- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമതിക്കേസിൽ കുരുക്കി നാണം കെടുത്തുമോ എന്ന ഭയം; ഐആർഎസ് ഉദ്യോഗസ്ഥയായ കെജരീവാളിന്റെ ഭാര്യയും ജോലി രാജിവച്ചു; ഇനി ഭർത്താവിന്റെ കൂടെ നാടു നന്നാക്കി ജീവിതം
ന്യൂഡൽഹി: ഉന്നതോദ്യോഗത്തിന്റെ തിരക്കുകളിൽനിന്നൊഴിഞ്ഞ് സുനിത ഇനി ഭർത്താവിനൊപ്പം നാടിനുവേണ്ടി പ്രവർത്തിക്കാനിറങ്ങും. ഇന്ത്യൻ റവന്യൂ സർവീസുകാരിയായ സുനിത ധനകാര്യ മന്ത്രാലയത്തിലെ ഉന്നതോദ്യോഗം ഉപേക്ഷിച്ചാണ് ഭർത്താവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരീവാളിനൊപ്പം നാടുനന്നാക്കാനിറങ്ങുന്നത്. എന്നാൽ, അഴിമതിയിൽ കുടുങ്ങുമോ എന്ന് ഭയന്നാണ് സുനിത ജോലിയിൽനിന്ന് വിആർഎസ് എടുത്തതെന്ന് എതിരാളികൾ ആരോപിക്കുന്നു. ഏതായാലും സുനിതയുടെ അഭ്യർത്ഥന അനുസരിച്ച് ധനകാര്യ മന്ത്രാലയം വിആർഎസ് അനുവദിച്ചു. ജൂലൈ 15-ന് സുനിത വൊളണ്ടിയർ റിട്ടയർമെന്റ് എടുത്തതായി ധനകാര്യ മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു. എന്നാൽ, വിരമിച്ച് ഒരുവർഷത്തിനുള്ളിൽ പുതിയ ജോലിയിൽ പ്രവേശിക്കണമെങ്കിൽ സർക്കാരിന്റെ അനുമതി തേടിയിരിക്കണമെന്നും അറിയിപ്പിലുണ്ട്. ഖരഗ്പുർ ഐഐടിയിൽനിന്ന് ബിരുദം നേടിയ അരവിന്ദ് കെജരീവാളും ഇന്ത്യൻ റവന്യൂ സർവീസ് നേടിയിരുന്നു. ഇൻകം ടാക്‌സിൽ ജോയന്റ് കമ്മീഷണറായിരിക്കെ, പൊതുപ്രവർത്തനത്തിൽ ആകൃഷ്ടനായി ജോലി രാജിവെക്കുകയായിരുന്നു. ഇപ്പോൾ സുന
ന്യൂഡൽഹി: ഉന്നതോദ്യോഗത്തിന്റെ തിരക്കുകളിൽനിന്നൊഴിഞ്ഞ് സുനിത ഇനി ഭർത്താവിനൊപ്പം നാടിനുവേണ്ടി പ്രവർത്തിക്കാനിറങ്ങും. ഇന്ത്യൻ റവന്യൂ സർവീസുകാരിയായ സുനിത ധനകാര്യ മന്ത്രാലയത്തിലെ ഉന്നതോദ്യോഗം ഉപേക്ഷിച്ചാണ് ഭർത്താവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരീവാളിനൊപ്പം നാടുനന്നാക്കാനിറങ്ങുന്നത്.
എന്നാൽ, അഴിമതിയിൽ കുടുങ്ങുമോ എന്ന് ഭയന്നാണ് സുനിത ജോലിയിൽനിന്ന് വിആർഎസ് എടുത്തതെന്ന് എതിരാളികൾ ആരോപിക്കുന്നു. ഏതായാലും സുനിതയുടെ അഭ്യർത്ഥന അനുസരിച്ച് ധനകാര്യ മന്ത്രാലയം വിആർഎസ് അനുവദിച്ചു. ജൂലൈ 15-ന് സുനിത വൊളണ്ടിയർ റിട്ടയർമെന്റ് എടുത്തതായി ധനകാര്യ മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു. എന്നാൽ, വിരമിച്ച് ഒരുവർഷത്തിനുള്ളിൽ പുതിയ ജോലിയിൽ പ്രവേശിക്കണമെങ്കിൽ സർക്കാരിന്റെ അനുമതി തേടിയിരിക്കണമെന്നും അറിയിപ്പിലുണ്ട്.
ഖരഗ്പുർ ഐഐടിയിൽനിന്ന് ബിരുദം നേടിയ അരവിന്ദ് കെജരീവാളും ഇന്ത്യൻ റവന്യൂ സർവീസ് നേടിയിരുന്നു. ഇൻകം ടാക്‌സിൽ ജോയന്റ് കമ്മീഷണറായിരിക്കെ, പൊതുപ്രവർത്തനത്തിൽ ആകൃഷ്ടനായി ജോലി രാജിവെക്കുകയായിരുന്നു. ഇപ്പോൾ സുനിതയും ഭർത്താവിന്റെ പാത പിന്തുടർന്ന് ഔഗ്യോഗിക പദവികൾ വേണ്ടെന്നുവെക്കുകയാണ്.
കെജ്രിവാളിന്റെ സെക്രട്ടറി രാജേന്ദർ കുമാറിനെ അഴിമതിക്കേസിൽ സിബിഐ അറസ്റ്റു ചെയ്തതോടെ ഡൽഹി സർക്കാറും മോദി സർക്കാറും തമ്മിലുള്ള പോര് അതിരൂക്ഷമായിട്ടുണ്ട്. ഇതിനിടെയാണ് സുനിതയും സ്ഥാനം രാജിവച്ചത്. അഴിമതിക്കെതിരെ പടപൊരുതി ആം ആദ്മി പാർട്ടിയുണ്ടാക്കുകയും ഡൽഹിയുടെ ഭരണം പിടിക്കുകയും ചെയ്ത അരവിന്ദ് കെജ്രിവാളിനോട് കണക്കുതീർക്കുന്നു. ബിജെപിയുടെയും മോദി സർക്കാറിന്റെയും പ്രതികാര രാഷ്ട്രീയത്തിന് സിബിഐ ഉപകരണമാവുകയും ചെയ്യുന്ന അഅവസ്ഥയാണിപ്പോൾ ഡൽഹിയിൽ.
അഴിമതിക്കെതിരായ പോരാട്ടത്തിൽ കെജ്രിവാളിനുള്ള രാഷ്ട്രീയ സത്യസന്ധത ചോദ്യം ചെയ്യാനും വിശ്വസ്തനെ പിടികൂടിയതിലൂടെ മോദി സർക്കാർ ശ്രമിക്കുന്നു. ഇത് സംസ്ഥാന ഭരണവേഗത്തെ സാരമായി ബാധിക്കും. അടുത്തിടെ 11 മുതിർന്ന ഉദ്യോഗസ്ഥരെയാണ് കേന്ദ്രം സ്ഥലം മാറ്റിയതെന്നും ഇതത്രയും സംസ്ഥാന ഭരണം സ്തംഭനാവസ്ഥയിൽ എത്തിച്ചുവെന്നുമാണ് ഡൽഹി സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
കെജ്രിവാൾ അധികാരമേറ്റതു മുതൽ കേന്ദ്രവും സംസ്ഥാനവുമായി ഉരസലുണ്ട്. ലെഫ്. ഗവർണർ നജീബ് ജങ് കേന്ദ്രനിർദ്ദേശങ്ങൾക്കു വഴങ്ങി സംസ്ഥാന സർക്കാറിന് പതിവായി പൊല്ലാപ്പുകൾ സൃഷ്ടിക്കുന്നുണ്ട്. പ്രിൻസിപ്പൽ സെക്രട്ടറിതന്നെ അറസ്റ്റിലായതോടെ കേന്ദ്രത്തിനോ, സംസ്ഥാനത്തിനോ -ആർക്കു മുന്നിൽ വഴങ്ങി നിൽക്കണമെന്ന വ്യക്തമായ സന്ദേശമാണ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നത്. പഞ്ചാബിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയാണ് കോൺഗ്രസിനെക്കാൾ ബിജെപി-അകാലിദൾ സഖ്യത്തിന് വെല്ലുവിളി ഉയർത്തുന്നത്.
ബിജെപി ഭരിക്കുന്ന ഗോവയിലും കെജ്രിവാൾ ബിജെപിയോട് അങ്കം പ്രഖ്യാപിച്ചിട്ടുണ്ട്. കെജ്രിവാളിന്റെ അഴിമതിവിരുദ്ധ മുദ്രാവാക്യത്തിനോ മറ്റ് പ്രചാരണങ്ങൾക്കോ സത്യസന്ധതയില്‌ളെന്ന് വാദിക്കാനുള്ള ആയുധമാണ് ഇപ്പോഴത്തെ സിബിഐ അറസ്റ്റ്. കോൺഗ്രസ് ഭരിച്ച കാലത്തെ വാട്ടർ ടാങ്കർ അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിനും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് അടുത്തിടെയാണ്. കെജ്രിവാളിനാകട്ടെ, കേന്ദ്രത്തിന്റെ പ്രതികാര രാഷ്ട്രീയം ജനങ്ങൾക്കു മുന്നിൽ ബിജെപിക്കെതിരായ തുറുപ്പുശീട്ടുമാണ്.



