത്... അതെ അതേ സമൂഹത്തെ ആ ജനതക്കെതിരായി തന്നെ ജാതീയതയുടെ മ്ലേച്ഛഭാവങ്ങൾ കടുത്ത രീതിയിൽ പുനരവതരണം നടക്കുമ്പോൾ ഒന്നുറപ്പിക്കാം ചില നീക്കങ്ങൾ വളരെ ബുദ്ധിപരമായി തന്നെയാണ്... അതാവാം ദൈവദശകത്തെ തന്നെ എതിർത്ത് തങ്ങളുടെ വരവറിയിക്കുന്നത്...
ബ്രാഹ്മണ മേൽക്കോയ്മെക്കെതിരെ തമിഴ് നാട്ടിലെ ക്ഷേത്രങ്ങളിൽ സംസ്‌കൃത മന്ത്രങ്ങൾക്കു പകരം തമിഴ് ശ്ലോകങ്ങളും തിരുക്കുറൾ വചനങ്ങളൂം വ്യാപകമായി ഉപയോഗിക്ക പെട്ട ഒരു കാലഘട്ടം ഉണ്ടായിരുന്നു... അത് ദ്രാവിഡന്റെ അവന്റെ സത്വത്തിൽ ഊന്നിയ പ്രതിഷേധമായിരുന്നു... ഒടുവിൽ എന്ത് സംഭവിച്ചു തമിഴന്റെ പ്രതിഷേധത്താൽ അടിച്ചേല്പിക്കപെടുന ആരാധനാ സ്വാതന്ത്ര്യത്തെ അവനു എതിരിട്ടു വിജയിക്കാനായി...
ദൈവ ദശകം ഇന്നും കടൽ കടന്നേറ്റു ചൊല്ലുമ്പോൾ, ആ മഹത് വരികൾക്ക് ജന്മം നൽകിയ നമ്മയുടെ കേരളം മണ്ണിൽ അതിനു വിലക്കേർപ്പെടുത്തുന്നു... വിശ്വ മാനവികതക്കായി അത് ചൊല്ലുമ്പോൾ കൊടിയ മർദ്ദനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നു...
ഈ അടി ആ അമ്മക്ക് ഏറ്റ അടിയല്ല എല്ലാ മേഖലയിലും വിജയിച്ചു എന്ന് മേനി നടിക്കുന്ന... കപടമായ മലയാളി സത്വത്തിനേൽക്കുന്ന കനത്ത പ്രഹരമാകും ഇത് ... ആരാണോ ഇതിനെ ആദ്യം എതിർക്കേണ്ടത് നിർഭാഗ്യമെന്നു പറയട്ടെ അവരിൽ നിന്ന് തന്നെയായിരുന്നു ആ അമ്മക്ക് ഏറ്റ രണ്ടാമത്തെ പ്രഹരം... നമ്മൾ മലയാളികൾക്ക് എവിടെയാണ് പിഴച്ചത് നമുക്ക് എന്താണ് കൈമോശം വന്നത്... എന്തുകൊണ്ട് നമുക്ക് ഈ കാള കൂട വിഷങ്ങളെ എതിർത്ത് തോൽപിക്കാൻ വീണ്ടുമൊരു സാംസ്‌കാരിക മുന്നേറ്റം നടത്തിക്കൂടാ...
നമ്മൾ ഇനിയും നിശ്ചലരായി ഇരുന്നാൽ, നമ്മുടെ മുൻഗാമികളുടെ ആത്മാക്കൾ നമ്മളോട് പൊറുക്കൂമോ? ഇനി വരുന്ന തലമുറയ്ക്ക് ഈ മണ്ണിൽ സ്വസ്ഥമായി വാഴാൻ കഴിയുമോ? വരൂ നമുക്കൊന്നിക്കാം... നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി അവർക്കിവിടെ സ്വസ്ഥമായി വാഴുവാൻ വേണ്ടി...
മുഴങ്ങട്ടെ ദൈവ ദശകം ചൊല്ലുവാൻ വേണ്ടിയുള്ള അവനവന്റെ സ്വാതത്ര്യത്തിനായുള്ള പ്രതിഷേധ ജ്വാലകൾ...