- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചലച്ചിത്രമേളയിൽ 'ക്ലാഷ് ക്ലാഷ്'! കൈരളി തിയറ്ററിൽ പ്രതിനിധികളുടെ പ്രതിഷേധത്തെ തുടർന്നു മത്സരവിഭാഗത്തിലുള്ള 'ക്ലാഷി'ന്റെ പ്രദർശനം തടസപ്പെട്ടു; റിസർവേഷൻ സംവിധാനത്തിൽ തിരിമറി കാട്ടിയെന്നു പരാതി; നിശാഗന്ധിയിൽ വൈകിട്ടു ഷോ നടത്തി പ്രശ്നത്തിനു പരിഹാരം
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദികളിലൊന്നായ കൈരളി തിയറ്ററിൽ പ്രതിഷേധം. മത്സരവിഭാഗത്തിലുള്ള 'ക്ലാഷ്' എന്ന ഈജിപ്ത് ചിത്രത്തിന്റെ പ്രദർശനത്തിനു മുമ്പാണു സംഭവം. റിസർവേഷൻ സംവിധാനത്തിൽ തിരിമറി നടത്തിയെന്ന് ആരോപിച്ചാണു പ്രതിനിധികൾ പ്രതിഷേധിച്ചത്. പ്രതിഷേധക്കാർ തീയറ്ററിലെ സ്‌ക്രീനിന് മുന്നിൽ കയറി നിന്ന് മുദ്രാവാക്യം മുഴക്കുകയായിരുന്നു. അനധികൃതമായി റിസർവേഷൻ പാസുകൾ അനുവദിച്ച് ഡെലിഗേറ്റുകൾക്ക് സിനിമ കാണുന്നതിനുള്ള അവസരം നിഷേധിച്ചുവെന്നായിരുന്നു ആരോപണം. പ്രതിഷേധം വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ ചിത്രം വീണ്ടും പ്രദർശിപ്പിക്കാമെന്ന് അറിയിച്ചെങ്കിലും പ്രതിഷേധക്കാർ പിന്മാറിയില്ല. തുടർന്ന് കൈരളി തീയേറ്ററിൽ നടന്ന അവസാന പ്രദർശനം തടസപ്പെട്ടു. റിസർവ്വ് ചെയ്യാത്തവർ തീയേറ്ററിൽ കയറി ഇരുന്നതാണ് പ്രശ്നത്തിനു വഴി വച്ചതെന്നാണ് ആരോപണം. റിസർവഷൻ ഇല്ലാത്തവർ ക്യൂ നിന്ന് അകത്തു കയറിയതോടെ സ്‌ക്രീനിൽ മുമ്പിൽ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. ഒടുവിൽ പ്രതിഷേധിക്കുന്നവരെ നീക്കം ചെയ
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദികളിലൊന്നായ കൈരളി തിയറ്ററിൽ പ്രതിഷേധം. മത്സരവിഭാഗത്തിലുള്ള 'ക്ലാഷ്' എന്ന ഈജിപ്ത് ചിത്രത്തിന്റെ പ്രദർശനത്തിനു മുമ്പാണു സംഭവം. റിസർവേഷൻ സംവിധാനത്തിൽ തിരിമറി നടത്തിയെന്ന് ആരോപിച്ചാണു പ്രതിനിധികൾ പ്രതിഷേധിച്ചത്.
പ്രതിഷേധക്കാർ തീയറ്ററിലെ സ്‌ക്രീനിന് മുന്നിൽ കയറി നിന്ന് മുദ്രാവാക്യം മുഴക്കുകയായിരുന്നു. അനധികൃതമായി റിസർവേഷൻ പാസുകൾ അനുവദിച്ച് ഡെലിഗേറ്റുകൾക്ക് സിനിമ കാണുന്നതിനുള്ള അവസരം നിഷേധിച്ചുവെന്നായിരുന്നു ആരോപണം. പ്രതിഷേധം വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ ചിത്രം വീണ്ടും പ്രദർശിപ്പിക്കാമെന്ന് അറിയിച്ചെങ്കിലും പ്രതിഷേധക്കാർ പിന്മാറിയില്ല.
തുടർന്ന് കൈരളി തീയേറ്ററിൽ നടന്ന അവസാന പ്രദർശനം തടസപ്പെട്ടു. റിസർവ്വ് ചെയ്യാത്തവർ തീയേറ്ററിൽ കയറി ഇരുന്നതാണ് പ്രശ്നത്തിനു വഴി വച്ചതെന്നാണ് ആരോപണം. റിസർവഷൻ ഇല്ലാത്തവർ ക്യൂ നിന്ന് അകത്തു കയറിയതോടെ സ്‌ക്രീനിൽ മുമ്പിൽ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. ഒടുവിൽ പ്രതിഷേധിക്കുന്നവരെ നീക്കം ചെയ്യാൻ പൊലീസ് എത്തി. ഐഎഫ്എകെ വേദിയിൽ ഇത് ആദ്യമായാണ് പൊലീസ് ഇടപെടൽ ഉണ്ടായത്. വൻ പ്രതിഷേധത്തെ തുടർന്ന് അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്സൺ ബീന പോൾ,സംവിധായകൻ സിബി മലയിൽ എന്നിവർ പ്രതിഷേധിക്കുന്നവരെ അനുനയിപ്പിക്കാൻ എത്തി ചേർന്നു.
വ്യാപക പ്രതിഷേധത്തിന് ഒടുവിൽ ഷോ പിൻവലിച്ചതായി കമൽ അറിയിച്ചു. പ്രതിനിധികൾക്കായി വൈകിട്ട് ആറിന് നിശാഗന്ധിയിൽ 'ക്ലാഷി'ന്റെ ഷോ നടത്തുമെന്നും കമൽ അറിയിച്ചു. പല പരിഹാരങ്ങൾ നിർദേശിച്ചെങ്കിലും ഈ പരിഹാരത്തോടാണ് ഭൂരിപക്ഷവും അനുകൂലിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സ്ഥിതിഗതികൾ സാധാരണ നിലയിലായത്. മേളയിലെ ആദ്യത്തെ സംഘർഷമാണ് ഇന്ന് കൈരളിയിൽ അരങ്ങേറിയത്.
ഒരു സംഘം ഡെലിഗേറ്റുമാരുടെ അനാവശ്യമായ വാശിപിടുത്തത്തിന്റെ ഫലമായി 'ക്ലാഷ്' എന്ന ഈജിപ്ഷ്യൻ ചിത്രത്തിന്റെ പ്രദർശനം റദ്ദാക്കേണ്ടിവന്നുവെന്ന വിലയിരുത്തലാണുണ്ടായിരിക്കുന്നത്. ബഹളം മൂത്തപ്പോൾ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ തിയറ്റർ വിടുകയും ചെയ്തു.
ടിക്കറ്റു റിസർവ് ചെയ്തവർ തിയറ്ററിനുള്ളിൽ കയറിയപ്പോഴേക്കും നിരവധി പേർ ഉള്ളിൽ ഉണ്ടായിരുന്നു. ഇതാണു പ്രതിഷേധത്തിന് ഇടയാക്കിയത്. റിസർവേഷനില്ലാതെ ക്യൂനിന്ന് പ്രതിനിധികൾ എത്തിയപ്പോൾ തിയറ്റർ പൂർണമായി നിറഞ്ഞ അവസ്ഥയായിരുന്നു. ഇതെത്തുടർന്നാണു സംഘർഷമുണ്ടായത്.
തിയേറ്ററിലെത്തിയ ചലച്ചിത്ര അക്കാദമി ചെയർമാൻ കമലും വൈസ് ചെയർപേഴ്സൺ ബീന പോളും പറ്റിപ്പോയ തെറ്റിന് പലതവണ മാപ്പു പറഞ്ഞു. ഡെലിഗേറ്റുകൾ സഹകരിച്ചാൽ 12ന് ഷോ തുടങ്ങാമെന്നും ഒന്നര മണിക്കൂർ ദൈർഘ്യമുള്ള സിനിമയായതിനാൽ അതു കഴിഞ്ഞാലുടൻ അതേ തിയേറ്ററിൽ മറ്റൊരു ഷോ നടത്തി മറ്റുള്ളവർക്ക് കൂടി കാണാൻ അവസരമൊരുക്കാമെന്നും കമൽ പറഞ്ഞെങ്കിലും പ്രശ്‌നമുണ്ടാക്കിയ ചില ഡെലിഗേറ്റുകൾ സമ്മതിച്ചില്ല. ഷോ റദ്ദാക്കണമെന്ന അവരുടെ പിടിവാശിക്ക് അവസാനം കമൽ വഴങ്ങുകയായിരുന്നു. തെറ്റ് അദ്ദേഹത്തിന്റെ പക്ഷത്തല്ല, മറിച്ച് യാതൊരു മാന്യതയും സഹകരണമനോഭവവുമില്ലാതെ ഷോ റദ്ദാക്കിയേ തീരൂ എന്നു വാശിപിടിച്ച ചില ഡെലിഗേറ്റുകളുടെ ഭാഗത്തുതന്നെയാണെന്നാണു സൂചന.
അഴിഞ്ഞാടാനും അലമ്പുണ്ടാക്കാനും വരുന്നവരാണ് ചലച്ചിത്ര മേളയിലെ ഡെലിഗേറ്റുകളെന്ന ആരോപണം കുറേപ്പേരെങ്കിലും ഇനി ശക്തമാക്കുമെന്നതിന് കൈരളിയുടെ പുറത്തുനിന്നു കേൾക്കാനിടയായ ചില പ്രതികരണങ്ങൾ തന്നെ തെളിവെന്നും വിലയിരുത്തലുണ്ട്.