- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മികച്ച താരങ്ങൾ പലരും ടി20 ലോകകപ്പ് ടീമിൽ ഇല്ല; സെലക്ടർമാർക്കെതിരെ ഒളിയമ്പുമായി ഡൽഹി ടീം ഉടമ; പാർത്ഥ് ജിൻഡാലിന്റെ വിമർശനം ധവാന്റെയും ശ്രേയസ്സ് അയ്യരിന്റെയും ഫോം ചൂണ്ടിക്കാട്ടി
ന്യൂഡൽഹി: ഐപിഎൽ രണ്ടാം പാദ മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെ ട്വന്റി20 ലോകകപ്പനുള്ള ഇന്ത്യൻ ടീം സിലക്ഷനെതിരെ ഡൽഹി ക്യാപിറ്റൽസ് ഉടമ പാർഥ് ജിൻഡാലിന്റെ ഒളിയമ്പ്. 'ഡൽഹി ക്യാപിറ്റൽസിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിൽ ചിലർ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിച്ചില്ലെ'ന്നു ട്വിറ്ററിൽ കുറിച്ച ജിൻഡാൽ ഇത് ആരൊക്കെയാണെന്ന് ഊഹിക്കാമോ എന്ന് ആരാധകരോടു ചോദിക്കുന്നുമുണ്ട്.
ഐപിഎല്ലിൽ മിന്നുന്ന ഫോമിലുള്ള ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ ശിഖർ ധവാനെ ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഡൽഹിയുടെ ബാറ്റിങ് നട്ടെല്ലായ ശ്രേയസ് അയ്യരെ സ്റ്റാൻഡ് ബൈ താരമായി മാത്രമാണ് ഉൾപ്പെടുത്തിയത്. ഐപിഎല്ലിൽ 10 കളികളിൽ 430 റൺസടിച്ച ധവാനാണ് ടോപ് സ്‌കോറർ. പരിക്കുമൂലം ഐപിഎല്ലിന്റെ ആദ്യ പകുതി പൂർണമായും നഷ്ടമായ ശ്രേയസ് അയ്യരാകട്ടെ രണ്ടാം പകുതിയിൽ ഡൽഹിക്കായി മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണഅ ജിൻഡാൽ സെലക്ടർമാർക്കെതിരെ ഒളിയമ്പെയ്തത്.
ശിഖർ ധവാന് പകരം ബാക്ക് അപ്പ് ഓപ്പണറായി ടീമിലെത്തിയ മുംബൈ ഇന്ത്യൻസ് താരം ഇഷാൻ കിഷൻ സീസണിൽ മുംബൈക്കായി കളിച്ച എട്ട് കളികളിൽ 107 റൺസ് മാത്രമാണ് നേടിയത്. ഒറ്റ അർധസെഞ്ചുറിപോലും ഇത്തവണ ഇഷാന് നേടാനുമായിട്ടില്ല. ശ്രേയസിന് പകരം മധ്യനിരയിൽ എത്തിയ സൂര്യകുമാർ യാദവാകട്ടെ 10 കളികളിൽ 189 റൺസാണ് ഇതുവരെ നേടിയത്.
ആദ്യ ട്വീറ്റിന് പിന്നാലെ ടി20യിലെ ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നറും ലോകകപ്പ് ടീമിലില്ലെന്ന് ജിൻഡാൽ കുറിച്ചു. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരമായ യുസ്വേന്ദ്ര ചാഹലിനെയാണ് ജിൻഡാൽ ഉദ്ദേശിച്ചതെന്ന് വ്യക്തം. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ചാഹലിന് പകരം മുംബൈ ഇന്ത്യൻസ് താരമായ രാഹുൽ ചാഹറാണ് ഇടം നേടിയത്. ഇന്ത്യയിൽ നടന്ന ഐപിഎല്ലിന്റെ ആദ്യ ഘട്ടത്തിൽ ഏഴ് മത്സരങ്ങളിൽ 11 വിക്കറ്റ് വീഴ്‌ത്തി രാഹുൽ ചാഹർ തിളങ്ങിയിരുന്നു. എന്നാൽ രണ്ടാംഘട്ടത്തിൽ മുംബൈക്കായി കളിച്ച മൂന്ന് കളികളിലും ചാഹറിന് തിളങ്ങാനായിരുന്നില്ല.
ആദ്യഘട്ടത്തിൽ നാലു വിക്കറ്റ് മാത്രം വീഴ്‌ത്തി നിറം മങ്ങിയ ചാഹലാകട്ടെ യുഎഇയിൽ നടക്കുന്ന രണ്ടാം ഘട്ടത്തിൽ തിളങ്ങുകയും ചെയ്തു. ഇന്നലെ നടന്ന മത്സരത്തിൽ മുംബൈക്കെതിരെ ചാഹൽ നാലോവറിൽ 11 റൺസ് മാത്രം വിട്ടുകൊടുത്ത ചാഹൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയിരുന്നു.
10 കളികളിൽ 430 റൺസ് നേടിയ ഡൽഹി ഓപ്പണർ ശിഖർ ധവാനാണു നിലവിൽ റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്ത്. തോളിനേറ്റ പരുക്കിനു ശേഷം ടീമിലേക്കു മടങ്ങിയെത്തിയ ശ്രേയസ് അയ്യരും മധ്യനിരയിൽ തിളക്കമാർന്ന പ്രകടനമാണു പുറത്തെടുക്കുന്നത്. ചൊവ്വാഴ്ച കൊൽക്കത്തയ്‌ക്കെതിരെയാണ് ഡൽഹിയുടെ അടുത്ത മത്സരം.
സ്പോർട്സ് ഡെസ്ക്