- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രക്ക് ലെവൽ ക്രോസിൽ ഇടിച്ച് അപകടം; ഡാർട്ട് സർവീസുകൾ വൈകുമെന്ന് മുന്നറിയിപ്പ്
സൗത്ത് ഡബ്ലിനിൽ ഉണ്ടായ അപകടത്തെ തുടർന്ന് ഡാർട്ട് സർവീസുകൾ ഏറെ വൈകുമെന്ന് മുന്നറിയിപ്പ്. ലാൻസ്ഡൗൺ റോഡിനും സിഡ്‌നി പരേഡ് സ്റ്റേഷനും ഇടയ്ക്ക് ലെവൽ ക്രോസിൽ ട്രക്ക് ഇടിച്ചുണ്ടായ അപകടത്തെ തുടർന്നാണ് ഡാർട്ട് സർവീസുകൾ ഏറെ വൈകുന്നത്. സെർപെന്റീൻ ലെവൽ ക്രോസിൽ ട്രക്ക് ഇടിച്ചതിനെ തുടർന്ന് സാരമായി കേടുപാടുകൾ ബാരിയറിന് സംഭവിച്ചിട്ടുണ്ട
സൗത്ത് ഡബ്ലിനിൽ ഉണ്ടായ അപകടത്തെ തുടർന്ന് ഡാർട്ട് സർവീസുകൾ ഏറെ വൈകുമെന്ന് മുന്നറിയിപ്പ്. ലാൻസ്ഡൗൺ റോഡിനും സിഡ്‌നി പരേഡ് സ്റ്റേഷനും ഇടയ്ക്ക് ലെവൽ ക്രോസിൽ ട്രക്ക് ഇടിച്ചുണ്ടായ അപകടത്തെ തുടർന്നാണ് ഡാർട്ട് സർവീസുകൾ ഏറെ വൈകുന്നത്.
സെർപെന്റീൻ ലെവൽ ക്രോസിൽ ട്രക്ക് ഇടിച്ചതിനെ തുടർന്ന് സാരമായി കേടുപാടുകൾ ബാരിയറിന് സംഭവിച്ചിട്ടുണ്ട്. രാവിലെ 8.36നായിരുന്നു അപകടം. നിയന്ത്രണം വിട്ട ട്രക്ക് ബാരിയറിൽ വേഗത്തിൽ വന്നിടിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഇരുഭാഗത്തേക്കുമുള്ള സർവീസുകൾ മുടങ്ങിയിട്ടുണ്ട്. പിയേഴ്‌സ്, ഡൺ ലഹോഗയർ സ്‌റ്റേഷനിടയ്ക്കുള്ള സർവീസുകൾ രാവിലെ ഒമ്പതിനു മുമ്പു തന്നെ നിർത്തി.
അപകട സ്ഥലത്തു നിന്ന് ട്രക്ക് നീക്കം ചെയ്ത് സർവീസ് പുനരാരംഭിച്ചുവെങ്കിലും ഒട്ടുമിക്ക സർവീസുകളും വൈകിയാണ് ഓടുന്നത്.
Next Story