- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹിയിൽ ലോക്ഡൗൺ ഫലം കണ്ടു; തുടർച്ചയായ മൂന്നാം ദിവസവും രണ്ടായിരത്തിൽ താഴെ കോവിഡ് കേസുകൾ; 156 മരണം
ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായിരുന്ന ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫലം കാണുന്നു. തുടർച്ചയായ മൂന്നാം ദിവസവും രണ്ടായിരത്തിൽ താഴെ മാത്രമാണ് കോവിഡ് കേസുകൾ.
പുതിയതായി 1568 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. 156 മരണം റിപ്പോർട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.24 ശതമാനമാണെന്ന് ഡൽഹി ആരോഗ്യമന്ത്രാലയം അറിയിച്ചു.
തുടർച്ചയായ മൂന്നാം ദിവസമാണ് ഡൽഹിയിൽ രണ്ടായിരത്തിൽ കുറവ് പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. തിങ്കളാഴ്ച 1550, ഞായറാഴ്ച 1649 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞിട്ടുണ്ട്.
156 മരണങ്ങൾ സ്ഥിരീകരിച്ചതോടെ ഡൽഹിയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23,565 ആയി. 14,19,986 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 13.7 ലക്ഷമായി.
ന്യൂസ് ഡെസ്ക്
Next Story