- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ നിന്നും ലണ്ടനിലേക്ക് പറക്കാൻ റൺവേയിലൂടെ നീങ്ങിയ വിമാനത്തിൽനിന്നും യാത്രക്കാരെ ഒഴിവാക്കി; മാഞ്ചസ്റ്റർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുകെയിലേക്കുള്ള വിമാനങ്ങളിൽ മിക്കതും വൈകി; എങ്ങും കനത്ത പരിശോധനകൾ
ലണ്ടൻ: മാഞ്ചസ്റ്റർ അരീനയിലുണ്ടായ ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുകെയിലേക്ക് പുറപ്പെടുന്ന വിമാനങ്ങളിൽ കർശന പരിശോധന നടത്താൻ നിർദ്ദേശം. ദുബായിൽനിന്നും ഹീത്രൂവിലേക്ക് പുറപ്പെടുന്നതിന് റൺവേയിലൂടെ നിങ്ങിക്കൊണ്ടിരുന്ന വിമാനത്തിൽനിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. ബോംബ് ഭീഷണിയെത്തുടർന്നായിരുന്നു നടപടി. വിമാനം പുറപ്പെടുന്നതിന് നിമിഷങ്ങൾക്കുമുമ്പാണ് ഭീഷണിയെക്കുറിച്ച് വിവരം കിട്ടുന്നതും യാത്രക്കാരെ ഒഴിപ്പിക്കുന്നതും. ബോംബ് ഭീഷണിയുണ്ടെന്നും മാഞ്ചസ്റ്ററിലെ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പരിശോധനയ്ക്കുശേഷമല്ലാതെ യാത്ര തുടരാനാവില്ലെന്നും വിമാനത്തിന്റെ ക്യാപ്റ്റൻ യാത്രക്കാരെ അറിയിച്ചു. വിർജിൻ എയറിന്റെ വിമാനത്തിൽനിന്നാണ് യാത്രക്കാരെ ഒഴിപ്പിച്ചത്. വിമാനത്തിൽ പരിശോധന നടത്തിയെങ്കിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയില്ല. യാത്രക്കാരെ ഓരോരുത്തരെയായി വീണ്ടും സുരക്ഷാ പരിശോധന നടത്തിയശേഷമാണ് വിമാനത്തിൽ കയറാൻ അനിവദിച്ചത്. വിമാനത്തിലേക്ക് തിരിച്ചുകയറാൻ പല യാത്രക്കാരും മടിച്ചുനിന്നു. വിമാനം മാറ്റിത്തരണമെന്ന്
ലണ്ടൻ: മാഞ്ചസ്റ്റർ അരീനയിലുണ്ടായ ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുകെയിലേക്ക് പുറപ്പെടുന്ന വിമാനങ്ങളിൽ കർശന പരിശോധന നടത്താൻ നിർദ്ദേശം. ദുബായിൽനിന്നും ഹീത്രൂവിലേക്ക് പുറപ്പെടുന്നതിന് റൺവേയിലൂടെ നിങ്ങിക്കൊണ്ടിരുന്ന വിമാനത്തിൽനിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. ബോംബ് ഭീഷണിയെത്തുടർന്നായിരുന്നു നടപടി.
വിമാനം പുറപ്പെടുന്നതിന് നിമിഷങ്ങൾക്കുമുമ്പാണ് ഭീഷണിയെക്കുറിച്ച് വിവരം കിട്ടുന്നതും യാത്രക്കാരെ ഒഴിപ്പിക്കുന്നതും. ബോംബ് ഭീഷണിയുണ്ടെന്നും മാഞ്ചസ്റ്ററിലെ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പരിശോധനയ്ക്കുശേഷമല്ലാതെ യാത്ര തുടരാനാവില്ലെന്നും വിമാനത്തിന്റെ ക്യാപ്റ്റൻ യാത്രക്കാരെ അറിയിച്ചു. വിർജിൻ എയറിന്റെ വിമാനത്തിൽനിന്നാണ് യാത്രക്കാരെ ഒഴിപ്പിച്ചത്.
വിമാനത്തിൽ പരിശോധന നടത്തിയെങ്കിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയില്ല. യാത്രക്കാരെ ഓരോരുത്തരെയായി വീണ്ടും സുരക്ഷാ പരിശോധന നടത്തിയശേഷമാണ് വിമാനത്തിൽ കയറാൻ അനിവദിച്ചത്. വിമാനത്തിലേക്ക് തിരിച്ചുകയറാൻ പല യാത്രക്കാരും മടിച്ചുനിന്നു. വിമാനം മാറ്റിത്തരണമെന്ന് പലരും ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ, ഭീഷണി സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലുള്ള സാധാരണ പരിശോധന മാത്രമായിരുന്നു ഇതെന്നും പരിഭ്രമിക്കേണ്ടതില്ലെന്നും വിർജിൻ അറ്റ്‌ലാന്റിക്കിന്റെ വക്താവ് അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്ക് പരമപ്രാധാന്യം കൽപിക്കുന്നതുകൊണ്ടാണ് ഭീഷണി അവഗണിക്കാതെ പരിശോധനകൾക്ക് മുതിർന്നതെന്നും വക്താവ് വ്യക്തമാക്കി.