ദുൽഖർ സൽമാനും കീർത്തി സുരേഷും മുൻകാല അഭിനേതാക്കളായ ജെമിനി ഗണേശനും സാവിത്രി ആയും എത്തിയ മഹാനടി തിയേറ്ററുകളിൽ നിറഞ്ഞോടുമ്പോൾ ചിത്രത്തിൽ നിന്നും ഡിലീറ്റ് ചെയ്ത രംഗങ്ങൾ യൂട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ.

1995ൽ പുറത്തിറങ്ങിയ മിസിയമ്മ എന്ന ചിത്രത്തിലെ രംഗങ്ങളുടെ പുനരാവിഷ്‌കരണമാണ് മഹാനടിയിലെ രംഗങ്ങൾ. എൽ.വി.പ്രസാദ് ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ. മിസിയമ്മയിലെ വാരായോ വെണ്ണിലവേ എന്ന ഗാനമാണ് മഹാനടിയിൽ പുനരാവിഷ്‌കരി ച്ചിരിക്കുന്നത്.എൽ വി പ്രസാദ് ആയിരുന്നു മിസിയമ്മയുടെ സംവിധായകൻ. ആവശ്യമുള്ളത്ര യും രംഗങ്ങൾ ഉള്ളതിനാലാണ് ഇവ സിനിമയിൽ നിന്ന് നീക്കം ചെയ്തതെന്ന് ദുൽഖർ അറിയിച്ചു.

മഹാനടി റിലീസായി രണ്ടാഴ്ച പിന്നിടുമ്പോൾ ഇന്ത്യയിൽനിന്നും വിദേശത്ത്‌നിന്നുമായി ചിത്രം 60 കോടി രൂപയോളം കളക്റ്റ് ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആദ്യ ഒമ്പത് ദിവസം കൊണ്ട് 41.80 കോടി രൂപ കളക്റ്റ് ചെയ്ത ചിത്രത്തിന് മികച്ച ഓപ്പണിങ് വീക്കാണ് തിയേറ്ററുകളിൽ ലഭിച്ചത്.

യുഎസ് ബോക്‌സ് ഓഫീസിൽ മഹാനടി വലിയ വിജയമായിരന്നു. നിർവാണ സിനിമാസാണ് ചിത്രം യുഎസിൽ വിതരണം ചെയ്യുന്നത്. മെയ് 26ന് യുഎസിൽ 55 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മഹാനടി സൗജന്യമായി കാണാനുള്ള അവസരം സിനിമയുടെ അണിയറ പ്രവർത്തകർ ഒരുക്കിയിട്ടുണ്ട്.