- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു സ്ത്രീയുടെ ശരീരമെന്നത് അവൾക്ക് മാത്രം അവകാശപ്പെട്ടത്; സമ്മതമില്ലാതെ ഒരാൾക്കും സ്ത്രീയെ സ്പർശിക്കാനാവില്ല; ഡൽഹി കോടതി
ന്യൂഡൽഹി: സമ്മതമില്ലാതെ ഒരാൾക്കും ഒരു സ്ത്രീയെ സ്പർശിക്കാനാവില്ലെന്ന് ഡൽഹി കോടതി. സ്ത്രീകൾ തുടർച്ചയായി ഇരയാക്കപ്പെടുന്നത് നിർഭാഗ്യകരമാണെന്നും കോടതി പറഞ്ഞു. ഒമ്പതു വയസ്സുകാരിയെ പൊതു സ്ഥലത്ത് വെച്ച് കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ വിധി പറയവേ ആണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഒരു സ്ത്രീയുടെ ശരീരമെന്നത് അവൾക്ക് മാത്രം അവകാശപ്പെട്ടതാണെന്നും മറ്റൊരാൾക്കും അവളുടെ ശരീരത്തിൽ സമ്മതമില്ലാതെ സ്പർശിക്കാൻ അവകാശമുണ്ടാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഒമ്പതുവയസ്സുകാരിയെ ലൈംഗികമായി കയ്യേറ്റം ചെയ്ത ഉത്തർപ്രദേശുകാരനായ ചവി രാം എന്നയാൾക്ക് കോടതി അഞ്ച് വർഷത്തെ തടവിന് വിധിച്ചു. ഡൽഹി മുഖർജി നഗറിലെ തിരക്കുള്ള ചന്തയിൽ വെച്ച് ദുരുദ്ദേശത്തോടെ പെൺകുട്ടിയെ സ്പർശിച്ചതിനാണ് പ്രതിക്ക് കോടതി കഠിന തടവ് ശിക്ഷിച്ചത്. 2014ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തിരക്കേറിയ മുഖർജി നഗറിലെ ചന്തയിൽ വെച്ച് റാം പെൺകുട്ടിയെ കയറിപിടിക്കുകയായിരുന്നു. കുട്ടി ഉടൻ തന്ന അമ്മയെ അറിയിക്കുകയും രക്ഷപ്പെടാൻ ശ്രമിച്ച രാമിനെ മറ്റുള്ളവരുടെ സഹായത

ന്യൂഡൽഹി: സമ്മതമില്ലാതെ ഒരാൾക്കും ഒരു സ്ത്രീയെ സ്പർശിക്കാനാവില്ലെന്ന് ഡൽഹി കോടതി. സ്ത്രീകൾ തുടർച്ചയായി ഇരയാക്കപ്പെടുന്നത് നിർഭാഗ്യകരമാണെന്നും കോടതി പറഞ്ഞു. ഒമ്പതു വയസ്സുകാരിയെ പൊതു സ്ഥലത്ത് വെച്ച് കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ വിധി പറയവേ ആണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഒരു സ്ത്രീയുടെ ശരീരമെന്നത് അവൾക്ക് മാത്രം അവകാശപ്പെട്ടതാണെന്നും മറ്റൊരാൾക്കും അവളുടെ ശരീരത്തിൽ സമ്മതമില്ലാതെ സ്പർശിക്കാൻ അവകാശമുണ്ടാവില്ലെന്നും കോടതി നിരീക്ഷിച്ചു.
ഒമ്പതുവയസ്സുകാരിയെ ലൈംഗികമായി കയ്യേറ്റം ചെയ്ത ഉത്തർപ്രദേശുകാരനായ ചവി രാം എന്നയാൾക്ക് കോടതി അഞ്ച് വർഷത്തെ തടവിന് വിധിച്ചു. ഡൽഹി മുഖർജി നഗറിലെ തിരക്കുള്ള ചന്തയിൽ വെച്ച് ദുരുദ്ദേശത്തോടെ പെൺകുട്ടിയെ സ്പർശിച്ചതിനാണ് പ്രതിക്ക് കോടതി കഠിന തടവ് ശിക്ഷിച്ചത്.
2014ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തിരക്കേറിയ മുഖർജി നഗറിലെ ചന്തയിൽ വെച്ച് റാം പെൺകുട്ടിയെ കയറിപിടിക്കുകയായിരുന്നു. കുട്ടി ഉടൻ തന്ന അമ്മയെ അറിയിക്കുകയും രക്ഷപ്പെടാൻ ശ്രമിച്ച രാമിനെ മറ്റുള്ളവരുടെ സഹായത്തോടെ അമ്മ പിടിച്ച് പൊലീസിലേൽപിക്കുകയുമായിരുന്നു. അഞ്ച് വർഷം തടവിന് പുറമെ പ്രതിക്ക് 10,000 രൂപ പിഴയും വിധിച്ചു.

