- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മേളനത്തിന് ന്യൂഡൽഹിയിൽ തുടക്കമായി
വനം വന്യജീവി വകുപ്പുകളുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ രണ്ട് ദിവസത്തെ സമ്മേളനത്തിന് ന്യൂഡൽഹിയിൽ തുടക്കമായി. വനത്തിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിമാർ, മുഖ്യ വനപാലകർ, മുഖ്യ വന്യജീവി വാർഡർമാർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. വനനശീകരണം ഇല്ലാതയുള്ള വികസനം, ജനപങ്കാളിത്തവും നൈപുണ്യ വികസനവും എന്നതാണ് സമ്മേളനത്തിന്റെ മുഖ്യ പ്രമേയം. വനങ്ങളും അവയ്ക്കുള്ളിലെ ജീവജാലങ്ങളും വനവാസികളും പരസ്പര പൂരകങ്ങളാണെന്നും മറിച്ച് വൈരികൾ അല്ലെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി അനിൽ ദവേ അഭിപ്രായപ്പെട്ടു. വനങ്ങളോടും വനവാസികളോടുംസ്വാതന്ത്ര്യത്തിന് മുമ്പ് നിലനിന്നിരുന്ന കൊളോണിയൽ കാഴ്ചപ്പാടിൽ മാറ്റംവരുത്തണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം വനങ്ങൾക്ക് മേലുള്ള സമ്മർദ്ദം കുറയ്ക്കാൻ ബദൽ മാർഗ്ഗങ്ങൾകണ്ടെത്തണമെന്നും നിർദ്ദേശിച്ചു. അഗ്രോ ഫോറസ്ട്രി, മുള വച്ചുപിടിപ്പിക്കൽ, പുല്ല് വളർത്തൽതുടങ്ങിയവ സാധ്യമായ ബദലുകളാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. സമ്മേളനത്
വനം വന്യജീവി വകുപ്പുകളുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ രണ്ട് ദിവസത്തെ സമ്മേളനത്തിന് ന്യൂഡൽഹിയിൽ തുടക്കമായി. വനത്തിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിമാർ, മുഖ്യ വനപാലകർ, മുഖ്യ വന്യജീവി വാർഡർമാർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. വനനശീകരണം ഇല്ലാതയുള്ള വികസനം, ജനപങ്കാളിത്തവും നൈപുണ്യ വികസനവും എന്നതാണ് സമ്മേളനത്തിന്റെ മുഖ്യ പ്രമേയം.
വനങ്ങളും അവയ്ക്കുള്ളിലെ ജീവജാലങ്ങളും വനവാസികളും പരസ്പര പൂരകങ്ങളാണെന്നും മറിച്ച് വൈരികൾ അല്ലെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി അനിൽ ദവേ അഭിപ്രായപ്പെട്ടു. വനങ്ങളോടും വനവാസികളോടുംസ്വാതന്ത്ര്യത്തിന് മുമ്പ് നിലനിന്നിരുന്ന കൊളോണിയൽ കാഴ്ചപ്പാടിൽ മാറ്റംവരുത്തണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം വനങ്ങൾക്ക് മേലുള്ള സമ്മർദ്ദം കുറയ്ക്കാൻ ബദൽ മാർഗ്ഗങ്ങൾകണ്ടെത്തണമെന്നും നിർദ്ദേശിച്ചു. അഗ്രോ ഫോറസ്ട്രി, മുള വച്ചുപിടിപ്പിക്കൽ, പുല്ല് വളർത്തൽതുടങ്ങിയവ സാധ്യമായ ബദലുകളാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
സമ്മേളനത്തിന്റെ ഭാഗമായി 50 വർഷത്തെ ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസിന്റെ വികാസ പരിണാമങ്ങൾ വിവരിക്കുന്ന സുവർണ്ണ ഇലകൾ എന്ന പുസ്തകത്തിന്റെ പ്രകാശനവും അനിൽ ദവേനിർവ്വഹിച്ചു.